സുന്ദരനായ പുരോഹിതൻ ഒറ്റരാത്രി കൊണ്ട് വൈറൽ, 'ഇനി പള്ളിയില്‍ പോയി തുടങ്ങണം', സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളും പോസ്റ്റുകളും

Published : Aug 24, 2025, 11:44 AM IST
Father Jordan

Synopsis

ഫാദർ ജോർദാന്റെ വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിന് 'ഹോട്ട് പ്രീസ്റ്റ്' എന്ന പേരാണ് ആളുകൾ നൽകിയിരിക്കുന്നത്. 

അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറി ഒരു പുരോഹിതൻ. അതിസുന്ദരനായ പുരോഹിതൻ വൈറലായി മാറിയതിന് പിന്നാലെ പള്ളിയിൽ വരുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റോംഫോർഡിലെ സെന്റ്. എഡ്വേർഡ് ദി കൺഫെസർ പള്ളിയിൽ അടുത്തിടെ നിയമിക്കപ്പെട്ട ഫാദർ ജോർദാനാണ് തന്റെ ലുക്കിന് പിന്നാലെ ഓൺലൈനിൽ വൈറലായി മാറിയത്. അതോടെ, സോഷ്യൽ മീഡിയയിൽ വ്യാപകമായ കമന്റുകളും ചർച്ചകളും ഉണ്ടാവാനും ഇത് കാരണമായി മാറി.

ഫാദർ ജോർദാന്റെ വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിന് 'ഹോട്ട് പ്രീസ്റ്റ്' എന്ന പേരാണ് ആളുകൾ നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കും അപ്പുറമായി, അദ്ദേഹത്തിന്റെ ലുക്കും ആകർഷകമായ വ്യക്തിത്വവുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. പ്രത്യേകിച്ചും യുവാക്കളാണ് അദ്ദേഹത്തിന്റെ ആരാധകർ. അദ്ദേഹം തന്നെയാണ് വിശ്വാസികളെ പള്ളിയിലേക്ക് ക്ഷണിച്ചുകൊണ്ട്, പുതിയ പുരോഹിതനാണ് താനെന്ന് പരിചയപ്പെടുത്തിയത്. ടിക്ടോക്കിൽ വളരെ വേ​ഗത്തിൽ വീഡിയോ വൈറലായി.

പിന്നാലെ, ടിക്ടോക്കും ഇൻസ്റ്റ​ഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഫാദർ ജോർദാൻ ചർച്ചയായി മാറി. അനേകം പോസ്റ്റുകളാണ് ഫാദർ ജോർദാനെ കുറിച്ച് പ്രത്യക്ഷപ്പെട്ടത്. താന്‍ ഇനി മുതല്‍ നിരീശ്വരവാദിയല്ല, ഇനിയെങ്കിലും പള്ളിയില്‍ പോയി തുടങ്ങണം, ഇതുവരെയുള്ള പാപങ്ങള്‍ പൊറുക്കണം ഫാദര്‍ തുടങ്ങി അനേകം അനേകം കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. യുവാക്കളും പെണ്‍കുട്ടികളുമാണ് മിക്കവാറും കമന്‍റുകള്‍ നല്‍കുന്നത്. ടിക്ടോക്കിലാണ് അതിവേഗത്തില്‍ പുരോഹിതന്‍ വൈറലായി മാറിയത്. പിന്നാലെ. ഫാദര്‍ ജോര്‍ദാന്‍ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. താന്‍ കമന്‍റുകളെല്ലാം കണ്ടു. തന്‍റെ അമ്മയും ഇതെല്ലാം വായിച്ചു എന്നാണ് ഫോദര്‍ ജോര്‍ദാന്‍ പറയുന്നത്. അദ്ദേഹം അത് തമാശയായിട്ടാണ് എടുത്തത് എന്നാണ് മനസിലാവുന്നത്.  എന്നാൽ, ഒരു പുരോഹിതനെ ഹോട്ട് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്നും ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടു. 

അതേസമയം, അടുത്തിടെയാണ് പുതിയ തലമുറയെ പള്ളിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് കൂടുതലുള്ള പുരോഹിതരെ നിയമിക്കാൻ വത്തിക്കാൻ നീക്കം നടത്തുന്നതായിട്ടുള്ള ചില റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇറ്റലിയിലെ ബ്രെസിയയിൽ നിന്നുള്ള ബോഡി ബിൽഡിംഗ് പുരോഹിതനായ ഫാദർ ഗ്യൂസെപ്പെ ഫുസാരി അടക്കമുള്ള പുരോഹിതന്മാർ ഇതുപോലെ സോഷ്യല്‍മീഡിയയില്‍ ഒരുപാട് ഫോളോവര്‍മാരുള്ളവരാണ്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?