ആറ് വയസുകാരിയാണ് എന്ന് തെറ്റിദ്ധരിച്ച് ദത്തെടുത്തത് 20 -കാരിയെ എന്ന് കുടുംബം, നിഷേധിച്ച് യുവതി

Published : May 10, 2023, 11:28 AM ISTUpdated : May 10, 2023, 11:40 AM IST
ആറ് വയസുകാരിയാണ് എന്ന് തെറ്റിദ്ധരിച്ച് ദത്തെടുത്തത് 20 -കാരിയെ എന്ന് കുടുംബം, നിഷേധിച്ച് യുവതി

Synopsis

2019 -ൽ മൈക്കലിനെതിരെ നതാലിയെ ഉപദ്രവിച്ചതായി കേസെടുത്തിരുന്നു എങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു. തന്റെ ഭാര്യയെ പോലും നതാലിയ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിരുന്നു എന്നും മൈക്കൽ ഡോക്യുമെന്ററിയിൽ ആരോപിക്കുന്നു.

ആറ് വയസുകാരിയാണ് എന്ന് തെറ്റിദ്ധരിച്ച് ദത്തെടുത്തത് 20 -കാരിയെ. അവൾ തങ്ങളെ കൊല്ലാൻ വരെ ശ്രമിച്ചു എന്ന് ആദ്യമായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ഒരു പുതിയ ഇൻവെസ്റ്റി​ഗേഷൻ ഡോക്യുമെന്ററിയിലാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. വർഷങ്ങൾക്ക് മുമ്പാണ് മൈക്കൽ ബാർനെറ്റും ഭാര്യ ക്രിസ്റ്റീൻ ബാർനെറ്റും ആറ് വയസുകാരിയെന്ന് തെറ്റിദ്ധരിച്ച് നതാലിയ ​ഗ്രേസിനെ ദത്തെടുത്തത്. എന്നാൽ, Spondyloepiphyseal Dysplasia Congenita എന്ന അവസ്ഥ കാരണം അവളെ കണ്ടാൽ പ്രായം തോന്നാത്തതാണ് എന്ന് അപ്പോൾ ദമ്പതികൾക്ക് ഒരു അറിവും ഇല്ലായിരുന്നു എന്നാണ് ആരോപണം. 

ദത്തുമകൾ വലിയ തരത്തിൽ തങ്ങളെ ഉപദ്രവിക്കുമായിരുന്നു എന്ന് മൈക്കൽ പറയുന്നു. വളരെയധികം അക്രമപ്രവണത അവളിലുണ്ടായിരുന്നു. അപ്പോഴൊന്നും മുതിർന്ന ഒരാളാണ് എന്ന് അറിയുമായിരുന്നില്ല എന്നും ദമ്പതികൾ പറയുന്നു. ഒടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷം മൈക്കലും ക്രിസ്റ്റീനും ആ സത്യം തിരിച്ചറിയുകയും നതാലിയയുടെ സർട്ടിഫിക്കറ്റിലെ ജനനത്തീയതി തിരുത്താനായി കോടതിയെ സമീപിക്കുകയും ചെയ്തു. 

എന്നാൽ, കോ‌ടതിയിലും ഒരു തരത്തിലും നതാലിയ തനിക്ക് ആറ് വയസല്ല എന്ന കാര്യം സമ്മതിച്ചില്ല. എന്നാൽ, ഒടുവിൽ തനിക്കിപ്പോൾ എട്ട് വയസല്ല 22 വയസായി പ്രായം എന്ന് നതാലിയയ്ക്ക് സമ്മതിക്കേണ്ടി വരികയായിരുന്നു. ശേഷം മൈക്കലും ക്രിസ്റ്റീനും നതാലിയയെ ഉപേക്ഷിച്ച് മറ്റ് മക്കളുമായി അവിടം വിട്ട് കാനഡയിലേക്ക് പോയി. പിന്നാലെ, മൈക്കലും ക്രിസ്റ്റീനും വിവാഹമോചിതരാവുകയും ചെയ്തു. 

അതിന് മുമ്പ് 2019 -ൽ മൈക്കലിനെതിരെ നതാലിയെ ഉപദ്രവിച്ചതായി കേസെടുത്തിരുന്നു എങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു. തന്റെ ഭാര്യയെ പോലും നതാലിയ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിരുന്നു എന്നും മൈക്കൽ ഡോക്യുമെന്ററിയിൽ ആരോപിക്കുന്നു. അതേ സമയം ഇവർ പറയുന്നതെല്ലാം കള്ളമാണ് എന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നതാലിയ ആരോപിച്ചിരുന്നു. വെറും തെറ്റിദ്ധാരണയുടെ പുറത്താണ് കുടുംബം തനിക്ക് നേരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും ശരിക്ക് തനിക്ക് ഇപ്പോള്‍ 16 വയസാണ് പ്രായം കുടുംബം പറയുന്നത് പോലെ 30 കളല്ല എന്നും നതാലിയ പറഞ്ഞു. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ