'ഓപ്പറേഷൻ സോക്കർ ബോൾസ്'; അഫ്​ഗാൻ വനിതാ ടീമം​ഗങ്ങളെ പോർച്ചു​ഗലിലെത്തിച്ച ആ ധീരവനിതയാര്?

By Web TeamFirst Published Oct 1, 2021, 3:05 PM IST
Highlights

വനിതാ ഫുട്ബോള്‍ താരങ്ങളെ പോര്‍ച്ചുഗല്ലില്ലെത്തിക്കുന്നത് വരെ എല്ലാ കളിക്കാരുമായും അവര്‍ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മൊത്തം 80 പേരെ ഇത്തരത്തില്‍ അഫ്ഗാനിന് വെളിയിലെത്തിക്കാന്‍ കഴിഞ്ഞെന്നും അവര്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. 

കാബൂളിലേക്ക് താലിബാന്‍ കടന്ന് കയറിയപ്പോള്‍ മുതല്‍ കാണാതായ അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ (women’s football team) പിന്നീട് ഖത്തറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ, ഏറ്റവും ഒടുവിലിതാ അഫ്ഗാന്‍റെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ പോര്‍ച്ചുഗല്ലിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 'ഓപ്പറേഷൻ സോക്കർ ബോൾസ്' (Operation Soccer Balls) എന്ന് പേരിട്ട മുപ്പത്തിയഞ്ചോളം ദിവസം നീണ്ടുനിന്ന രക്ഷാദൗത്യത്തിനൊടുവിലാണ് അവരെല്ലാവരും പോര്‍ച്ചുഗല്ലില്‍ എത്തിച്ചേര്‍ന്നത്. അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ യുവ ഫുട്ബോള്‍ കളിക്കാർക്ക് പോർച്ചുഗൽ അഭയം നൽകി. അവരെല്ലാവരും ഇന്ന് പോര്‍ച്ചുഗല്ലില്‍ പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തിലാണ്. 

'ഓപ്പറേഷൻ സോക്കർ ബോൾസ്'  (Operation Soccer Balls) എന്ന് പേരിട്ട രഹസ്യസ്വഭാവം നിലനിര്‍ത്തിയ ഒഴിപ്പിക്കല്‍ വഴിയാണ് ഫുട്ബോൾ ടീം അം​ഗങ്ങളെ ഒഴിപ്പിച്ചത്. അതിന് നേതൃത്വം നൽകിയത് ഫർഖുണ്ട മുഹ്തജ് എന്ന യുവതിയായിരുന്നു. "ഞങ്ങൾ ഈ ദൗത്യം ഏറ്റെടുക്കാൻ കാരണം അവർക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങൾ കളിക്കാനാകുമെന്ന് ഉറപ്പുവരുത്താനായിരുന്നു" എന്ന് അഫ്ഗാനിസ്ഥാൻ വനിതാ സീനിയർ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ ഫർഖുണ്ട മുഹ്തജ് പറഞ്ഞു. ഫർഖുണ്ട മുഹ്തജ്, കാനഡയിലെ ഒരു പ്രാദേശിക സർവകലാശാലയിൽ അസിസ്റ്റന്‍റ് സോക്കർ കോച്ചായി ജോലി ചെയ്യുകയാണ്. അവിടെ ഇരുന്നാണ് മുഹ്താജ് 'ഓപ്പറേഷൻ സോക്കർ ബോൾസ്'  (Operation Soccer Balls) എന്ന് പേരിട്ട രഹസ്യസ്വഭാവം നിലനിര്‍ത്തിയ ഒഴിപ്പിക്കല്‍ തുടര്‍ന്നത്. 

വനിതാ ഫുട്ബോള്‍ താരങ്ങളെ പോര്‍ച്ചുഗല്ലില്ലെത്തിക്കുന്നത് വരെ എല്ലാ കളിക്കാരുമായും അവര്‍ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മൊത്തം 80 പേരെ ഇത്തരത്തില്‍ അഫ്ഗാനിന് വെളിയിലെത്തിക്കാന്‍ കഴിഞ്ഞെന്നും അവര്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. ഈ സംഘത്തില്‍ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. പോര്‍ച്ചുഗല്ലില്‍ വനിതാ ടീമംഗങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവരെ സ്വീകരിക്കാനായി ഫർഖുണ്ട മുഹ്തജ് എത്തിയിരുന്നു. പലര്‍ക്കും തങ്ങളുടെ കരച്ചിടയ്ക്കാനായില്ല. പലരും തങ്ങൾക്ക് സന്തോഷമായി എന്നും എന്നാൽ ഇനി അഫ്​ഗാനിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നും പ്രതികരിച്ചു. 

click me!