മഴയത്ത് വിന്‍റോയും ഡോറും തുറക്കും, കാറിന്‍റെ ആപ്പ് നിയന്ത്രിക്കുന്നത് മുൻഭർത്താവ്; പീഡനം സഹിക്കവയ്യാതെ പുതിയ കാർ വാങ്ങിയെന്ന് യുവതി

Published : Oct 15, 2026, 11:49 AM IST
BMW

Synopsis

അമേരിക്കയിൽ മുൻഭർത്താവ് സ്മാർട്ട്ഫോൺ ആപ്പ് വഴി ബിഎംഡബ്ല്യു കാർ നിയന്ത്രിച്ച് ശല്യം ചെയ്തതിനെ തുടർന്ന് യുവതിക്ക് പുതിയ കാർ വാങ്ങേണ്ടി വന്നു. ഡീലർഷിപ്പിൽ പരാതി നൽകിയിട്ടും പരിഹാരം ലഭിക്കാത്തതിനാലാണ് പഴയ കാർ ഉപേക്ഷിക്കാൻ അവർ നിർബന്ധിതയായത്. മുൻഭർത്താവ് ഇപ്പോൾ ജയിലിലാണെങ്കിലും തങ്ങൾക്ക് പരാതി ലഭിച്ചിട്ടില്ലെന്നാണ് ബിഎംഡബ്ല്യു കമ്പനിയുടെ വിശദീകരണം.

അമേരിക്കയിൽ മുൻഭർത്താവിന്‍റെ പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ പുതിയ കാർ തന്നെ വാങ്ങേണ്ടിവന്ന യുവതിയുടെ അനുഭവം ചർച്ചയാകുന്നു. ബിഎംഡബ്യുയുടെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് മുൻഭർത്താവ് കാറിന്‍റെ ലൊക്കേഷൻ നിരീക്ഷിക്കുകയും പിന്നാലെ കാറിന്‍റെ ജനലുകളും ഡോറുകളും തുറക്കുകയും എൻജിൻ സ്റ്റാർട്ട് ചെയ്യുകയും ചെയ്യുന്നെന്ന് യുവതിയുടെ ആരോപണം. ഒടുവിൽ മുൻഭർത്താവിന്‍റെ ശല്യം സഹിക്കാൻ കഴിയാതെ അവർക്ക് പുതിയൊരു കാർ തന്നെ വാങ്ങേണ്ടിവന്നു.

കാറിന്‍റെ നിയന്ത്രണം മുൻഭർത്താവിന്‍റെ കൈയിൽ

സുരക്ഷാകാരണങ്ങളാൽ യഥാർഥ പേര് വെളിപ്പെടുത്താത്ത ജെയ്ൻ എന്ന യുവതി ഫോർബ്സിനോടാണ് തനിക്ക് മുൻ ഭാർത്താവിൽ നിന്നുണ്ടായ വിചിത്രമായ ദുരനുഭവം പങ്കുവച്ചത്. മഴയത്ത് പാർക്ക് ചെയ്ത കാറിന്‍റെ ജനലുകൾ തുറന്നിടും. ഇതോടെ മഴ വെള്ളം മുഴുവനും കാറിനുള്ളിലേക്ക് കടക്കുന്നു. എൻജിൻ അപ്രതീക്ഷിതമായി സ്റ്റാർട്ടാക്കുക. ഒന്നും ചെയ്യാതെ തന്നെ ഡിക്കി തുറക്കുക.... ഇത്തരം പരിപാടികൾ തുടർന്നതോടെയാണ് ആദ്യം സംശയം തോന്നിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻഭർത്താവ് തന്‍റെ കൈയിലുള്ള 'My BMW' എന്ന ആപ്പിലൂടെ തന്‍റെ കാറിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതായി വ്യക്തമായതായി അവർ പറയുന്നു.

മുൻഭർത്താവ് തന്‍റെ കാറിന്‍റെ ആപ്പിലേക്ക് കയറുന്നത് തടയാനനായി യുവതി ബിഎംഡ്യു ഡീലർഷിപ്പുമായി ബന്ധപ്പെട്ടു. പൊലീസ് റിപ്പോർട്ടുകൾ, സംരക്ഷണ ഉത്തരവ്, വിവാഹമോചന രേഖകൾ, കാർ സ്വന്തം പേരിലാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവയും അവർ ഹാജരാക്കി. എന്നാൽ മുൻഭർത്താവിന് അവരുടെ കാറിലേക്ക് കയറാനുള്ള അനുമതി തടയാൻ ഡീലർഷിപ്പിന് അധികാരമില്ലെന്നും പുതിയ കാർ വാങ്ങുന്നതാണ് പരിഹാരമെന്നും അവർ അറിയിച്ചു. ഇതോടെയാണ് മറ്റ് ഗത്യന്തരമില്ലാതെ തനിക്ക് പുതിയൊരു കാർ വാങ്ങേണ്ടിവന്നതെന്നും യുവതി ആരോപിക്കുന്നു.

ഇനിയില്ല ബിഎംഡബ്യു

പഴയ ബിഎംഡബ്യുവിന്‍റെ ബാക്കി വായ്പയായ 10,000 ഡോളറും ഇതോടൊപ്പം അടയ്ക്കേണ്ടിവന്നെന്നും യുവതി കൂട്ടിചേർത്തു. ഒപ്പം ഇനിയൊരിക്കലും താൻ ബിഎംഡബ്യു വാങ്ങില്ലെന്നും അവർ ഉറപ്പിച്ചു. അതേസമയം മുൻഭർത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ജയിലിലാണെന്നും അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ വ്യക്തിഗത സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമായി പരിഗണിക്കാനും അനധികൃത ഉപയോക്താക്കളുടെ പ്രവേശനം നീക്കാനും നടപടിക്രമങ്ങളുണ്ടെന്ന് ബിഎംഡബ്യു കമ്പനി വ്യക്തമാക്കി. എന്നാൽ, യുവതി പറ‌‍ഞ്ഞത് പോലൊരു പരാതി കമ്പനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ലണ്ടനിലെ തെരുവിൽ അബോധാവസ്ഥയിൽ രാജകുടുംബാംഗം; സമീപത്ത് മൂന്നുവയസ്സുകാരൻ! ഒടുവിൽ, കോടതിയിൽ കുറ്റസമ്മതം
'ഗ്യാസ് സിലിണ്ടറുമായി പോലീസ് പിടിച്ചു, 3 കൊല്ലം തടവ്, രക്ഷിക്കണം, 18,000 രൂപ വേണം!' പാചകക്കാരന്‍റെ വീഡിയോകൾ, പുതിയ തട്ടിപ്പെന്ന് കുറിപ്പ്