സ്കൂളിൽ പോകാൻ ബസില്ല, ഓട്ടോയ്ക്ക് കൊടുക്കാൻ കാശില്ല, ഒടുവിൽ കുഞ്ഞുവൈഷ്‍ണവി കത്തെഴുതി ചീഫ് ജസ്റ്റിസിന്

By Web TeamFirst Published Nov 7, 2021, 12:45 PM IST
Highlights

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ മാനിക്കുന്നതിനായി സ്കൂൾ സമയങ്ങളിൽ ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് സിജെഐ രമണ ഉടൻ തന്നെ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാറിനെ അറിയിച്ചു. 

രാജ്യത്തുടനീളം, സ്‌കൂളുകൾ(schools) ഓഫ്‌ലൈൻ ക്ലാസുകൾ(offline classes) പുനരാരംഭിച്ചു. ഒന്നര വർഷത്തെ വെർച്വൽ പാഠങ്ങൾക്ക് ശേഷം, ചെറിയ ഡിസ്‌പ്ലേ സ്‌ക്രീനിന് പുറത്ത് വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെയും സുഹൃത്തുക്കളെയും കാണാൻ ഉത്സുകരായിരിക്കുകയാണ്. പക്ഷേ, പല വിദ്യാർത്ഥികൾക്കും, സ്കൂളിലെത്തിച്ചേരുക എന്നതും പ്രയാസമുള്ള കാര്യമാണ്. അതില്‍ പ്രധാനമാണ് ശരിയായ ബസ് സര്‍വീസ് ഇല്ലാത്ത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍. 

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ചിദേഡു ഗ്രാമത്തിൽ(Chidedu village in Telangana’s Ranga Reddy district) നിന്നുള്ള എട്ടാം ക്ലാസുകാരിയായ പി. വൈഷ്ണവിയും കൊവിഡ്-19 പാൻഡെമിക് കാരണം ഗ്രാമത്തിലേക്കുള്ള ബസ് സർവീസുകൾ നിർത്തിയതിനാൽ സ്കൂളിലെത്താൻ ബുദ്ധിമുട്ട് നേരിട്ടു. ആദ്യത്തെ കൊവിഡ് -19 തരംഗത്തിനിടെ ഹൃദയാഘാതം മൂലം പിതാവിനെ നഷ്ടപ്പെട്ട വൈഷ്ണവിക്ക് സ്‌കൂളിലേക്ക് പോകാനുള്ള ഉയർന്ന ഓട്ടോറിക്ഷാ കൂലി താങ്ങാൻ കഴിഞ്ഞില്ല. അവളുടെ അമ്മ ഒരു ചെറിയ സമയ ജോലിക്കാരിയാണ്, അതിനാൽ വൈഷ്ണവിയുടെയും സഹോദരന്‍റെയും യാത്രയ്ക്കായി ഇത്രയും ചെലവഴിക്കാൻ കഴിഞ്ഞില്ല. 

അങ്ങനെ അവൾ അടുത്തിടെ ചീഫ് ജസ്റ്റിസിന് (സിജെഐ) കത്തെഴുതി, തന്റെ ഗ്രാമത്തിൽ ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും അതിലൂടെ തനിക്കും സമപ്രായക്കാർക്കും സ്‌കൂളിൽ പോകാമെന്നും അഭ്യർത്ഥിച്ചു. ചീഫ് ജസ്റ്റിസ് അവളോട് ഇതിനോടുള്ള തന്‍റെ പ്രതികരണം അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ മാനിക്കുന്നതിനായി സ്കൂൾ സമയങ്ങളിൽ ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് സിജെഐ രമണ ഉടൻ തന്നെ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാറിനെ അറിയിച്ചു. 

ചീഫ് ജസ്റ്റിസിനോട് പ്രതികരിച്ച സജ്ജനാർ ബസ് സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകി. ടിഎസ്ആർടിസിയുടെ കണക്കനുസരിച്ച്, ഗ്രാമവാസികൾക്കും വിദ്യാർത്ഥികൾക്കും ഇതിനകം 30 ഓളം സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. “പി വൈഷ്ണവിയോടും അവളുടെ അമ്മയോടൊപ്പവും സംസാരിച്ചു, ദീപാവലി ആശംസകൾ നേർന്നു, വിഷയത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് രമണ സാറിന് എഴുതിയതിന് കുഞ്ഞിനെ (വിദ്യാർത്ഥി) അഭിനന്ദിച്ചു” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

തെലങ്കാന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് വേണ്ടി ബസ് ഓടുമെന്നും TSRTC ഉറപ്പ് നൽകുന്നു.

click me!