ഇന്ത്യൻ കാമുകിക്ക് മുന്നിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ, ചിരിപ്പിച്ച് യുവാവിന്റെ വീഡിയോ

Published : Nov 06, 2025, 01:30 PM IST
viral

Synopsis

രസകരമായ രീതിയിലാണ് ഇന്ത്യക്കാരുടെ രീതിയെ കുറിച്ച് യുവാവ് തന്റെ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ഇന്ത്യക്കാരെയാണ് കൂടുതലും ആകർഷിച്ചത്.

പല സംസ്കാരങ്ങളിലും, പല രാജ്യങ്ങളിലുമുള്ളവർ വിവാഹം കഴിക്കുകയും ഒരുമിച്ച് കഴിയുകയും ചെയ്യുന്നത് ഇന്ന് സാധരണമായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളവർ വിവിധ സംസ്കാരവും ഭാഷയും പഠിക്കുന്നതിന്റെയും അവിടുത്തെ അനുഭവങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതിൽ തന്നെ വളരെ വ്യത്യസ്തവും രസകരവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

വീഡിയോയിൽ ഒരു ഓസ്ട്രേലിയൻ യുവാവാണ് ഉള്ളത്. ഇന്ത്യക്കാരിയായ യുവതിയെ പ്രണയിക്കുമ്പോൾ താൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരി കാമുകിയുടെ മുന്നിൽ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ എന്നു പറഞ്ഞുള്ള വീഡിയോയിൽ പറയുന്നത് ഈ കാര്യങ്ങളാണ്; 'പുസ്തകം താഴെയിടാം -ക്ഷമ ചോദിക്കരുത്, അവളുടെ മാതാപിതാക്കളെ അവരുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ച് വിളിക്കുക, എന്റെ ഇടതു കൈകൊണ്ട് ഭക്ഷണം കഴിക്കുക, ഏത് പരിപാടിക്കും കൃത്യസമയത്ത് എത്തിച്ചേരുക, എന്തിന് വേണ്ടി വേണമെങ്കിലും ഫോൺ ഉപയോ​ഗിക്കാം. പക്ഷേ അത് ഹിന്ദി പഠിക്കുന്നതിന് ഉപയോ​ഗിക്കരുത്'. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതാണ് ഇന്ത്യൻ കാമുകിക്ക് ഇഷ്ടമല്ലാത്തത് എന്നാണ് യുവാവ് പറയുന്നത്.

രസകരമായ രീതിയിലാണ് ഇന്ത്യക്കാരുടെ രീതിയെ കുറിച്ച് യുവാവ് തന്റെ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ഇന്ത്യക്കാരെയാണ് കൂടുതലും ആകർഷിച്ചത്. മാത്രമല്ല, അതിൽ യുവാവ് ഹിന്ദി പറഞ്ഞിരിക്കുന്നതും മിക്കവർക്കും ഇഷ്ടപ്പെട്ടു. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'നിങ്ങൾ ഹിന്ദി പറഞ്ഞതിനെ അഭിനന്ദിക്കാൻ ഒരു നിമിഷം ഞാനെടുത്തോട്ടെ' എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. അതുപോലെ വിദേശികളെ വിവാഹം കഴിച്ചിരിക്കുന്നവരും ഇന്ത്യക്കാരെ വിവാഹം കഴിച്ചിരിക്കുന്ന വിദേശികളും തങ്ങളുടെ അനുഭവം കമന്റുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും, നിങ്ങൾ വളരെ ചേർച്ചയുള്ള ദമ്പതികളാണ് എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്