എട്ട് വയസുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങിയത് കാന്തം, പിന്നെ സംഭവിച്ചത്

Published : Feb 05, 2025, 08:18 PM IST
എട്ട് വയസുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങിയത് കാന്തം, പിന്നെ സംഭവിച്ചത്

Synopsis

കാന്തങ്ങള്‍ ഏതെങ്കിലും അവയവത്തിന്‍റെ രണ്ട് ഭാഗത്തായി ഒട്ടിപ്പിടിച്ചിരുന്നുവെങ്കില്‍ അത് വലിയ അപകടത്തിന് വഴിവച്ചേനെ എന്നാണ് ജൂനിയറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. 

ഇംഗ്ലണ്ടിൽ നിന്നുള്ള ലൂയിസ് മക്ഫാർലെയ്ൻ തന്റെ എട്ട് വയസുകാരൻ മകൻ ജൂനിയർ ഗാലന് കളിക്കാനായി വാങ്ങിക്കൊടുത്തതാണ് ഒരു മാ​ഗ്നെറ്റ് ബിൽഡിം​ഗ് സെറ്റ്. കാന്തം കൊണ്ടുള്ള ഈ സെറ്റ് വച്ച് അവൻ കളിക്കാനും തുടങ്ങി. എന്നാൽ, അതിനിടയിൽ അതിൽ‌ രണ്ട് കാന്തങ്ങൾ എട്ട് വയസുകാരൻ അറിയാതെ വിഴുങ്ങിപ്പോയി. 

കഴിഞ്ഞ വർഷമായിരുന്നു സംഭവം. ജൂനിയർ കളിക്കുന്നതിനിടയില്‍ രണ്ട് കാന്തങ്ങളെടുത്ത് വായില്‍ നാവിന്‍റെ രണ്ട് ഭാഗത്തുമായി വച്ച് നോക്കുകയായിരുന്നു. ആ സമയത്ത് അബദ്ധത്തില്‍ അത് വിഴുങ്ങിപ്പോയി. ഉടനെ തന്നെ അവന്‍ തന്‍റെ അമ്മയോട് കാര്യം പറഞ്ഞു. അമ്മ ഒട്ടും വൈകാതെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എക്സ് റേ എടുത്ത് നോക്കിയപ്പോഴാകട്ടെ അവന്‍റെ വയറ്റില്‍ രണ്ട് കാന്തങ്ങളും കണ്ടെത്തി. 

കാന്തങ്ങള്‍ ഏതെങ്കിലും അവയവത്തിന്‍റെ രണ്ട് ഭാഗത്തായി ഒട്ടിപ്പിടിച്ചിരുന്നുവെങ്കില്‍ അത് വലിയ അപകടത്തിന് വഴിവച്ചേനെ എന്നാണ് ജൂനിയറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. 

ഇനി ഭയക്കാനില്ലെന്നും കാന്തം വയറ്റില്‍ നിന്നും തനിയെ പോയിക്കോളും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട്, കാന്തങ്ങള്‍ പോയോ എന്ന് നോക്കാനായി വീണ്ടും ഒരു എക്സ് റേ കൂടി എടുത്തു. അതില്‍ കാന്തം ശരീരത്തില്‍ ഇല്ല എന്ന് സ്ഥിരീകരിച്ചു. 

എന്തായാലും, ഈ സംഭവത്തോടെ ജൂനിയറിന്‍റെ അമ്മയായ ലൂയിസ് മക്ഫാർലെയ്ന് കാന്തത്തിന്‍റെ കളിപ്പാട്ടം എന്ന് കേള്‍ക്കുന്നത് തന്നെ ഭയമാണ്. ഇനി ഒരിക്കലും താന്‍ കുട്ടിക്ക് കാന്തത്തിന്‍റെ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കില്ല എന്നാണ് അവര്‍ പറയുന്നത്. മറ്റ് രക്ഷിതാക്കളോട് അവര്‍ക്ക് പറയാനുള്ളതും അതാണ്. നിങ്ങള്‍ മക്കള്‍ക്ക് കാന്തത്തിന്‍റെ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കരുത് എന്ന്.  

വിശ്വസിക്കാനാവാതെ ​നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ, ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ, പിന്നെന്തുണ്ടായി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്