
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിയണൽ എയർലൈൻസാണ് Fly91. എയർലൈൻസിലെ ജൂനിയർ ഫസ്റ്റ് ഓഫീസറായ അനികയ്ക്ക് ഇവർ നൽകിയ അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അനിക ആദ്യമായി കൊമേഴ്സ്യൽ വിമാനം നിയന്ത്രിക്കുന്ന ഫ്ലൈറ്റിൽ യാത്രക്കാരായി അവളുടെ മാതാപിതാക്കൾ തന്നെ യാത്രക്കാരായി എത്തിയത് അവളറിയാതെയായിരുന്നു. അച്ഛനെയും അമ്മയേയും കണ്ടതോടെ അവളേറെ സന്തോഷവതിയായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
എന്താണ് ഒരു 'റിലീസ്ഡ് പൈലറ്റ്'
ഒരു എയർലൈനിൽ പൈലറ്റാകാൻ വലിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. സിമുലേറ്റർ സെഷനുകൾ, ടേക്ക്-ഓഫുകളും ലാൻഡിംഗുകളും ഉൾപ്പെടുന്ന ബേസ് ചെക്കുകൾ, ട്രെയിനറുടെ മേൽനോട്ടത്തിലുള്ള ഫ്ലൈറ്റുകൾ തുടങ്ങി എല്ലാ നിബന്ധനകളും വിജയകരമായി പൂർത്തിയാക്കുന്നവരെ മാത്രമേ ഔദ്യോഗികമായി കൊമേഴ്സ്യൽ റൂട്ടുകളിൽ പറക്കാൻ അനുമതി ലഭിച്ച 'റിലീസ്ഡ് പൈലറ്റ്' എന്ന് വിശേഷിപ്പിക്കൂ. ആ അനുമതി ലഭിച്ച് ആദ്യത്തെ പറക്കലിലാണ് അനികയ്ക്ക് ഈ അപ്രതീക്ഷിത സർപ്രൈസ് ലഭിച്ചത്.
For our Junior First Officer Anika, one of her flights as a released pilot came with a little surprise waiting on board. ❤️
We sent her parents on the very flight she was operating, so they could be there to see her take to the skies in her new role. Imagine the pride of watching your daughter in the cockpit, doing what she’s worked so hard for.
For Anika, it was a flight she wouldn’t forget. For her parents, a moment to cherish. And for us at FLY91, the beginning of a little tradition we’re very happy to be starting, where we surprise our pilots post release with a visit from their loved ones on board.
Because behind every pilot’s journey, there are people who’ve been cheering them on long before take-off!
#fly91 #bharatunbound #aviation #flying #pilots
— fly91.in (@fly91_IN) October 15, 2026
സംഭവത്തിന് പിന്നാലെ, Fly91 ഒരു പുതിയ ആശയത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇനി മുതൽ തങ്ങളുടെ പുതിയ പൈലറ്റുമാരുടെ ആദ്യ സർവീസുകളിൽ അവരുടെ പ്രിയപ്പെട്ടവരെയും യാത്രക്കാരായി ഉൾപ്പെടുത്താനാണ് എയർലൈനിന്റെ തീരുമാനം. ഇതുസംബന്ധിച്ച് Fly91 തങ്ങളുടെ X (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്; 'അനികയെ സംബന്ധിച്ച് അതൊരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു; അവളുടെ മാതാപിതാക്കൾക്ക് അതൊരു അഭിമാന നിമിഷവും. ഒപ്പം FLY91 ആയ ഞങ്ങൾക്ക്, പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഞങ്ങളുടെ പൈലറ്റുമാരെ അവരുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊണ്ട് അദ്ഭുതപ്പെടുത്തുന്ന ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കവുമാണിത്. കാരണം, ഓരോ പൈലറ്റിന്റെയും വിജയത്തിന് പിന്നിൽ ടേക്ക്-ഓഫിന് മുമ്പേ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന ചില മനുഷ്യരുണ്ട്'.