21 വർഷങ്ങൾക്ക് മുമ്പ് അബദ്ധത്തിൽ എൻ​ഗേജ്‍മെന്റ് മോതിരം ഫ്ലഷ് ചെയ്തു, അപ്രതീക്ഷിതമായി തിരികെ...

Published : Dec 30, 2022, 08:28 AM IST
21 വർഷങ്ങൾക്ക് മുമ്പ് അബദ്ധത്തിൽ എൻ​ഗേജ്‍മെന്റ് മോതിരം ഫ്ലഷ് ചെയ്തു, അപ്രതീക്ഷിതമായി തിരികെ...

Synopsis

നിക്കിനും ഷൈനയ്ക്കും സന്തോഷമായി. അവർക്കത് വിശ്വസിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഇരുവരും കരഞ്ഞു പോയി. കരഞ്ഞ് കരഞ്ഞ് തന്റെ കണ്ണ് കലങ്ങിപ്പോയി എന്നും ഷൈന പറയുന്നു.

ആളുകൾക്ക് അവരുടെ എൻ​ഗേജ്മെന്റ് മോതിരം വളരെ പ്രധാനവും പ്രിയപ്പെട്ടതും ആണല്ലേ? എന്നാൽ, അത് നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെ ഫ്ലോറിഡയിൽ നിന്നുമുള്ള ഒരു ദമ്പതികൾക്കും സംഭവിച്ചു. 21 വർഷം മുമ്പ് അവരുടെ മോതിരം കളഞ്ഞുപോയി. 

ഭാര്യ ഭർത്താവിനെ വിളിച്ച് അബദ്ധത്തിൽ മോതിരം താൻ ഫ്ലഷ് ചെയ്ത് പോയി എന്ന് പറയുകയായിരുന്നു. ഭാര്യയായ ഷൈന ഭർത്താവ് നിക്കിനോട് അബദ്ധത്തിൽ താൻ മോതിരം ഫ്ലഷ് ചെയ്ത് പോയി, അത് നഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത് എന്നാണ് പറഞ്ഞത്. പിന്നീട്, ഇരുവരും സെപ്റ്റിക് ടാങ്കിൽ പോയി അത് ക്ലീൻ ചെയ്ത് പരതി എങ്കിലും മോതിരം കിട്ടിയില്ല. 

എന്നാൽ, ഇപ്പോൾ 21 വർഷത്തിന് ശേഷം തികച്ചും യാദൃച്ഛികമായി ആ മോതിരം ദമ്പതികൾക്ക് തിരികെ കിട്ടിയിരിക്കുകയാണ്. എങ്ങനെ എന്നല്ലേ? നിക്കിന്റെ അമ്മ റെനി ഒരു പ്ലംബറിനെ ജോലിക്ക് വിളിച്ചു. അയാളുടെ കയ്യിലാണ് അപ്രതീക്ഷിതമായി മോതിരം എത്തിയത്. അയാളത് റെനിയെ ഏൽപ്പിച്ചു. അപ്പോൾ തന്നെ അവർക്ക് അത് ഷൈനയുടേതാണ് എന്ന് മനസിലായി. അങ്ങനെ ക്രിസ്മസിന് സർപ്രൈസ് സമ്മാനമായി അത് നൽകാൻ തീരുമാനിക്കുകയായിരുന്നു. 

നിക്കിനും ഷൈനയ്ക്കും സന്തോഷമായി. അവർക്കത് വിശ്വസിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഇരുവരും കരഞ്ഞു പോയി. കരഞ്ഞ് കരഞ്ഞ് തന്റെ കണ്ണ് കലങ്ങിപ്പോയി എന്നും ഷൈന പറയുന്നു. ഏതായാലും നഷ്ടപ്പെട്ട് 21 വർഷത്തിന് ശേഷം തിരികെ എത്തിയ ആ മോതിരം തങ്ങളുടെ വരും തലമുറകൾക്കും കൈമാറണം എന്നാണ് ദമ്പതികൾ ഇപ്പോൾ ആ​ഗ്രഹിക്കുന്നത്. 

ഏതായാലും മോതിരത്തിന്റെ കഥ സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് പേരെ ആകർഷിച്ചു. വർഷങ്ങൾക്ക് ശേഷം മോതിരം തിരികെ കിട്ടുന്നത് എത്ര സന്തോഷമുള്ള കാര്യമാണ് എന്ന് പലരും പ്രതികരിച്ചു. 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി