ഖബർസ്ഥാനിലെ പുല്ല് ആട് തിന്നു, പിന്നാലെ തടവ്; ഒടുവിൽ ഒരു വർഷത്തിന് ശേഷം ഒമ്പത് ആളുകൾക്കും ജയില്‍ മോചനം !

Published : Nov 27, 2023, 10:12 AM IST
ഖബർസ്ഥാനിലെ പുല്ല് ആട് തിന്നു, പിന്നാലെ തടവ്; ഒടുവിൽ ഒരു വർഷത്തിന് ശേഷം ഒമ്പത് ആളുകൾക്കും ജയില്‍ മോചനം !

Synopsis

ബംഗ്ലാദേശിലെ കീർത്തൻഖോല നദിയുടെ തീരത്തുള്ള ബാരിഷാൽ നഗരത്തിലെ ഒരു ഖബര്‍സ്ഥാനില്‍, അതുവഴി അലഞ്ഞ് നടന്ന ഒമ്പത് ആടുകളും കയറുകയും പുല്ലും മറ്റ് മരങ്ങളുടെ ഇലകളും ഭക്ഷിക്കുകയും ചെയ്തു. 

മൂഹത്തിലെ കുറ്റവാളികളെ കണ്ടെത്താനും അവര്‍ക്ക് തക്ക ശിക്ഷ നല്‍കുന്നതിനുമായി മനുഷ്യന്‍ അതിസങ്കീര്‍ണ്ണമായ നിയമ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അവയെ യഥാവിധി വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനം ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ്. അതേസമയം ആരോഗ്യകരമായ ഒരു സമൂഹത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതുണ്ട്. എന്നാല്‍, നിയമ സംവിധാനങ്ങളിലെ അഴിയാക്കുരുക്കുളും അതിന്‍റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും അതില്‍പ്പെട്ട് ഒരു ജീവിതകാലം മുഴുവനും ഹോമിക്കേണ്ടിവന്നവരെ കുറിച്ചും ഇതിന് മുമ്പും നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം അല്‍പം വിചിത്രമാണ്. ഇവിടെ പുല്ല് തിന്നതിന് അറസ്റ്റിലായി ഒരു വര്‍ഷത്തോളം ശിക്ഷ അനുഭവിക്കേണ്ടിവന്നത് ഒമ്പത് ആടുകള്‍ക്കാണ്. 

സംഭവം നടക്കുന്നത് അയല്‍രാജ്യമായ ബംഗ്ലാദേശിലാണ്. കഴിഞ്ഞ വർഷം ഡിസംബർ 6 നാണ് സംഭവങ്ങളുടെ തുടക്കം. ബംഗ്ലാദേശിലെ കീർത്തൻഖോല നദിയുടെ തീരത്തുള്ള ബാരിഷാൽ നഗരത്തിലെ ഒരു ഖബര്‍സ്ഥാനില്‍, അതുവഴി അലഞ്ഞ് നടന്ന ഒമ്പത് ആടുകള്‍ കയറുകയും പുല്ലും മറ്റ് മരങ്ങളുടെ ഇലകളും ഭക്ഷിക്കുകയും ചെയ്തു. പിന്നാലെ കോര്‍പ്പറേഷന്‍ അധികാരികള്‍ ആടുകളെ പിടികൂടി ജയിലില്‍ ഇടുകയായിരുന്നു. ഒടുവില്‍ ഏതാണ്ട് ഒരു വര്‍ഷത്തെ തടവിന് ശേഷം ഈ ആടുകള്‍  കഴിഞ്ഞ വെള്ളിയാഴ്ചയോടെ ജയില്‍ മോചിതരായി. 

ധൈര്യമുണ്ടോ, ഈ ജോലി ചെയ്യാന്‍? വൈറലായി ഒരു വീഡിയോ !

ഭാഗ്യം തേടിപോയ ആള്‍ക്ക് നഷ്ടമായത് രണ്ടര കോടി; തട്ടിപ്പുകാരൻ നിർദ്ദേശിച്ചത് വിചിത്രമായ ഭക്ഷണ ആചാരങ്ങൾ

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബാരിഷാൽ സിറ്റി കോർപ്പറേഷൻ (ബിസിസി) മേയർ അബുൽ ഖൈർ അബ്ദുല്ല (ഖോക്കോൺ സെർനിയബാത്ത്) ആണ് ആടുകളെ നിരുപാധികം വിട്ടയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് ഒമ്പത് ആടുകളുടെയും ജയില്‍ മോചനം സാധ്യമായത്. ആടുകളുടെ ഉടമ ഷഹരിയാർ സച്ചിബ് റജിബ് നിരവധി തവണ ആടുകളെ വിട്ട് നല്‍കാന്‍ അധികൃതരെ സമീപിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പുതിയ മേയർ അധികാരമേറ്റെടുത്തപ്പോള്‍ അദ്ദേഹം വീണ്ടും തന്‍റെ പരാതിയുമായി മേയറെ കണ്ടു. ഇതിന് പിന്നാലെയാണ് ആടുകളുടെ മോചനം സാധ്യമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിസിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ അലംഗീർ ഹുസൈൻ, റോഡ് ഇൻസ്‌പെക്ടർമാരായ റിയാസുൽ കരീം, ഇമ്രാൻ ഹൊസൈൻ ഖാൻ എന്നിവർ ആടുകളെ ഉടമയ്ക്ക് കൈമാറി. 

ദൈവം തങ്ങളുടെ ആഗ്രഹം സാധിച്ചു, പ്രത്യുപകാരമായി ശില്പങ്ങള്‍ക്ക് പെയിന്‍റ് അടിച്ച ഗ്രാമീണര്‍ പെട്ടു !
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?