250 ചതുരശ്രയടി വിസ്‍തീര്‍ണ്ണത്തിലുള്ള ഈ കൊച്ചുവീടിന് വിലയിട്ടത് 2.3 കോടി രൂപ, കാരണം...

By Web TeamFirst Published Nov 6, 2021, 3:44 PM IST
Highlights

പൊതുഗതാഗതം, പാർക്കുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവ വീടിന് അടുത്താണെന്ന് പരസ്യത്തിൽ പറയുന്നു. അതേസമയം ഈ സ്ഥലം ഒരു ഗസ്റ്റ് ഹൗസോ, ധ്യാന കേന്ദ്രമോ ഒക്കെയാക്കി മാറ്റാമെന്നും വിവരണത്തിൽ പരാമർശിക്കുന്നു. 

ബോസ്റ്റണിൽ 250 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കൊച്ചു വീടു (house) വിറ്റത് 2.3 കോടി(2.3 crore) രൂപയ്ക്ക്. സാധാരണ ഒരു ചെറിയ ഔട്ട്‌ഹൗസോ, ഒരു സ്റ്റോർറൂമോ ഒക്കെയായി ഉപയോഗിക്കാവുന്ന ഒന്നായിരുന്നു അത്. പട്ടണങ്ങളിലാണെങ്കിൽ, അത്തരം ചെറിയ ഇടങ്ങൾ പലരും ഒരു റിക്രിയേഷൻ ക്ലബോ അല്ലെങ്കിൽ ഹോം ജിംനേഷ്യം ഒക്കെയാക്കി മാറ്റും. എന്നാൽ, അത്ര ചെറിയ ഒരു വീട് പിന്നെ എങ്ങനെയാണ് കോടികൾക്ക് വിറ്റു പോയത്?
 
മസാച്ചുസെറ്റ്‌സിലെ ന്യൂട്ടൺ ഹൈലാൻഡ്‌സിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് ഏജൻസിയായ ഹാൻസ് ബ്രിംഗ്‌സ് പറയുന്നതനുസരിച്ച്, ഇത് വിൽക്കാനിട്ടിട്ട് ഒരു മാസമേയായുള്ളൂ. അതും മൂന്ന് കോടിക്ക് മീതെയാണ് വിലയിട്ടിരുന്നത്. ഇതിനുള്ള കാരണങ്ങൾ പലതാണ്. ബോസ്റ്റണിലെ ഒരു ആഡംബര പ്രദേശത്താണ് വീടിരിക്കുന്നത്. 50 വർഷം പഴക്കമുള്ളതാണ് വീട്. അവിടെ എപ്പോഴും സ്ഥലത്തിന് തീപിടിച്ച വിലയാണ്. ഇതൊക്കെയാണ് വീടിന്റെ വില ഇത്ര ഉയരാൻ കാരണം. ഹാൻസ് ബ്രിംഗ്സ് റിസൾട്ട്‌സിലെ ലിസ്റ്റിംഗ് അനുസരിച്ച്, വീടിന് ഉയരം കുറഞ്ഞ മേൽത്തട്ടുള്ള ഒരു ലോഫ്റ്റും, ഗ്രാനൈറ്റ് കൗണ്ടർടോപ്പുള്ള ഒരു അടുക്കളയും, പുതിയ ലൈറ്റിംഗും, ഒരു മെയിന്റനൻസ് യാർഡും ഉണ്ട്.

പൊതുഗതാഗതം, പാർക്കുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവ വീടിന് അടുത്താണെന്ന് പരസ്യത്തിൽ പറയുന്നു. അതേസമയം ഈ സ്ഥലം ഒരു ഗസ്റ്റ് ഹൗസോ, ധ്യാന കേന്ദ്രമോ ഒക്കെയാക്കി മാറ്റാമെന്നും വിവരണത്തിൽ പരാമർശിക്കുന്നു. തീരെ ചെറുതാണെന്ന് ബാങ്ക് വിലയിരുത്തിയതിനെത്തുടർന്ന് ചോദിച്ച വിലയേക്കാൾ കുറവിനാണ് വീട് വിറ്റതെന്ന് ഹാൻസ് ബ്രിംഗ്സ് ഒരു മാധ്യമത്തോട് പറഞ്ഞു. യുകെയിലെ ഈ കൊച്ചു വീട് ഏറ്റവും വിലപിടിപ്പുള്ള വീടെന്ന പേരിൽ വൈറലായപ്പോൾ, യുകെയിലെ രണ്ട് മുറികളുള്ള മറ്റൊരു വീട് ഏതാനും മാസങ്ങൾക്ക് മുമ്പ് വെറും 103 രൂപയ്ക്ക് ലേലം ചെയ്തിരുന്നു.  

click me!