ഈ വൃദ്ധന് കൂട്ടായുള്ളത് ഒരു പ്രാവാണ്, നാടിനെയാകെ അമ്പരപ്പിക്കുന്ന ഒരു അപൂർവ സൗഹൃദത്തിന്റെ കഥ!

Published : Jun 19, 2021, 02:20 PM ISTUpdated : Jun 19, 2021, 02:26 PM IST
ഈ വൃദ്ധന് കൂട്ടായുള്ളത് ഒരു പ്രാവാണ്, നാടിനെയാകെ അമ്പരപ്പിക്കുന്ന ഒരു അപൂർവ സൗഹൃദത്തിന്റെ കഥ!

Synopsis

എന്നാൽ, എങ്ങനെയാണ് ഈ പക്ഷി ഇത്ര അനുസരണയോടെ അദ്ദേഹത്തിനൊപ്പം നടക്കുന്നതെന്നത് എല്ലാവർക്കുമൊരു അത്ഭുതമാണ്. പലരും ഇതിനെ മെരുക്കാൻ പരിശീലിപ്പിച്ചിട്ടുണ്ടോ എന്നദ്ദേഹത്തോട് ചോദിക്കാറുണ്ട്. 

ഫ്രഞ്ചുകാരനായ സേവ്യർ ബൗഗെറ്റിന് 80 വയസാണ്. ഈ പ്രായത്തിലും തനിച്ചാണ് അദ്ദേഹം താമസിക്കുന്നത്. എന്നാലും, പൂർണമായും തനിച്ചാണ് എന്ന് പറയാൻ വയ്യ. അദ്ദേഹം എവിടെ പോയാലും കൂടെ കൂട്ടാൻ അദ്ദേഹത്തിന് ഒരു പ്രിയ സുഹൃത്തുണ്ട്. അത് മറ്റാരുമല്ല ബ്ലാഞ്ചൻ എന്ന് അദ്ദേഹം വിളിക്കുന്ന ഒരു പ്രാവാണ്. അവർ തമ്മിലുള്ള സൗഹൃദം മനോഹരമാണ്. എന്നും കാലത്ത് എഴുന്നേറ്റ് സൈക്കിളും എടുത്ത് സവാരിയ്ക്ക് പോകുന്ന പതിവുണ്ട് അദ്ദേഹത്തിന്. ആ യാത്രയിൽ അദ്ദേഹത്തിന് കൂട്ട് അവളാണ്. സവാരിക്കിടെ അദ്ദേഹത്തിന്റെ ചുമലിൽ ഗമയോടെ അവളും ഇരിപ്പുണ്ടാകും. ആളുകളെയും കാഴ്ചകളെയും കണ്ട് അവർ അങ്ങനെ യാത്ര ചെയ്യും.

പിന്നീട് അദ്ദേഹം വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന സമയത്തും അവൾ കൊത്തി കൊത്തി അവിടെയെല്ലാം നടക്കും. വൈകീട്ടാകും ജോലി കഴിഞ്ഞ് വീട്ടിലെത്താൻ. അതുവരെ അവൾ അദ്ദേഹത്തിന്റെ അരികത്ത് ക്ഷമയോടെ കൂട്ടിരിക്കും. ഇനി വൈകീട്ടായല്ലോ രണ്ടുപേരും കൂടി ചെടികൾക്ക് വെള്ളമൊഴിക്കാൻ ഇറങ്ങും. അവൾ അദ്ദേഹത്തിന്റെ തോളിൽ ഇരുന്ന് അതെല്ലാം സാകൂതം വീക്ഷിക്കും. വടക്ക്-പടിഞ്ഞാറൻ ഫ്രഞ്ച് പ്രദേശമായ ബ്രിട്ടാനിയിലാണ് സേവ്യറുടെ വീട്. അവളെ ആദ്യമായി കണ്ടുമുട്ടുന്ന കഥ പറയുമ്പോൾ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണിൽ സ്നേഹത്തിന്റെ, അലിവിന്റെ നനവ് കാണാം. തീരെ കുഞ്ഞായിരുന്നപ്പോഴാണ് അദ്ദേഹം അവളെ കാണുന്നത്. ഒരു ദിവസം വീടിന് പുറത്ത് ശബ്ദം കേട്ട് നോക്കുമ്പോൾ ഒരു പൂച്ചയുടെ കൈയിൽ ഇന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന തൂവലുകളില്ലാത്ത ഒരു കുഞ്ഞുപക്ഷിയെയാണ് അദ്ദേഹം കണ്ടത്. മൃതപ്രാണനായി, പറക്കാൻ വയ്യാതെ അത് ചിറകടിക്കുകയായിരുന്നു. "ഞാൻ അതിനെ എടുത്ത് എന്റെ കുഞ്ഞിനെ പോലെ നോക്കി വളർത്തി," അദ്ദേഹം പറഞ്ഞു.

എന്നാൽ, എങ്ങനെയാണ് ഈ പക്ഷി ഇത്ര അനുസരണയോടെ അദ്ദേഹത്തിനൊപ്പം നടക്കുന്നതെന്നത് എല്ലാവർക്കുമൊരു അത്ഭുതമാണ്. പലരും ഇതിനെ മെരുക്കാൻ പരിശീലിപ്പിച്ചിട്ടുണ്ടോ എന്നദ്ദേഹത്തോട് ചോദിക്കാറുണ്ട്. പക്ഷേ അതിൽ ഒരു മായവും മന്ത്രവുമില്ല, പരസ്പര ബഹുമാനം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. "ഏതൊരു മനുഷ്യനും മറ്റ് ജീവികളുമായി ചങ്ങാത്തം കൂടാൻ കഴിയും. അതിനെ ആദ്യം നമ്മൾ ബഹുമാനിക്കാൻ പഠിക്കണം. അത് നമ്മളോടൊപ്പം ഭൂമി പങ്കിടുന്ന ഒരു ജീവിയാണ് എന്ന ബോധ്യം ഉണ്ടായാൽ മാത്രം മതി അതിന്” അദ്ദേഹം പറയുന്നു. അവൾ കൂടെയുള്ളപ്പോൾ വല്ലാത്തൊരു സമാധാനമാണ് തോന്നുന്നതെന്നും സേവ്യർ പറഞ്ഞു.

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!