പാട്ടുപാടി പണം പെയ്യിച്ച് നാടോടി ഗായിക; ആരാധകർ സമ്മാനമായി നൽകിയത് നാലുകോടി രൂപ

Published : Apr 11, 2023, 01:16 PM IST
പാട്ടുപാടി പണം പെയ്യിച്ച് നാടോടി ഗായിക; ആരാധകർ സമ്മാനമായി നൽകിയത് നാലുകോടി രൂപ

Synopsis

കച്ചിലെ തപ്പാർ ഗ്രാമത്തിൽ ജനിച്ച ഗീത റാബാരി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് പാടി തുടങ്ങിയത്. അവരുടെ ആലാപന വൈദഗ്ധ്യവും ഭജനകളിലും നാടൻ പാട്ടുകളിലുമുള്ള കഴിവും ആണ് അവരെ ഗുജറാത്തിലെ ഒരു ജനപ്രിയ ഗായികയാക്കി മാറ്റിയത്.

പാട്ടുപാടി മഴ പെയിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ. എന്നാൽ, ഇതാദ്യമായിരിക്കും ലോകത്ത് ഒരാൾ പാട്ടുപാടി പണം പെയ്യിക്കുന്നത്. ഗുജറാത്തി ഗായികയായ ഗീത റബാരിയുടെ സംഗീത ആലാപനത്തിൽ മതിമറന്നാണ് കാഴ്ചക്കാരായി എത്തിയവർ പണം വാരി എറിഞ്ഞത്. നാലു കോടിയിലധികം രൂപയാണ് ഇത്തരത്തിൽ കാണികൾ ഗീത റബാരിയ്ക്ക് സമ്മാനമായി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. 

കാഴ്ചക്കാരായി എത്തിയവർ വേദിയിലേക്ക് പണം എറിയാൻ തുടങ്ങിയതോടെ ചുറ്റിനും കൂടിക്കിടക്കുന്ന നോട്ടുകൾക്കിടയിൽ ഇരുന്നാണ് ഒടുവിൽ ഗീത റബാരി മാസ്മരിക പ്രകടനം അവസാനിപ്പിച്ചത്. കച്ചിലെ റാപാറിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന സംഗീത പരിപാടിക്ക് ഇടയിലാണ് ഈ ഗുജറാത്തി നാടോടി ഗായിക കാണികളെ കയ്യിലെടുത്തത്. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.  പാടുന്നതിനിടയിൽ ആളുകൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന നോട്ടുകൾ വേദിയിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ടാണ് തങ്ങളുടെ സന്തോഷവും അഭിനന്ദനവും പ്രകടിപ്പിച്ചത്.

ഗുജറാത്തിൽ ഏറെ ആരാധകരുള്ള ഗായികയാണ് ഗീത റബാരി. അവരുടെ "റോമാ സെർ മാ..." എന്ന് തുടങ്ങുന്ന ഗാനം ഏറെ പ്രശസ്തമാണ്. കൂടാതെ ഗീത റബാരിയുടെ ഭജനകൾ, നാടോടിഗാനങ്ങൾ, സാന്ത്വാനി, ദിയ എന്നിവയ്ക്ക് വളരെയധികം ആരാധകർ ഉണ്ട്. കച്ചിലെ പരിപാടിക്കിടയിൽ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ അത്ഭുതകരമായ സ്നേഹപ്രകടനം അവരിലെ സംഗീത പ്രതിഭയ്ക്ക് ആരാധകർ നൽകിയ ആദരവായാണ് കണക്കാക്കുന്നത്.

കച്ചിലെ പരിപാടിക്ക് പുറമേ, ബനസ്‌കന്തയിലെ തരാഡിൽ നാൻദേവി മാതാ നവിന്റെ പ്രതിഷ്ഠാ ചടങ്ങിൽ ഗീത റാബാരി നടത്തിയ ഗാന പരിപാടിയിലും ആരാധകർ നോട്ടുകൾ എറിഞ്ഞ് അവരുടെ ആലാപനത്തെ അഭിനന്ദിച്ചു. കച്ചിലെ തപ്പാർ ഗ്രാമത്തിൽ ജനിച്ച ഗീത റാബാരി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് പാടി തുടങ്ങിയത്. അവരുടെ ആലാപന വൈദഗ്ധ്യവും ഭജനകളിലും നാടൻ പാട്ടുകളിലുമുള്ള കഴിവും ആണ് അവരെ ഗുജറാത്തിലെ ഒരു ജനപ്രിയ ഗായികയാക്കി മാറ്റിയത്. ഗുജറാത്തി നാടോടി സംഗീതത്തിന് ഗീതാ റബാരി നൽകിയിരിക്കുന്ന സംഭാവനകൾ നിരവധിയാണ്. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?