ഭാര്യയുടെ ജന്മദിനം മറന്നാൽ ഭർത്താവിന് ശിക്ഷ അഞ്ച് വർഷം തടവ്?

Published : Nov 05, 2023, 02:53 PM ISTUpdated : Nov 05, 2023, 02:55 PM IST
ഭാര്യയുടെ ജന്മദിനം മറന്നാൽ ഭർത്താവിന് ശിക്ഷ അഞ്ച് വർഷം തടവ്?

Synopsis

സമോവയിൽ, ഭർത്താവ് ആദ്യമായി ഭാര്യയുടെ ജന്മദിനം മറന്നാൽ, അയാൾക്ക് മുന്നറിയിപ്പ് നൽകും. രണ്ടാം തവണയും ഇതേ തെറ്റ് ആവർത്തിച്ചാൽ ഭർത്താവിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുമത്രെ.

നിങ്ങളുടെ ഭാര്യയുടെ ജന്മദിനം എന്നാണെന്ന് ഓർക്കുന്നുണ്ടോ? ജന്മദിനത്തിൽ ഭാര്യയ്ക്ക് കൃത്യമായി ആശംസകൾ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടോ? അതിലൊക്കെ എന്തുകാര്യമെന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത് അത്ര നിസാര കാര്യമല്ല. കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് നമ്മുടെ ലോകത്ത്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നതത്രെ. ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം നൽകുന്ന ശിക്ഷ എന്നും നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വളരെ കർശനമായ നിയമങ്ങൾ നിലവിലുള്ള ഒരു കൊച്ചു ദ്വീപ് രാഷ്ട്രമാണ് സമോവ. സമോവയിൽ, ഭർത്താവ് ആദ്യമായി ഭാര്യയുടെ ജന്മദിനം മറന്നാൽ, അയാൾക്ക് മുന്നറിയിപ്പ് നൽകും. രണ്ടാം തവണയും ഇതേ തെറ്റ് ആവർത്തിച്ചാൽ ഭർത്താവിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുമത്രെ. നിയമപ്രകാരം, ഇവിടെ ഈ കുറ്റകൃത്യത്തിന് ഒരു പുരുഷന് 5 വർഷം വരെ തടവ് ലഭിക്കും. ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമോവയിൽ പ്രത്യേക സംഘമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

പൊലീസ് തലത്തിൽ ഇതിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പരാതികൾ ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുന്നതും ഈ സംഘമാണ്. ഭാര്യമാരെ അവരുടെ അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ച് ബോധവൽക്കരിക്കാൻ ബോധവൽക്കരണ ക്യാമ്പുകളും ഇവിടെ ഉണ്ടത്രേ. എന്നാൽ, നിരവധി മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ സമോവ ഒബ്സർവർ ദിനപത്രത്തിന് സമോവ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ക്ലാർക്ക് ഐ കൊറിയ ലോയേഴ്‌സിന്റെ പങ്കാളിയായ ഫിയോണ ഐ എന്ന അഭിഭാഷക നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇത്തരത്തിൽ ഒരു നിയമം സമോവയിൽ ഉള്ളതായി തനിക്ക് അറിയില്ല എന്നാണ്.

വായിക്കാം: പച്ചക്കറി ബിസിനസ് പൊളിഞ്ഞു, യുവാവിന്‍റെ 'കുബുദ്ധി', ആറ് മാസത്തില്‍ സമ്പാദിച്ചത് 21 കോടി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ