ഗ്ലാസ് പോലെ സുതാര്യമായ തവളകളെ കണ്ടിട്ടുണ്ടോ? രൂപമാറ്റത്തിന് കാരണം ഇത്

Published : Dec 26, 2022, 10:03 AM IST
ഗ്ലാസ് പോലെ സുതാര്യമായ തവളകളെ കണ്ടിട്ടുണ്ടോ? രൂപമാറ്റത്തിന് കാരണം ഇത്

Synopsis

സുതാര്യ അവസ്ഥയിലേക്ക് തങ്ങളുടെ ശരീരത്തെ ഇവ മാറ്റുന്നത് വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ആണ് എന്നാണ് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കൽ എഞ്ചിനീയറും ഗവേഷണ സംഘത്തിലെ അംഗവുമായ ജുൻജി യാവോ പറയുന്നത്.

തവളകൾ നമുക്ക് സുപരിചിതമാണ്. പക്ഷേ, എപ്പോഴെങ്കിലും ഗ്ലാസ് പോലെ സുതാര്യമായ തവളകളെ കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള തവളകൾ ഉണ്ടോ എന്നാണ് ചോദ്യം എങ്കിൽ, ഉണ്ട്. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കണ്ടുവരുന്ന ചില തവളകൾക്കാണ് ഈ കഴിവുള്ളത്. ഒരേസമയം ഇവയ്ക്ക് സുതാര്യമായ അവസ്ഥയിലും എല്ലാവർക്കും ദൃശ്യമായ അവസ്ഥയിലും രൂപമാറ്റം വരുത്താൻ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. ഈ ഇനത്തിൽപ്പെട്ട തവളകളുടെ ഈ കഴിവിന് പിന്നിലെ ശാസ്ത്രീയ കാരണം ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. കഴിഞ്ഞദിവസം സയൻസ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാത്രി സമയങ്ങളിൽ ആണ് ഇവ കൂടുതലും സുതാര്യമായ അവസ്ഥയിൽ കാണപ്പെടുന്നത്. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തിൽ രാത്രികാലങ്ങളിൽ ഇവ സുതാര്യമായ അവസ്ഥയിലേക്ക് തങ്ങളുടെ ശരീരത്തെ മാറ്റുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. രാത്രികാലങ്ങളിൽ മരങ്ങളുടെ ഇലകൾക്ക് താഴെയാണ് ഇവ പറ്റിപ്പിടിച്ച് ഇരിക്കുന്നത്. ഈ സമയം ഇവയുടെ അതിലോലമായ പച്ച കലർന്ന രൂപം ഇവയെ ഏതാണ്ട് പൂർണ്ണമായി തന്നെ അദൃശ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഇരപിടിയന്മാരുടെ കണ്ണിൽപ്പെടാതെ ഇവർ രക്ഷപ്പെടുകയും ചെയ്യുന്നു. സ്ഫടികത്തവളകൾ എന്നുകൂടി അറിയപ്പെടുന്ന ഇവ പകൽ സമയങ്ങളിൽ ഇര തേടാൻ ഇറങ്ങുമ്പോൾ ചുവപ്പ് കലർന്ന തവിട്ട് നിറം സ്വീകരിക്കുന്നു.

സുതാര്യ അവസ്ഥയിലേക്ക് തങ്ങളുടെ ശരീരത്തെ ഇവ മാറ്റുന്നത് വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ആണ് എന്നാണ് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കൽ എഞ്ചിനീയറും ഗവേഷണ സംഘത്തിലെ അംഗവുമായ ജുൻജി യാവോ പറയുന്നത്. ഉണർന്നിരിക്കുമ്പോൾ ഇവയ്ക്ക് വേട്ടക്കാരൻ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടാൻ സാധിക്കും.

ലൈറ്റ് അൾട്രാസൗണ്ട് ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ ഗവേഷകർ ഇതിനു പിന്നിലുള്ള രഹസ്യം കണ്ടെത്തിയത്. ഉറങ്ങുമ്പോൾ തവളകൾ അവയുടെ കരളിൽ 90 ശതമാനം ചുവന്ന രക്താണുക്കൾ മറച്ചുവെക്കുന്നതിനാലാണ് ഇവയ്ക്ക് സുതാര്യമായിരിക്കാൻ  കഴിയുന്നത്.

PREV
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്