ഈ 8 വയസുകാരന്റെ കരുണയെങ്കിലും നമുക്കുണ്ടായെങ്കിൽ; സമ്മാനം വാങ്ങാനുള്ള പിറന്നാൾ പണം കൈമാറിയത് വഴിയിലെ കച്ചവടക്കാരിക്ക്

Published : Jul 31, 2025, 01:26 PM IST
Mateo

Synopsis

വഴിയരികിൽ വച്ചാണ് സാധനങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയെ മാഷ്യോ കണ്ടത്. അവരിൽ നിന്നും എന്തെങ്കിലും വാങ്ങട്ടെ എന്നും അവൻ ചോദിച്ചു. അങ്ങനെ 260 രൂപയ്ക്കുള്ള സാധനങ്ങളും വാങ്ങി. പിന്നീട് തന്റെ ബോക്സിൽ നിന്നും 1800 രൂപയെടുത്ത് അവർക്ക് നൽകി.

അപരിചിതരോട് കാണിക്കുന്ന ചെറിയ ചില ദയയുടെ പേരിൽ, സ്നേഹത്തിന്റെ പേരിൽ ഈ ലോകത്ത് നന്മ വറ്റിയിട്ടില്ലാ എന്ന് നാം പറയാറുണ്ട്. അതുപോലെ ഹൃദയസ്പർശിയായ ഒരു സംഭവമാണ് ചിക്കാ​ഗോയിലുണ്ടായത്. അവിടെ ഒരു എട്ട് വയസുകാരന്റെ ഹൃദയവിശാലതയെ കുറിച്ചാണ് ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത്. തന്റെ പിറന്നാളിന് കിട്ടിയ പണമെല്ലാം സമ്മാനം വാങ്ങുന്നതിന് പകരം വഴിയിൽ കണ്ട വീടില്ലാത്ത ഒരു സ്ത്രീക്ക് നൽകുകയായിരുന്നു മാഷ്യോ എന്ന കുട്ടി. ‌

ട്രാഫിക് സി​ഗ്നലിൽ കാൻഡി വിറ്റുകൊണ്ടിരുന്ന സ്ത്രീക്കാണ് അവൻ തന്റെ പണം കൈമാറിയത്. സമ്മാനം വാങ്ങാനായി ഇറങ്ങിയപ്പോഴായിരുന്നു സംഭവം. അന്ന് ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോയതായിരുന്നു. 'അവന്റെ കയ്യിൽ അവന്റെ 'ബർത്ത്‍ഡേ ​മണി'യും ഉണ്ടായിരുന്നു. വാൾമാർട്ടിലേക്ക് പോകാനായിരുന്നു അവന്റെ ആ​ഗ്രഹ'മെന്ന് മാഷ്യോയുടെ അമ്മയായ ഡാനിയേല സാന്റോസ് പീപ്പിൾ മാഗസിനോട് പറഞ്ഞു.

അങ്ങനെ വഴിയരികിൽ വച്ചാണ് സാധനങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയെ മാഷ്യോ കണ്ടത്. അവരിൽ നിന്നും എന്തെങ്കിലും വാങ്ങട്ടെ എന്നും അവൻ ചോദിച്ചു. അങ്ങനെ 260 രൂപയ്ക്കുള്ള സാധനങ്ങളും വാങ്ങി. പിന്നീട് തന്റെ ബോക്സിൽ നിന്നും 1800 രൂപയെടുത്ത് അവർക്ക് നൽകി. അവന്റെ അമ്മ അമ്പരന്നു. അവന് തെറ്റിപ്പോയതാണ് എന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ, അവൻ അത് അവർക്കായി നൽകിയതാണ് എന്ന് ഡാനിയേലയ്ക്ക് പിന്നീട് മനസിലായി.

അവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. താൻ അനുഭവിച്ച സന്തോഷവും പ്രതീക്ഷയും മറ്റുള്ളവരും അറിയണമെന്ന് കരുതിയതുകൊണ്ടാണ് വീഡിയോ പകർത്തിയത് എന്നും ഡാനിയേല പറയുന്നു.

ആരും ഒന്നും പറയാതെ തന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ മനസ് കാണിച്ച ആ എട്ട് വയസുകാരനെ അനേകങ്ങളാണ് അഭിനന്ദിച്ചത്.

PREV
Read more Articles on
click me!

Recommended Stories

മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്