'ഫ്ലഷ് യുവർ എക്സ്'; പ്രണയനൈരാശ്യമാണോ? വാലന്റൈൻസ് ഡേയിൽ നിങ്ങൾക്കായി ഒരു പ്രത്യേക ഓഫർ

Published : Feb 11, 2024, 04:37 PM ISTUpdated : Feb 14, 2024, 12:12 PM IST
'ഫ്ലഷ് യുവർ എക്സ്'; പ്രണയനൈരാശ്യമാണോ? വാലന്റൈൻസ് ഡേയിൽ നിങ്ങൾക്കായി ഒരു പ്രത്യേക ഓഫർ

Synopsis

ഹൂ ​ഗിവ്സ് എ ക്രാപ്പ് ഒരു ടോയ്‍ലെറ്റ് പേപ്പർ കമ്പനിയാണ്. 'ഫ്ലഷ് യുവർ എക്സ്' എന്നാണ് ഇവരുടെ വാലന്റൈൻസ് ഡേയിലെ ആ പ്രത്യേക പരിപാടിയുടെ പേര്.

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വാലന്റൈൻസ് ഡേ ആണ്. പ്രണയികളുടെ ദിനം. അന്നേ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്ന അനേകം കാമുകീ കാമുകന്മാരുണ്ടാവും. എന്നാൽ, അതുപോലെ തന്നെ ആരെങ്കിലും ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയതിന്റെ വേദനയിൽ കഴിയുന്നവരും ഉണ്ടാവും. നമ്മെ ഉപേക്ഷിച്ച് ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയവരെ ചിലർക്ക് മറക്കാൻ കഴിയണം എന്നില്ല. അത്തരക്കാർക്ക് വേണ്ടി വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് ഒരു വ്യത്യസ്തമായ ഓഫറുമായി എത്തിയിരിക്കയാണ് ഒരു കമ്പനി. 

മെൽബോൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിൽ. 'ഹൂ ​ഗിവ്സ് എ ക്രാപ്പ്' എന്ന കമ്പനിയാണ് പ്രേമനൈരാശ്യം ബാധിച്ചവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. ഹൂ ​ഗിവ്സ് എ ക്രാപ്പ് ഒരു ടോയ്‍ലെറ്റ് പേപ്പർ കമ്പനിയാണ്. 'ഫ്ലഷ് യുവർ എക്സ്' എന്നാണ് ഇവരുടെ വാലന്റൈൻസ് ഡേയിലെ ആ പ്രത്യേക പരിപാടിയുടെ പേര്. ഇതുവഴി അവരെന്താണ് ചെയ്യുക എന്നല്ലേ? നിങ്ങളുടെ മുൻ കാമുകൻ അയച്ച ലവ് ലെറ്ററുകൾ കമ്പനിക്ക് മെയിൽ ചെയ്താൽ അവർ അത് ടോയ്‍ലെറ്റ് പേപ്പറുകളാക്കി മാറ്റും. 

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഒരു കമ്പനി വാലന്റൈൻസ് ഡേയ്ക്ക് പ്രണയനൈരാശ്യം ബാധിച്ചവർക്ക് വേണ്ടി ഇങ്ങനെ വ്യത്യസ്തമായ ഒരു പരിപാടി ആവിഷ്കരിക്കുന്നത്. നേരത്തെ യുകെയിലുള്ള സ്ക്രാപ്പ് കാർ കംപാരിസൺ എന്ന കമ്പനിയും ബ്രേക്കപ്പായിരിക്കുന്നവരെ, പ്രത്യേകിച്ചും തങ്ങളുടെ എക്സിനോട് കലിപ്പുള്ളവരെ സഹായിക്കാൻ വാലന്റൈൻസ് ഡേയ്ക്ക് ഒരു ഓഫറുമായി എത്തിയിരുന്നു. അത് പ്രകാരം അവർക്ക് നിങ്ങളുടെ എക്സിന്റെ പേര് നൽകിയാൽ അവരത് പൊളിക്കാൻ പോകുന്ന കാറിന് മേൽ എഴുതുകയും ആ കാർ പൊളിച്ചു കളയുകയും ചെയ്യും. അതിന്റെ ചിത്രവും നിങ്ങൾക്ക് അയക്കും. 

ഏതായാലും, പണ്ടൊക്കെ വാലന്റൈൻസ് ഡേയിൽ പ്രണയികൾക്ക് വേണ്ടിയാണ് വിവിധ ഓഫറുകൾ എത്തിയിരുന്നതെങ്കിൽ ഇന്ന് പ്രണയനൈരാശ്യത്തിൽ കഴിയുന്നവർക്കായും ഓഫറുകൾ എത്തിയിരിക്കയാണ്. 

വായിക്കാം: പ്രേമം തകർന്നോ, എക്സിനോട് കലിപ്പു തീരുന്നില്ലേ? വൻ ഓഫറുമായി ഒരു കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ