ഇന്ത്യ വിട്ടുപോകാൻ അച്ഛൻ 30 ലക്ഷം രൂപ ഓഫർ ചെയ്തു, എന്തു ചെയ്യണം? സംശയം പങ്കുവച്ച് യുവാവ്

Published : Aug 31, 2026, 12:42 PM IST
father offer 30 lakh to leave india

Synopsis

കുടുംബത്തിലെ പല ബന്ധുക്കളും ഇതിനോടകം വിദേശത്ത് സ്ഥിരതാമസമാക്കി. നിലവിലുള്ള ചുറ്റുപാടുകളിൽ തനിക്ക് അതൃപ്തിയുണ്ട്. എങ്കിലും എടുത്തുചാടി ഒരു തീരുമാനം എടുക്കാതെ കാര്യങ്ങൾ കൃത്യമായി വിലയിരുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവാവ് പറയുന്നു.

ഇന്ത്യയിലെ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് ചേക്കേറാൻ അച്ഛൻ ഓഫർ ചെയ്തത് 30 ലക്ഷം രൂപ. ഹൈദരാബാദിൽ നിന്നുള്ള ഒരു ഐ.ടി ജീവനക്കാരനാണ് റെഡ്ഡിറ്റിൽ പോസ്റ്റ് ഷെയർ ചെയ്തത്. 11 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ബാക്ക് എൻഡ് ഡെവലപ്പർ ആയി ജോലി ചെയ്യുന്ന യുവാവാണ് ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ സംശയങ്ങളുമായി റെഡ്ഡിറ്റിലെത്തിയത്. ഒരു വർഷത്തെ എക്സ്പീരിയൻസ് മാത്രമുള്ള ഇയാൾക്ക് ഭാവിയിൽ വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹമുണ്ട്. എന്നാൽ, ഇപ്പോൾ തന്നെ പോകണോ അതോ കുറച്ചുകൂടി എക്സ്പീരിയൻസ് നേടിയ ശേഷം പോകണോ എന്ന ആശയക്കുഴപ്പത്തിലാണ്.

'എന്റെ അച്ഛൻ എന്നോട് ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെടുന്നു, ഒപ്പം 30 ലക്ഷം രൂപ ഓഫർ ചെയ്യുന്നു' എന്ന ടൈറ്റിലിലാണ് റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിലെ പല ബന്ധുക്കളും ഇതിനോടകം വിദേശത്ത് സ്ഥിരതാമസമാക്കി. നിലവിലുള്ള ചുറ്റുപാടുകളിൽ തനിക്ക് അതൃപ്തിയുണ്ട്. എങ്കിലും എടുത്തുചാടി ഒരു തീരുമാനം എടുക്കാതെ കാര്യങ്ങൾ കൃത്യമായി വിലയിരുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവാവ് പറയുന്നു.

സഹോദരന് വിദേശത്ത് പോകാൻ താല്പര്യമില്ലാത്തതിനാലാണ് അച്ഛൻ തനിക്ക് 30 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ബാക്കി തുക താൻ തന്നെ കണ്ടെത്തേണ്ടി വരുമെന്നും യുവാവ് വ്യക്തമാക്കുന്നു. തന്റെ കൈവശമുള്ള മൂന്ന് ഏക്കർ ഭൂമി ഈടുവെച്ച് വായ്പയെടുക്കുന്നതിനെക്കുറിച്ചും യുവാവ് ചിന്തിക്കുന്നുണ്ട്. ന്യൂസിലാൻഡ്, ആസ്ട്രേലിയ, ജർമ്മനി, അയർലൻഡ്, യുകെ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ യു.എസിനെ തന്റെ 'അവസാനത്തെ ഓപ്ഷൻ' ആയാണ് കാണുന്നത്.

വിദേശത്ത് മാസ്റ്റേഴ്സ് ഡിഗ്രി എടുക്കുകയെന്നതാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് കരുതുന്നുണ്ടെങ്കിലും, ഇപ്പോൾ തന്നെ പോകണോ അതോ രണ്ട് വർഷം കൂടി എക്സ്പീരിയൻസ് നേടിയ ശേഷം പോകണോ എന്നതിൽ വ്യക്തതയില്ലെന്നും യുവാവ് പറയുന്നു. പോസ്റ്റിന് നിരവധി പേരാണ് കമന്റ് നൽകിയത്. എടുത്തുചാടി തീരുമാനമെടുക്കരുത്. എക്സ്പീരിയൻസുണ്ടാക്കി എല്ലാ കാര്യങ്ങളും അന്വേഷിച്ച ശേഷം മാത്രം പോവുക എന്നാണ് പലരും കമന്റ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

3 തവണ ജ്യോതിഷിയെ കാണാൻ 25,000 രൂപ, വർഷത്തിൽ 2.5 കോടി സമ്പാദിക്കുന്നു; പോസ്റ്റ്
ആമസോണിലെ ജോലി പോയി, കോഴി ഫാം തുടങ്ങി യുവതി, പ്രോത്സാഹിപ്പിച്ച് നെറ്റിസൺസ്