മദ്യപിച്ച് ബോധം പോയ ഡ്രൈവർ, നിയന്ത്രണം നഷ്ടപ്പെട്ട് ബസ്, സിഐഎസ്‍എഫ് ഓഫീസറുടെ ഇടപെടലിൽ രക്ഷപ്പെട്ടത് 55 ജീവനുകൾ

Published : Jun 22, 2023, 09:59 AM IST
മദ്യപിച്ച് ബോധം പോയ ഡ്രൈവർ, നിയന്ത്രണം നഷ്ടപ്പെട്ട് ബസ്, സിഐഎസ്‍എഫ് ഓഫീസറുടെ ഇടപെടലിൽ രക്ഷപ്പെട്ടത് 55 ജീവനുകൾ

Synopsis

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനായ സോനു ശർമ്മ ഡ്രൈവിം​ഗ് സീറ്റിനടുത്തേക്ക് കുതിച്ചു. പിന്നീട്, സീറ്റിൽ നിന്നും ഡ്രൈവറെ മാറ്റിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 

മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. നിയമം മൂലം എതിർക്കപ്പെടുന്നു എന്ന് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നത് അവനവന്റെ ആരോ​ഗ്യത്തിനും ജീവനും ഒപ്പം തന്നെ കൂടെ യാത്ര ചെയ്യുന്നവരുടെ ജീവനും ഒക്കെ ഭീഷണിയാണ്. അതുപോലെ ഒരു സംഭവം ഉത്തരാഖണ്ഡിലും ഉണ്ടായി. എന്നാൽ, ബസിലുണ്ടായിരുന്ന ഒരു സിഐഎസ്‍എഫ് അസി. കമാൻഡന്റിന്റെ കൃത്യസമയത്തെ ഇടപെടൽ 55 ജീവനുകളാണ് രക്ഷിച്ചത്. 

കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കം 55 യാത്രക്കാരുമായി തിങ്കളാഴ്ച വൈകുന്നേരം ഹൽദ്‌വാനിയിൽ നിന്ന് പുറപ്പെട്ടതാണ് ബസ്. എന്നാൽ, മദ്യപിച്ച് ബോധം ഏറെക്കുറെ നഷ്ടപ്പെട്ട ഡ്രൈവർ 100 കിലോമീറ്റർ വേ​ഗതയിലാണ് ബസ് പായിച്ചത്. ആക്സിലേറ്ററിൽ ഡ്രൈവർ ആഞ്ഞ് ചവിട്ടിയതോടെ പന്ത്‌നഗർ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള തണ്ട വനത്തിനടുത്തുള്ള നൈനിറ്റാൾ റോഡിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം മുഴുവനായും നഷ്ടമായി. 

ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാ​ഗമായി ഭാരം കൂടിയ വാഹനങ്ങൾ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലാണ് സാധാരണയായി ഇതുവഴി പോകുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനായ സോനു ശർമ്മ ഡ്രൈവിം​ഗ് സീറ്റിനടുത്തേക്ക് കുതിച്ചു. പിന്നീട്, സീറ്റിൽ നിന്നും ഡ്രൈവറെ മാറ്റിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 

പിന്നീട്, ബസിന്റെ വേ​ഗത കുറയ്ക്കുകയും പതിയെ ബസ് നിർത്തുകയും പിന്നീട് റോഡിന്റെ ഓരത്തോട് ചേർന്ന് ബസ് നിർത്തിയിടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒരുനിമിഷം പോലും പാഴാക്കാതെയുള്ള തക്കനേരത്തെ ഇടപെടലിൽ രക്ഷപ്പെട്ടത് അനവധി ജീവനുകളാണ്. പന്ത്‌നഗർ എസ്എച്ച്ഒ രാജേന്ദ്ര സിംഗ് ഡാംഗി പറഞ്ഞത്, ആ സമയത്ത് സോനു ശർമ്മ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തില്ലായിരുന്നു എങ്കിൽ വളരെ വലിയ ദുരന്തം തന്നെ അവിടെ നടന്നേനെ എന്നാണ്. 

ഏതായാലും, മെഡിക്കൽ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി തെളിഞ്ഞു. പിന്നാലെ, ഇയാളെ അറസ്റ്റ് ചെയ്തു. 

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!