കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച കടുവക്കുഞ്ഞിനെ രണ്ട് ദിവസത്തിന് ശേഷം അമ്മ തന്നെ തിന്നു

Published : Apr 03, 2019, 06:12 PM IST
കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച കടുവക്കുഞ്ഞിനെ രണ്ട് ദിവസത്തിന് ശേഷം അമ്മ തന്നെ തിന്നു

Synopsis

കൃത്രിമ ബീജസങ്കലനം നടത്തി 104 ദിവസങ്ങള്‍ക്ക് ശേഷമാണ് ബിയാന്‍ക എന്ന കടുവ ഫെബ്രുവരി 16 -ന് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍, എല്ലാ പഠനവും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ഈ ചരിത്ര ദൗത്യത്തിന്‍റെ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. 

ശാസ്ത്രലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണത്തിലൊന്നായിരുന്നു അമേരിക്കന്‍ കടുവയില്‍ ഈ വര്‍ഷമാദ്യം നടത്തിയ കൃത്രിമബീജ സങ്കലനം. ബ്രസീലിലായിരുന്നു പരീക്ഷണം. പക്ഷെ, ജനിച്ച് വെറും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തള്ളക്കടുവ കുഞ്ഞിനെ ഭക്ഷിക്കുകയായിരുന്നു. 

ശാസ്ത്രജ്ഞര്‍ പറയുന്നത്, രണ്ട് ദിവസത്തിനുള്ളില്‍ മരണപ്പെട്ടുവെങ്കിലും കൃത്രിമബീജസങ്കലനം അമേരിക്കന്‍ കടുവകളില്‍ നടത്തി വിജയിച്ചതു തന്നെ വലിയ കാര്യമാണ് എന്നാണ്. അമേരിക്കന്‍ കടുവകളില്‍ 90 ശതമാനവും കണ്ടിരുന്നത് ആമസോണ്‍ കാടുകളിലാണ്. എന്നാല്‍, ഇപ്പോള്‍ ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരികയാണ്. 

കൃത്രിമ ബീജസങ്കലനം നടത്തി 104 ദിവസങ്ങള്‍ക്ക് ശേഷമാണ് ബിയാന്‍ക എന്ന കടുവ ഫെബ്രുവരി 16 -ന് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍, എല്ലാ പഠനവും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ഈ ചരിത്ര ദൗത്യത്തിന്‍റെ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. 

പൂര്‍ണാരോഗ്യത്തോടെയാണ് കടുവക്കുഞ്ഞ് ജനിച്ചത്. ആദ്യ ദിവസം ബിയാന്‍ക വളരെ കരുതലോടെ കുഞ്ഞിനെ പരിചരിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തെ ദിവസം ബിയാന്‍ക കുഞ്ഞിനെ തിന്നുകയായിരുന്നു. ശരീരത്തിന്‍റെ ഏറെക്കുറെ ഭാഗങ്ങളും ഭക്ഷിച്ചിരുന്നത് കൊണ്ട് തന്നെ കുഞ്ഞിനെ കൊന്നത് അമ്മയാണോ എന്ന് മുഴുവനായും വ്യക്തമല്ല എന്നും ഗവേഷകര്‍ പറയുന്നുണ്ട്. മോണിറ്ററിലും ആ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല.
 
PREV
click me!

Recommended Stories

ഒരു ഗ്രാമിന് 80,000 രൂപ, സ്വർണ്ണത്തേക്കാൾ വിലയുള്ള ഒരു 'നിറ'മുണ്ട് ലോകത്ത്, ഏതാണെന്ന് അറിയുമോ?
ഇതൊക്കെയാണ് മോനേ പ്രേമത്തിലെ ഡെഡിക്കേഷൻ, കനത്ത ട്രാഫിക്കിലും യുവാവിന് വഴി മാറിക്കൊടുത്ത് ഡ്രൈവർമാർ, കാരണമുണ്ട്!