പ്രായമായവരെ ആക്രമിക്കുന്നു, കുട്ടികളെ ഓടിക്കുന്നു, രണ്ട് വാത്തകളെ 'നിരോധിച്ച്' കനാൽ

By Web TeamFirst Published Apr 9, 2022, 4:51 PM IST
Highlights

ഈ വാത്തകൾ പൊതുജനങ്ങളെ ആക്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ടോർഫെൻ കൗൺസിൽ അയച്ച കത്തിൽ പറയുന്നു.

പ്രായമായ കാൽനടയാത്രക്കാരെ ആക്രമിക്കുകയും കുട്ടികളെ ഓടിക്കുകയും ചെയ്തതിന് രണ്ട് വാത്തകളെ(geese) ഒരു കനാൽ(canal) പ്രദേശത്ത് നിന്ന് നിരോധിച്ചു. ഇവ അതുവഴി നടക്കുന്നവരെ ആക്രമിക്കുന്നുവെന്ന് കാണിച്ച് കൗൺസിലിന് പരാതികൾ കിട്ടുകയായിരുന്നു. ഒരു കീടനിയന്ത്രണ സംഘം അവയെ കനാലിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ, ഈ തീരുമാനം നിരവധി വിമർശനങ്ങൾക്കും കാരണമായിത്തീർന്നു. 

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഗ്വെന്റിലെ Cwmbran -ലെ കനാലിൽ മൊത്തം ഒമ്പത് വാത്തകളാണ് പാർപ്പ് തുടങ്ങിയത്. സ്ഥിരമായി ഇവിടം സന്ദർശിച്ചിരുന്നവരാണ് ഇവയ്ക്ക് ഭക്ഷണം നൽകിയിരുന്നതും ഇവയെ നോക്കിയിരുന്നതും എല്ലാം. അവരെല്ലാം ഇപ്പോൾ അവിടെ നിന്നും വിലക്കിയിരിക്കുന്ന രണ്ട് വാത്തകളുടെ അവസ്ഥയോർത്ത് ആശങ്കാകുലരാണ്. 

ഈ വാത്തകൾ പൊതുജനങ്ങളെ ആക്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ടോർഫെൻ കൗൺസിൽ അയച്ച കത്തിൽ പറയുന്നു. വാത്തകളെ നീക്കം ചെയ്തതിന് ശേഷം ആളുകൾ നിരാശരാണ് എന്ന് സമീപത്ത് താമസിക്കുന്ന സാന്ദ്ര സ്റ്റീവൻസ് (59) പറഞ്ഞു. താനവിടെ സ്ഥിരം പോകാറുണ്ടായിരുന്നു. എന്നാൽ, വാത്തകൾ ആരെയും ആക്രമിക്കുന്നത് കണ്ടിട്ടില്ല എന്നും അവർ പറയുന്നു. വളരെ ചെറുപ്പമായിരുന്നപ്പോഴാണ് ആ വാത്തകൾ അവിടെ എത്തിയത്. അവ സ്വയം സംരക്ഷിക്കപ്പെടുകയായിരുന്നു. ഇപ്പോൾ അവ വലുതായി. അപ്പോൾ കുറച്ച് സ്വഭാവം മാറിയിരിക്കാം എന്ന് മറ്റ് അയൽക്കാരും പറയുന്നു. 

പക്ഷികളുടെ ഭാവി സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരാണ്, അവയെ പുനരധിവസിപ്പിക്കുന്ന സംഘടനയായിരിക്കണമായിരുന്നു അവയെ നീക്കം ചെയ്യേണ്ടത് എന്നും അവർ പറയുന്നു. പ്രായമായ സന്ദർശകരെ അടക്കം പലരെയും ആ വാത്തകൾ ആക്രമിക്കുന്നുണ്ട് എന്ന് പരാതി ലഭിച്ചിട്ടുണ്ട് എന്ന് കൗൺസിൽ പറയുന്നു. പരാതി അന്വേഷിക്കാൻ സ്ഥലത്തെത്തിയ കൗൺസിൽ ഓഫീസറെയും വാത്ത ആക്രമിച്ചു എന്നും പറയുന്നു. ഏതായാലും വാത്തകളുടെ സുരക്ഷ ഉറപ്പാക്കും എന്നും അവർ പറയുന്നുണ്ട്. 

 

(ചിത്രം പ്രതീകാത്മകം)

click me!