ഇനി പെൺപോരാളികളും; പാസ് ഔട്ടിനൊരുങ്ങി എൻഡിഎ വനിതാ കേഡറ്റുകളുടെ ആദ്യസംഘം

Published : May 26, 2025, 02:05 PM IST
ഇനി പെൺപോരാളികളും; പാസ് ഔട്ടിനൊരുങ്ങി എൻഡിഎ വനിതാ കേഡറ്റുകളുടെ ആദ്യസംഘം

Synopsis

ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമായി തങ്ങളും മാറുന്നതിലുള്ള സന്തോഷത്തിലാണ് ഈ 17 ധീര വനിതകളും. യാതൊരുവിധ സൈനിക പശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബത്തിൽ ജനിച്ച താൻ ഇപ്പോൾ നേടിയെടുത്തിരിക്കുന്ന ഈ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണെന്നാണ് 17 കേഡറ്റുകളിൽ ഒരാളായ കേഡറ്റ് ഇഷിത പറയുന്നത്.

മെയ് 30 -നായുള്ള കാത്തിരിപ്പിലാണ് പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമി. അക്കാദമിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ആദ്യ വനിതാ കേഡറ്റുകളുടെ സംഘം അന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ മുൻനിര പോരാളികളായി മാറും. 

17 വനിതാ കേഡറ്റുകളാണ് ഈ ആദ്യ ബാച്ചിൽ ഉള്ളത്. ഇവരോടൊപ്പം 300 പുരുഷ കേഡറ്റുകളും അന്നേദിവസം തന്നെ പാസിംഗ് ഔട്ടിന്റെ ഭാഗമാവും. ഈ നേട്ടം സായുധസേനയ്ക്ക് ഒരു ചരിത്രനിമിഷമാണ്. 2022 ജൂണിലാണ് സ്ത്രീകൾക്ക് ആദ്യമായി അക്കാദമിയിൽ പ്രവേശനം അനുവദിക്കപ്പെട്ടത്.

ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമായി തങ്ങളും മാറുന്നതിലുള്ള സന്തോഷത്തിലാണ് ഈ 17 ധീര വനിതകളും. യാതൊരുവിധ സൈനിക പശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബത്തിൽ ജനിച്ച താൻ ഇപ്പോൾ നേടിയെടുത്തിരിക്കുന്ന ഈ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണെന്നാണ് 17 കേഡറ്റുകളിൽ ഒരാളായ കേഡറ്റ് ഇഷിത പറയുന്നത്. എൻ‌ഡി‌എ സ്ത്രീകൾക്ക് പ്രവേശനം പ്രഖ്യാപിച്ചപ്പോൾ താൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയായിരുന്നു എന്നും അക്കാദമിയിലേക്ക് അപേക്ഷിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.  

കർശനമായ ശാരീരിക പരിശീലനം, സൈനികരുടെ ദിനചര്യകൾ എന്നിവയിലൂടെ എല്ലാം പുതിയ അനുഭവങ്ങളാണ് അക്കാദമിയിലെ മൂന്നുവർഷക്കാലത്തെ ജീവിതം നൽകിയതെന്ന് വനിതാ കേഡറ്റുകൾ വ്യക്തമാക്കി. തങ്ങളുടെ യാത്രയിലെ ഒരു പ്രധാന മാറ്റം വ്യക്തിത്വ വികസനമാണെന്ന് കേഡറ്റ് ഇഷിത പറയുന്നത്. 

മൂന്നുവർഷംകൊണ്ട് തന്റെ ജീവിതത്തിന് പൂർണ്ണമായ മാറ്റം സംഭവിച്ചു എന്നാണ് ഇവർ പറയുന്നത്. പരിശീലനത്തിനിടയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ഇഷിത, 'ഡിവിഷൻ കേഡറ്റ് ക്യാപ്റ്റൻ' (ഡിസിസി) എന്ന ഓണററി നിയമനം നേടി.

പതിറ്റാണ്ടുകളായി എൻ‌ഡി‌എ -യിൽ പുരുഷന്മാർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്. സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്നാണ് 2022 മുതൽ സ്ത്രീകൾക്കും അക്കാദമിയിൽ പ്രവേശനം അനുവദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്