
സാധാരണയായി സ്വർണവും പണവും ഒക്കെയാണ് മോഷണം പോയിരുന്നത്. എന്നാല്‍, അടുത്തകാലത്തായി പച്ചക്കറി വില കുതിച്ച് ഉയര്‍ന്നപ്പോള്‍ അതിശയിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് നടക്കുന്നത്. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ വിവിധ ഇടങ്ങളിൽ നിന്നാണ് തക്കാളി മോഷണം പോയതിന്‍റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ബസ്തിയിൽ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ട്രക്കിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയുടെ 50 ചാക്ക് ഇഞ്ചിയാണ് മോഷണം പോയത്. കപ്തംഗഞ്ച് എൻഎച്ച് 28 -ൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് ഇഞ്ചി ചാക്കുകൾ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.
അക്രമിക്കാന്‍ വന്ന പാമ്പിന്‍റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി; വൈറലായി വീഡിയോ !
ബസ്തിയിലെ ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് 50 ചാക്ക് ഇഞ്ചി മോഷ്ടിക്കപ്പെട്ടത്. മോഷണം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ട്രക്ക് പാർക്ക് ചെയ്തിരിക്കുന്ന പ്രദേശം തിരക്കേറിയ ദേശീയ പാതയാണ്. യുപി പോലീസിന്‍റെ കർശന നിരീക്ഷണത്തിന് കീഴിലുള്ള ഈ സ്ഥലത്ത് നിന്നും മോഷണം നടന്നത് ഇവിടുത്തെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ നിന്ന് ദില്ലിയിലേക്ക് ഇഞ്ചി ലോഡുമായി പോവുകയായിരുന്ന ട്രക്കിലാണ് മോഷണം നടന്നത്. ട്രക്ക് ഡ്രൈവർ ഹൈവേയിൽ വണ്ടി നിർത്തി കപ്‌ടൻഗഞ്ചിലെ തന്‍റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ചില്ലറ വിപണിയിൽ ഇഞ്ചി വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഇതാകാം മോഷ്ടാക്കളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് കരുതുന്നത്. മോഷണം നടന്നതായി മനസ്സിലാക്കിയ ഉടൻ തന്നെ ഡ്രൈവർ പോലീസിനെ വിവരം അറിയുകയും സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക