എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമം, സ്വന്തം വസ്ത്രങ്ങളൂരിയെറിഞ്ഞു

Published : Apr 16, 2024, 04:24 PM ISTUpdated : Apr 16, 2024, 04:28 PM IST
എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമം, സ്വന്തം വസ്ത്രങ്ങളൂരിയെറിഞ്ഞു

Synopsis

സെക്യൂരിറ്റി ജീവനക്കാർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായും പറയുന്നു. ജീവനക്കാരെ യുവതി തൊഴിക്കുകയും അടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

ജമൈക്കയിലെ കിംഗ്‌സ്റ്റൺ എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്വയം ന​ഗ്നയായ ഈ യുവതി സെക്സ് ആവശ്യപ്പെട്ട് നിലത്തു കിടന്ന് നിലവിളിച്ചു എന്നാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിൽ എയർപോർട്ടിലെത്തിയ യുവതി അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും ലഗേജുകൾ വലിച്ചെറിയുകയും ചെയ്തു. തുടർന്ന് ഇവർ സ്വയം വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റുകയും ന​ഗ്നായി നിലത്തുകിടക്കുകയും ചെയ്തു. പിന്നീട് തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് അലറി കരയുകയും ആയിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. 

സെക്യൂരിറ്റി ജീവനക്കാർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായും പറയുന്നു. ജീവനക്കാരെ യുവതി തൊഴിക്കുകയും അടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൈവിലങ്ങുകൾ ഇട്ട് യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നു. തു‌ടർന്ന് വിമാനത്താവളത്തിലെ ഒരു വനിതാ ജീവനക്കാരി യുവതിയെ ഒരു തുണികൊണ്ട് മൂടുകയും ചെയ്തു. യുവതിയുടെ അപ്രതീക്ഷിത പ്രവൃത്തിയാൽ  യാത്രക്കാരും ജീവനക്കാരും ഒരുപോലെ ഞെട്ടിപ്പോയി.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ സംഭവത്തിന്റെ വീഡിയോ ഏപ്രിൽ 14 ന് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോ​ഗത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നു. 

പല സ്ഥലങ്ങളിലും ഇതുപോലെ ആളുകൾ മയക്കുമരുന്ന് ഉപയോ​ഗിച്ച് വെളിവില്ലാതെ പെരുമാറുകയാണ് എന്നും ഇതിന് ഒരു അന്ത്യം കണ്ടില്ലെങ്കിൽ സ്ഥിതി​ഗതികൾ കൂടുതൽ കൂടുതൽ വഷളാവുകയേ ഉള്ളൂ എന്നും പലരും പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ