മരണത്തിന് തൊട്ടുമുമ്പ് ഓരോ മനുഷ്യനും കാണുന്നതും കേൾക്കുന്നതും പറയുന്നതുമെന്ത്? വൈറലായി പോസ്റ്റ് 

Published : Jul 09, 2024, 02:25 PM ISTUpdated : Jul 09, 2024, 03:02 PM IST
മരണത്തിന് തൊട്ടുമുമ്പ് ഓരോ മനുഷ്യനും കാണുന്നതും കേൾക്കുന്നതും പറയുന്നതുമെന്ത്? വൈറലായി പോസ്റ്റ് 

Synopsis

“തന്റെ മുത്തച്ഛൻ മരിക്കുമ്പോൾ അമ്മ അടുത്തുണ്ടായിരുന്നു. മുത്തച്ഛൻ ഒന്നും മിണ്ടാതെയായിരുന്നു. എന്നാൽ മരിക്കുന്നതിന് തൊട്ടുമുമ്പ്, ‘നിങ്ങൾ ഇവിടെയെത്താൻ സമയമായി! ഞാൻ കാത്തിരിക്കുകയായിരുന്നു!’ എന്ന് പറഞ്ഞു“ എന്നാണ് മറ്റൊരു യൂസര്‍ പറഞ്ഞത്.

നമ്മുടെ മരണം എങ്ങനെയായിരിക്കുമെന്ന് ഒരിക്കലും നമുക്ക് പറയാനാവില്ല. മരണമടുക്കുന്ന നിമിഷങ്ങളിൽ എന്ത് സംഭവിക്കുമെന്നോ, ആ സമയത്ത് എന്തിലൂടെയായിരിക്കും നമ്മൾ കടന്നു പോകുന്നത് എന്നോ നമുക്ക് പറയാനാവില്ല. അതേസമയം, മനുഷ്യർ അവരുടെ അവസാന നിമിഷങ്ങളിൽ എന്തായിരിക്കും പറയുക എന്നത് ചിലപ്പോൾ നമ്മളൊക്കെ കേട്ടിട്ടുണ്ടാവും. 

അതുപോലെ ഒരു റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ റെഡ്ഡിറ്റ് യൂസർ ചോദിക്കുന്നത് ഒരാൾ അവരുടെ അവസാന നിമിഷം പറയുന്നത് എന്താണ്, ഡോക്ടർമാരും ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവരും കമന്റ് ചെയ്യൂ എന്നാണ്. ഒരുപാട് പേർ ഈ പോസ്റ്റിനോട് പ്രതികരിച്ചു. അതിൽ ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവർ മാത്രമല്ല. തങ്ങളുടെ വേണ്ടപ്പെട്ടവരുടെ മരണത്തിന് തൊട്ടുമുമ്പ് അവർക്കൊപ്പം സമയം ചെലവഴിച്ചവരും ഉണ്ടായിരുന്നു. എന്തൊക്കെയാണ് അവർ പറയുന്നത്? 

ഒരു സർജൻ പറഞ്ഞത് മരിക്കാറായ ഒരു രോ​ഗി മരണത്തിന് തൊട്ടുമുമ്പ് ‘ശരീരം ഓക്ക് മരത്തിനടുത്തുള്ള ആ വനത്തിലാണുള്ളത്’ എന്ന് പറഞ്ഞു എന്നാണ്. ഇതുകേട്ട് ഭയന്ന ആശുപത്രി ജീവനക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലത്രെ. 

മറ്റൊരു യൂസർ പറഞ്ഞത്, “തന്റെ മുത്തച്ഛൻ മരിക്കുമ്പോൾ അമ്മ അടുത്തുണ്ടായിരുന്നു. മുത്തച്ഛൻ ഒന്നും മിണ്ടാതെയായിരുന്നു. എന്നാൽ മരിക്കുന്നതിന് തൊട്ടുമുമ്പ്, ‘നിങ്ങൾ ഇവിടെയെത്താൻ സമയമായി! ഞാൻ കാത്തിരിക്കുകയായിരുന്നു!’ എന്ന് പറഞ്ഞു“ എന്നാണ്.  

കാർഡിയാക് ഐസിയുവിൽ ജോലി ചെയ്യുന്ന ഒരാൾ പറഞ്ഞത്, “പൾമണറി ആർട്ടറി പൊട്ടിയ ഒരു രോ​ഗിയുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ ഇതായിരുന്നു, ‘എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിക്കുന്നത്?’ വർഷങ്ങൾക്ക് ശേഷവും അയാളുടെ ആ അവസാനത്തെ വാക്കുകൾ എന്നെ വേട്ടയാടുന്നു“ എന്നാണ്. 

മറ്റൊരാൾ പറഞ്ഞത് 83 വയസ്സായ ഒരു സ്ത്രീ മരിക്കുന്നതിന് തൊട്ടുമുമ്പ് പറഞ്ഞത് ‘എന്റെ അമ്മ ഇതാ ഇവിടെയെത്തി, നമ്മൾ പോവുകയാണോ‘ എന്നാണത്രെ. മറ്റൊരു സ്ത്രീ മരിക്കുന്നതിന് മുമ്പ് പറഞ്ഞത് അതാ അവിടെ കറുത്ത നിറമുള്ള വസ്ത്രം ധരിച്ച ഒരാൾ നിൽക്കുന്നു. അതുകൊണ്ട് തനിക്ക് ധരിക്കാൻ വെള്ളവസ്ത്രം തരൂ എന്നാണ്. ഇതുപോലെയുള്ള അനവധി അനുഭവങ്ങളാണ് പലരും പങ്കുവച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ