
ഇന്റർനെറ്റിൽ തരംഗമായി മാറിയ അനേകം മേക്കോവർ വീഡിയോകളുണ്ട്. അങ്ങനെയുള്ളൊരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഇൻഫ്ളുവൻസറാണ് ഇ റിക്ഷ ഡ്രൈവർക്ക് ഈ ഞെട്ടിക്കുന്ന മേക്കോവർ സമ്മാനിച്ചത്.
ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരു ഇ റിക്ഷാ ഡ്രൈവറുടെ സാധരണ ലുക്കിൽ നിന്നും ഒരു മോഡലിനെ പോലെയുള്ള ഞെട്ടിക്കുന്ന മാറ്റമാണ് കാണാൻ സാധിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് theformaledit എന്ന യൂസറാണ്. ഈ 'ബിഫോർ, ആഫ്റ്റർ' വീഡിയോ ശരിക്കും നെറ്റിസൺസിനെ ഞെട്ടിച്ചുകളഞ്ഞു.
ആദ്യം തന്നെ കാണുന്നത് ഓട്ടോ ഓടിച്ചുവരുന്ന യുവാവിനെയാണ്. പിന്നാലെ, ഈ ഞെട്ടിക്കുന്ന മാറ്റത്തിലേക്ക് എങ്ങനെയാണ് യുവാവിനെ എത്തിച്ചത് എന്നതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങളും വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. എങ്ങനെയാണ് മുടി ഹെയർകട്ട് ചെയ്തിരിക്കുന്നത് എന്നത് മുതൽ വാച്ചിനെ കുറിച്ചും വസ്ത്രത്തെ കുറിച്ചും എല്ലാം വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്.
യുവാവിന്റെ മുടി മുറിക്കുന്നതോട് കൂടി തന്നെ വലിയ മാറ്റമാണ് ഇയാൾക്കുണ്ടായിരിക്കുന്നത്. പിന്നാലെ, യുവാവിനെ എല്ലാ തരത്തിലും മാറ്റിമറിക്കുന്നതായിരുന്നു മേക്കോവർ. കണ്ടാൽ ഹോളിവുഡ് നടനെ പോലെയിരിക്കുന്ന യുവാവിന്റെ ലുക്ക് ശരിക്കും ആളുകളെ അമ്പരപ്പിച്ചു.
വീഡിയോയ്ക്ക് താഴെ ആളുകൾ അതേക്കുറിച്ച് കമന്റുകളും നൽകുന്നുണ്ട്. 'നേരത്തെ റിക്ഷാവാല ആയിരുന്നു എങ്കിൽ ഇപ്പോൾ ശരിക്കും ഹോളിവുഡ് സ്റ്റാർ തന്നെ' എന്നും ആളുകൾ കമന്റ് നൽകിയിരിക്കുന്നത് കാണാം. 'ബ്രോയെ കണ്ടാൽ ഇപ്പോൾ ശരിക്കും ഒരു ഇന്റർനാഷണൽ മോഡലിനെ പോലെ തന്നെയുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇത് രണ്ടും രണ്ട് ആൾക്കാരാണ് എന്ന് പറയൂ, ഒരു സാമ്യവും ഇപ്പോൾ കാണാനില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.