അസൂയപ്പെട്ടിട്ട് കാര്യമില്ല; എട്ടുമാസം പ്രായമുള്ള കുഞ്ഞുവാവ, സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Published : Mar 22, 2024, 02:52 PM ISTUpdated : Mar 22, 2024, 03:04 PM IST
അസൂയപ്പെട്ടിട്ട് കാര്യമില്ല; എട്ടുമാസം പ്രായമുള്ള കുഞ്ഞുവാവ, സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Synopsis

നിലവിൽ, അവൾക്ക് 8 മാസം പ്രായമുണ്ട്, കൂടാതെ മറ്റ് നിരവധി ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ടുകളും ചെയ്യുന്നു, ഒപ്പം ലക്ഷങ്ങളുടെ വരുമാനവും.

ഒരാളുടെ വിധി നിർണയിക്കുന്നതിൽ ഭാഗ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പൊതുവിൽ പറയാറ്. ചിലർ വിജയം നേടാൻ കഠിനാധ്വാനം ചെയ്യുമ്പോൾ മറ്റു ചിലർക്ക് അത് ഭാ​ഗ്യവശാൽ വന്ന് ചേരുന്നതായിരിക്കും. അത്തരം വിവിധ സംഭവങ്ങൾ ചിലപ്പോഴെങ്കിലും നാം കേട്ടിട്ടും കണ്ടിട്ടുമുണ്ടാകാം. അത്തരത്തിൽ ജനിച്ചുവീണ് മാസങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു കൊച്ചു പെൺ‍കുട്ടിയെ പരിചയമുണ്ടോ? അമേരിക്കയിൽ നിന്നുള്ള എംജെ എന്ന എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞാണ് ആ ലക്ഷാധിപതി. മാതാപിതാക്കളുടെ വിധി മാറ്റിയ ഭാ​ഗ്യമാണ് ഈ കുഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം സാറാ ലുറ്റ്‌സ്‌കർ എന്ന നഴ്സിന്റെ മകളാണ് എംജെ. ജനിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ തന്നെ സാറാ തന്റെ മകളെ ഒരു സെലിബ്രിറ്റിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതിനായി വിവിധ മോഡലിംഗ് ഏജൻസികൾക്ക് അവളുടെ ചിത്രങ്ങൾ അയച്ചുകൊടുത്തു. ആദ്യ മോഡലിം​ഗ് ചിത്രം പകർത്തുമ്പോൾ എംജെയ്ക്ക് പ്രായം വെറും അഞ്ച് മാസം മാത്രമാണ്. അത് ഫലം കണ്ടു, വാൾമാർട്ട്, കോസ്റ്റ്‌കോ തുടങ്ങിയ രണ്ട് പ്രമുഖ അമേരിക്കൻ കമ്പനികളുടെ മോഡലായി എംജെയെ തിര‍ഞ്ഞെടുത്തു. അവരുടെ ചൈൽഡ് മോഡലായി കരാറിൽ ഒപ്പുവെച്ച ഉടൻ തന്നെ ഏകദേശം 4,199 യുഎസ് ഡോളർ (3.5 ലക്ഷം രൂപ) ആ കുഞ്ഞുവാവ നേടി. 

നിലവിൽ, അവൾക്ക് 8 മാസം പ്രായമുണ്ട്, കൂടാതെ മറ്റ് നിരവധി ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ടുകളും ചെയ്യുന്നു, ഒപ്പം ലക്ഷങ്ങളുടെ വരുമാനവും. തൻ്റെ മകൾ വളരെ സന്തോഷവതിയാണന്നും എല്ലാം ആസ്വദിക്കുന്നുവെന്നും ആണ് എംജെയുടെ അമ്മ സാറ പറയുന്നത്. വലുതാകുമ്പോൾ ഇനി ഇത് ചെയ്യണോ വേണ്ടയോ എന്ന് അവൾ സ്വയം തീരുമാനിക്കുമെന്നും സാറ വെളിപ്പെടുത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ടിക് ടോക്കിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സിനെയും എംജെ നേടിയിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?