വൈറലാവാൻ വേണ്ടി എന്തും ചെയ്യും; ഓടുന്ന ട്രെയിനിലെ യാത്രക്കാരെ വടിവച്ചടിച്ചു, യുവാക്കൾ അറസ്റ്റിൽ

Published : Jul 31, 2025, 01:03 PM IST
bihar arrest

Synopsis

വീഡിയോയിൽ പാളത്തിലൂടെ ഒരു ട്രെയിൻ പോകുന്നത് കാണാം. നല്ല വേ​ഗത്തിൽ തന്നെയാണ് ട്രെയിൻ അതുവഴി കടന്നു പോകുന്നത്. ആ സമയത്ത് കുറച്ച് യുവാക്കൾ ട്രാക്കിനരികിലായി നിലയുറപ്പിച്ചിരിക്കുന്നതും കാണാം.

സോഷ്യൽ‌ മീഡിയയിൽ‌ വൈറലായിത്തീരുന്നതിന് വേണ്ടി എന്തും ചെയ്യുമെന്ന സ്ഥിതിയാണ് ഇന്ന് മിക്കയിടങ്ങളിലും. അതുപോലെ ഒരു പ്രവൃത്തിക്ക് ബിഹാറിൽ നിന്നുള്ള രണ്ട് യുവാക്കൾ അറസ്റ്റിലായിരിക്കുകയാണ്. ട്രെയിൻ യാത്രക്കാരെ വടിവച്ച് അടിച്ചതിന് പിന്നാലെയാണ് യുവാക്കൾ അറസ്റ്റിലായത്.

സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിനും അറിയപ്പെടുന്നതിനും വേണ്ടിയാണ് യുവാക്കൾ ഇത് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. 'ബിഹാറിലെ നാഗ്രിഹാൾട്ടിന് സമീപത്തുവച്ച് ട്രെയിൻ ക്രോസിംഗിനിടെയാണ് യുവാക്കൾ യാത്രക്കാരെ ആക്രമിച്ചത്. ആർപിഎഫ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും കണ്ടെത്തും, അന്വേഷണം നടക്കുകയാണ്' എന്നാണ് ആർ‌പി‌എഫ് ഒരു വീഡിയോ ഷെയർ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ പാളത്തിലൂടെ ഒരു ട്രെയിൻ പോകുന്നത് കാണാം. നല്ല വേ​ഗത്തിൽ തന്നെയാണ് ട്രെയിൻ അതുവഴി കടന്നു പോകുന്നത്. ആ സമയത്ത് കുറച്ച് യുവാക്കൾ ട്രാക്കിനരികിലായി നിലയുറപ്പിച്ചിരിക്കുന്നതും കാണാം. അവരുടെ കയ്യിൽ വടികളും കാണാം. ട്രെയിൻ സ്പീഡിൽ നീങ്ങവേ തന്നെ ട്രെയിനിന്റെ വാതിലിനടുത്തായി നിൽക്കുന്നവരെ കയ്യിലിരുന്ന വടിവച്ച് യുവാക്കൾ ആഞ്ഞടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

 

 

അസ്വസ്ഥാജനകമായ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. യുവാക്കളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തത് നന്നായി എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇവരുടെ പേരുകൾ കൂടി പരാമർശിക്കണം എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.

മറ്റൊരാളുടെ കമന്റ്, 'ഒരിക്കൽ, താനും കുടുംബവും ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ദൂരം കുറവായിരുന്നു എന്നതിനാൽ ഒരു ജനറൽ കോച്ചിലായിരുന്നു തങ്ങളുടെ യാത്ര. പെട്ടെന്ന്, ചില കുട്ടികൾ ട്രെയിനിന് നേരെ 4-5 വലിയ കല്ലുകൾ എറിഞ്ഞു തുടങ്ങി. എന്റെ സഹോദരന്റെ വിരലിൽ പരിക്കേറ്റു, യാത്രക്കാരിൽ ഒരാൾക്ക് ഏറ് കൊണ്ട് ചോരവരാനും തുടങ്ങി' എന്നായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!