താമസം മാറിയിട്ട് വെറും 15 ദിവസം, അയൽവാസിയുടെ സ്ഥലത്ത് തുണിയുണക്കിയതിന് ഇറങ്ങിപ്പോകാൻ വീട്ടുടമ

Published : Mar 27, 2026, 10:47 AM IST
drying clothes

Synopsis

താമസം തുടങ്ങി വെറും 15 ദിവസത്തിനുള്ളിൽ കുടുംബത്തോട് വീടൊഴിയാൻ വീട്ടുടമ. അയൽവാസിയുടെ അനുമതിയോടെ അവരുടെ സ്ഥലത്ത് തുണിയുണക്കിയെന്ന നിസാര കാരണത്തിനാണത്രെ ഭീഷണി. 

വാടകവീട്ടിൽ താമസിക്കുമ്പോൾ പലപ്പോഴും പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ, വെറും 15 ദിവസം മുൻപ് മാത്രം താമസം തുടങ്ങിയ ഒരു കുടുംബത്തോട് വീടൊഴിയാൻ വീട്ടുടമ ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അതും തുണി ഉണക്കാൻ അയൽവാസിയുടെ സ്ഥലം ഉപയോഗിച്ചു എന്ന നിസാര കാരണത്താലാണ് അവർക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. റെഡ്ഡിറ്റിലൂടെയാണ് ഈ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. ബാൽക്കണിയില്ലാത്ത ഒരു വൺ ബി.എച്ച്.കെ ഫ്ലാറ്റിലാണ് കുടുംബം താമസിക്കുന്നത്. നവജാത ശിശു അടക്കമുള്ള കുടുംബത്തിന് തുണി ഉണക്കാൻ വീട്ടിൽ സൗകര്യമില്ലായിരുന്നു. ടെറസിലെ ഗ്രില്ല് ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചെങ്കിലും വീട്ടുടമ അത് സമ്മതിച്ചിരുന്നില്ല. ഒടുവിൽ അയൽവാസിയുടെ അനുവാദത്തോടെ അവരുടെ സ്ഥലത്ത് തുണി ഉണക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

അയൽവാസിക്ക് ഇവർ തുണി വിരിക്കുന്നതിൽ പരാതിയൊന്നും തന്നെ ഇല്ലെങ്കിലും, അവരുടെ സ്ഥലം ഉപയോഗിക്കുന്നത് 'സാങ്കേതികമായി ശരിയല്ല' എന്ന വിചിത്രമായ വാദമാണ് വീട്ടുടമ ഉയർത്തിയത്. ഇതിന്റെ പേരിൽ ഒരാഴ്ചയ്ക്കുള്ളിൽ വീടൊഴിയണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ഒരു മാസത്തെ 'ഫൈനൽ നോട്ടീസ്' നൽകുകയും ചെയ്യുകയായിരുന്നത്രെ.

 

 

കേവലം 15 ദിവസത്തിനുള്ളിൽ 80,000 രൂപയാണ് ഇവർക്ക് നഷ്ടമായത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകിയത് 50,000 രൂപയാണ്. ബ്രോക്കർ ഫീസ് 20,000 രൂപ. പാക്കേഴ്സ് ആൻഡ് മൂവേഴ്സ് 10,000 രൂപ എന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റ് വൈറലായതോടെ നിരവധി പേർ കുടുംബത്തിന് പിന്തുണയുമായെത്തി. വാടക കരാർ നിലവിലുണ്ടെങ്കിൽ വീട്ടുടമയ്ക്ക് ഇങ്ങനെ പെട്ടെന്ന് പുറത്താക്കാൻ കഴിയില്ലെന്നും, നഷ്ടപ്പെട്ട രൂപ തിരികെ ആവശ്യപ്പെട്ട് ലീഗൽ നോട്ടീസ് അയക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. കൂടുതൽ വാടക നൽകുന്ന മറ്റാരെയെങ്കിലും കിട്ടിയതുകൊണ്ടാകാം വീട്ടുടമ ഇങ്ങനെ പെരുമാറുന്നതെന്നും, ഡെപ്പോസിറ്റ് തുക തട്ടിയെടുക്കാനുള്ള തന്ത്രമാണിതെന്നും ചിലർ പറഞ്ഞു. വേണമെങ്കിൽ പൊലീസിന്റെ സഹായം തേടാൻ മടിക്കരുത് എന്നും പലരും യുവാവിനെ ഉപദേശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അവസാനം വൻ ട്വിസ്റ്റ്! പാവം ഭർത്താവ് ഒന്നും അറിഞ്ഞില്ല! തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി എന്ന് യുവതി, സംഭവിച്ചത്
യുഎസ് കരയുദ്ധത്തിനിറങ്ങിയാൽ ഇറാഖിലേക്ക് സൈന്യത്തെ അയക്കുമെന്ന് സുഡാൻ ഇസ്ലാമിസ്റ്റ് കമാൻഡർ