കാനഡയിൽ ജൂതയുവാവിനുനേരെ ക്രൂരമായ അക്രമം, മർദ്ദനം കുട്ടികൾക്ക് മുന്നിൽവച്ച്

Published : Aug 10, 2025, 10:32 AM IST
Representative image

Synopsis

ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തും മുമ്പ് തന്നെ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്ക് വേണ്ടി അന്വേഷണം നടക്കുകയാണ് എന്നും ആക്രമണത്തിന് പിന്നിലെ കാരണം എന്താണ് എന്നത് അജ്ഞാതമാണ് എന്നും പൊലീസ് പ്രതികരിക്കുന്നു.

കാനഡയിൽ ജൂത യുവാവിന് നേരെ ക്രൂരമായ അക്രമം. കുട്ടികൾക്ക് മുന്നിൽ വച്ചാണ് യുവാവിനെ അക്രമി ക്രൂരമായി ഉപദ്രവിച്ചത്. കാനഡയിലെ മോൺട്രിയലിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമുണ്ടായത്. വില്ലെറേ–സെന്റ്-മൈക്കൽ–പാർക്ക്-എക്സ്റ്റൻഷൻ ബറോയിലാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി ഓൺലൈനിൽ പ്രചരിക്കുകയും വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. വീഡിയോയിൽ 32 -കാരനായ യുവാവ് നിലത്ത് വീണു കിടക്കുന്നത് കാണാം. അക്രമി അദ്ദേഹത്തെ ആവർത്തിച്ചാവർത്തിച്ച് മർദ്ദിക്കുകയാണ്. അതിനിടയിൽ യുവാവ് മുട്ടുകുത്തി നിൽക്കുകയും കുട്ടികളിലൊരാൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും കാണാം. യുവാവിന്റെ തലയിലിരുന്ന ജൂതരുടെ പരമ്പരാ​ഗത വസ്ത്രധാരണത്തിന്റെ ഭാ​ഗമെന്ന് കരുതുന്ന തൊപ്പിയും അക്രമി വലിച്ചെറിയുന്നുണ്ട്.

യുവാവിന്റെ പരിക്കുകൾ ​ഗുരുതരമല്ല എന്നാണ് മോൺട്രിയൽ പോലീസ് പറയുന്നത്. അതേസമയം, ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തും മുമ്പ് തന്നെ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്ക് വേണ്ടി അന്വേഷണം നടക്കുകയാണ് എന്നും ആക്രമണത്തിന് പിന്നിലെ കാരണം എന്താണ് എന്നത് അജ്ഞാതമാണ് എന്നും പൊലീസ് പ്രതികരിക്കുന്നു.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശനിയാഴ്ച എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്ത ഒരു പോസ്റ്റിൽ ആക്രമണത്തെ അപലപിച്ചു. ഭയാനകം എന്നാണ് പ്രധാനമന്ത്രി അക്രമത്തെ വിശേഷിപ്പിച്ചത്. കാനഡയിൽ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. താൻ ഇരയ്ക്കും കുടുംബത്തിനും ഒപ്പമുണ്ട്. കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് എന്നും നിയമപാലകർക്ക് എല്ലാവിധത്തിലുള്ള പിന്തുണയുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.

അതേസമയം, മോൺട്രിയൽ മേയർ വലേരി പ്ലാന്റെയും സോഷ്യൽ മീഡിയയിൽ സംഭവത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. വലിയ അസ്വസ്ഥതയാണ് സംഭവമുണ്ടാക്കിയത് എന്നും മേയർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?