ഗോസ്റ്റ് ഹൗസ് വിൽപനയ്ക്ക്, വില 23 കോടി!

By Web TeamFirst Published Apr 29, 2020, 11:36 AM IST
Highlights

ആ പടിക്കെട്ടുകളിറങ്ങിക്കഴിയുമ്പോൾ, നിങ്ങൾ ഒരു കറുത്ത ഉരുക്ക് വാതിൽ കാണാം. അതിലൂടെ നടന്നാൽ ഒരു ലിവിങ് സ്പേസ്, അതിനപ്പുറം വലിയൊരു നടുമുറ്റവും കാണാനാവും. 
 

മൂന്ന് കിടപ്പുമുറികളുള്ള അതിമനോഹരമായ വലിയൊരു വീടാണ് സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ ഗോസ്റ്റ് ഹൗസ് - ഇത് ഇപ്പോൾ £2.5 മില്യണിന് വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്. നിരവധി നിരൂപക പ്രശംസ നേടിയ വീടാണിത്. റിബയുടെ വെസ്റ്റ് മിഡ്‌ലാന്റ്സ് അവാർഡ് നേടിയ ഈ വീട്, ചിക്കാഗോ മ്യൂസിയം ഓഫ് ആർക്കിടെക്ചറിലെ ഒരു എക്സിബിഷനിലും പ്രത്യക്ഷപ്പെട്ടിരുന്നു. 

വാസ്തുവിദ്യാ ലോകത്തെ തന്നെ വലിയ ബഹുമതിയായ റിബ 2019 ഹൗസ് ഓഫ് ദ ഇയർ അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റിലും ഈ വീട് ഇടം പിടിച്ചിരുന്നു. ഇതിനുംമാത്രം എന്താണ് ഈ വീടിന്റെ പ്രത്യേകത? 

 

അസാധാരണമായ പശ്ചാത്തലത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ​ഗോസ്റ്റ് ഹൗസ് എന്ന പേരിനർഹമാവും വിധം തന്നെ. നാം വീടിനെ സമീപിക്കുമ്പോൾ തന്നെ അത് കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാലാണ് ഗോസ്റ്റ് ഹൗസ് എന്ന് പേരിട്ടിരിക്കുന്നത്. ചെല്ലുമ്പോൾ തന്നെ ഒരു പൂന്തോട്ടവും മറ്റുമാണ് സന്ദർശകർക്ക് കാണാനാവുക. വീട് ​ഗ്രൗണ്ടിനടിയിൽ മറഞ്ഞിരിക്കുകയാവും. 5500 അടി വിസ്തൃതിയിലുള്ള ഇവിടെ രണ്ട് പൂളുകളുണ്ട്. അതിനിടയിലുള്ള കോൺക്രീറ്റ് പടികളിലൂടെയാണ് വീടിനകത്തേക്ക് ഇറങ്ങേണ്ടത്. 

 

ആ പടിക്കെട്ടുകളിറങ്ങിക്കഴിയുമ്പോൾ, നിങ്ങൾ ഒരു കറുത്ത ഉരുക്ക് വാതിൽ കാണാം. അതിലൂടെ നടന്നാൽ ഒരു ലിവിങ് സ്പേസ്, അതിനപ്പുറം വലിയൊരു നടുമുറ്റവും കാണാനാവും. 

 

വീട്ടിലെ ഇന്റീരിയറുകളെല്ലാം കോൺക്രീറ്റിലുള്ളതാണ്. വലിയ ജനാലകളായതിനാൽത്തന്നെ സ്വാഭാവികമായ പ്രകാശമാണ് മുറിയിലേക്ക് കടന്നുവരിക. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സുഖകകരമായി ഇരിക്കാനൊരു വീടാണ് നാമെല്ലാം ആ​ഗ്രഹിക്കുക അല്ലേ? എന്നാൽ ഇത് അങ്ങനെയൊരു വീടേയല്ല.. സുന്ദരവും ശാന്തവുമായി ഇരിക്കാനും വായിക്കാനും ഒക്കെ പറ്റുന്ന വീടേയല്ലെന്നർത്ഥം. പകരം മൊത്തത്തിലൊരു നി​ഗൂഢതയാണ് ഇവിടെ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ, വെറൈറ്റി സമ്മർ ഡിന്നർ പാർട്ടികൾ നടത്താൻ പറ്റിയ ഇടമാണ്. മൂന്ന് ബെഡ്റൂമുകളും മൂന്ന് ബാത്ത് റൂമുകളും രണ്ട് ലിവിങ് റൂമുകളുമായി ഏതായാലും വിൽപ്പനയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ് ഈ ​ഗോസ്റ്റ് ഹൗസ്. 

click me!