പ്രസവസമ്മാനമായി പ്രതീക്ഷിച്ചത് മണിമാളിക, കോടീശ്വരനായ ഭർത്താവ് പറ്റിച്ചെന്ന് യുവതി, കാറും ഡയമണ്ടുമൊന്നും പോരാ

Published : Mar 10, 2024, 05:02 PM ISTUpdated : Mar 10, 2024, 05:07 PM IST
പ്രസവസമ്മാനമായി പ്രതീക്ഷിച്ചത് മണിമാളിക, കോടീശ്വരനായ ഭർത്താവ് പറ്റിച്ചെന്ന് യുവതി, കാറും ഡയമണ്ടുമൊന്നും പോരാ

Synopsis

കോടീശ്വരനായ ഭർത്താവിൽ നിന്ന് ഒരു മാളികയ്ക്ക് പകരം ഒരു 'അപ്പാർട്ട്മെന്റ്' ലഭിച്ചതിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.

കോടീശ്വരന്മാരായ ഭര്‍ത്താക്കന്മാരോട് പ്രസവിക്കുന്നതിന് വേണ്ടി വില കൂടിയ സമ്മാനങ്ങള്‍ ആവശ്യപ്പെടുന്ന അനേകം സ്ത്രീകളുണ്ട്. വില കൂടിയ ആഭരണങ്ങളും കാറും വീടും ബ്രാന്‍ഡഡ് ബാഗുകളും ഒക്കെ ഇതില്‍ പെടുന്നു. ഇവിടെ ഇതാ ഒരു സ്ത്രീ പ്രസവാനന്തരം തന്റെ ഭർത്താവ് തനിക്ക് നൽകിയ സമ്മാനം കുറഞ്ഞു പോയെന്നും അത് തന്നെ വിഷാദരോ​ഗിയാക്കിയെന്നുമുള്ള ആരോപണവുമായി എത്തിയിരിക്കുകയാണ്. 

ലിൻഡ ആൻഡ്രേഡ് എന്ന യുവതിയാണ് തന്റെ ടിക് ടോക് വീഡിയോയിലൂടെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രസവിക്കുന്നതിനുള്ള തൻ്റെ കഠിനാധ്വാനത്തിന് അനുയോജ്യമായ സമ്മാനം നൽകാതെ ഭർത്താവ് തന്നെ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ ആക്ഷേപം. ഭർത്താവിന്റെ അവ​ഗണന തന്നെ വിഷാദ രോ​ഗത്തിലേക്ക് തള്ളിവിട്ടു എന്നും ഇവർ പറയുന്നു. ഭർത്താവ് തനിക്ക് സമ്മാനമായി ഒരു വലിയ ആഡംബര കൊട്ടാരം തരുമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹം അത് ചെറിയൊരു അപ്പാർട്ട്മെന്റിൽ ഒതുക്കിയെന്നും ലിൻഡ പറയുന്നു.

ഭർത്താവ് തനിക്ക് നൽകേണ്ടിയിരുന്ന സമ്മാനത്തെ 'പുഷ് പ്രസന്റ്' എന്നാണ് ലിൻഡ വീഡിയോയിൽ വിശേഷിപ്പിച്ചത്. ഒരു കുഞ്ഞിനെ പ്രസവിച്ച ശേഷം ഒരു സ്ത്രീക്ക് ലഭിക്കുന്ന സമ്മാനമാണ് പുഷ് പ്രസന്റ്. കോടീശ്വരനായ ഭർത്താവിൽ നിന്ന് ഒരു മാളികയ്ക്ക് പകരം ഒരു 'അപ്പാർട്ട്മെന്റ്' ലഭിച്ചതിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഒപ്പം പ്രസവത്തിനായി താൻ തരണം ചെയ്ത ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ വാചാലയായി. 

ആഡംബര ജ്വല്ലറി ബ്രാൻഡായ കാർട്ടിയറിൽ നിന്ന് വിലകൂടിയ ഹാൻഡ്‌ബാഗ്, പുതിയ കാർ, ഡയമണ്ട് തുടങ്ങിയ മറ്റ് നിരവധി ആഡംബര സമ്മാനങ്ങൾ ലഭിച്ചെങ്കിലും തന്റെ ഭർത്താവ് തന്നെ നിരാശപ്പെടുത്തി എന്നു പറഞ്ഞാണ് ഇവർ ഈ വീഡിയോ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇതിനോ‌ടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?