സൊമാറ്റോ ഡെലിവറി ഏജന്‍റായ ഭര്‍ത്താവിൽ നിന്നും 20 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ബിരുദധാരിയായ ഭാര്യ!

Published : Oct 08, 2025, 08:45 AM IST
Zomato Delivery

Synopsis

സൊമാറ്റോ ഡെലിവറി ഏജന്‍റായ ഭര്‍ത്താവില്‍ നിന്നും 20 ലക്ഷം രൂപ ജീവനാശം ആവശ്യപ്പെട്ട ഭാര്യയുടെ കേസില്‍ സുപ്രീംകോടതി വിധി. ബിരുദധാരിയായ ഭാര്യയ്ക്ക് ഭര്‍ത്താവ് എട്ട് ലക്ഷം രൂപ ഒറ്റത്തവണയായി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.  

 

സൊമാറ്റോ ഡെലിവറി ഏജന്‍റായ ഭര്‍ത്താവില്‍ നിന്നും 20 ലക്ഷം രൂപ ജീവനാശംമായി ആവശ്യപ്പെട്ട ഭാര്യയുടെ കേസ് ഒടുവില്‍ സുപ്രീംകോടതി വരെയെത്തി. ഒടുവിൽ കേസ് പരിഗണിച്ച ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരുടെ ബെഞ്ച് ബിരുദധാരിയായ ഭാര്യയ്ക്ക് ഭര്‍ത്താവ് എട്ട് ലക്ഷം രൂപ ഒറ്റതവണയായി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. കോടതി വിധി സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിരവധി സംശയങ്ങൾക്ക് വഴി തെളിച്ചു.

വിവാഹ മോചന കേസ്

സുപ്രീംകോടതി ജഡ്ജിമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരുടെ ബെഞ്ച് ഭാര്യയുടെ ആവശ്യം കേട്ട് ഞെട്ടി. ഒരു സാധാരണ ഡെലിവറി ഏജന്‍റിന് 20 ലക്ഷം രൂപ എങ്ങനെയാണ് സ്വരൂപിക്കാന്‍ കഴിയുകയെന്നതായിരുന്നു കോടതിയുടെയും സംശയം. "ആരാണ് നിങ്ങളോട് 20 ലക്ഷം രൂപ ആവശ്യപ്പെടാൻ ആവശ്യപ്പെട്ടത്?" എന്ന് കോടതി യുവതിയോട് ചോദിച്ചു. തന്‍റെ ഭര്‍ത്താവ് സൊമാറ്റോയിൽ ശരിയായി ജോലി ചെയ്യുന്നില്ലെന്നും തനിക്ക് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് വേണ്ടിയാണ് ജീവനാംശമായി ഇത്രയും തുക ചോദിച്ചതെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍, ഒറ്റ വര്‍ഷം കൊണ്ട് അവസാനിപ്പിച്ച വിവാഹ ബന്ധത്തില്‍ ഇത്രയും വിലപേശൽ നല്ലതല്ലെന്നയാരുന്നു കോടതിയുടെ നിരീക്ഷണം.

 

 

സമൂഹ മാധ്യമ പ്രതികരണം

യുവതിയുടെ ഭീമമായ ജീവനാംശ തുക കേട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും ഞെട്ടി. ഒരു ഡെലിവറി ഏജന്‍റിന് ഇത്രയും വലിയ തുക എങ്ങനെയാണ് ഒറ്റയടിക്ക് നല്‍കാന്‍ കഴിയുക എന്നായിരുന്നു മിക്കയാളുകളുടെയും സംശയം. പലരും സുപ്രീം കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒരു ഡെലിവറി ബോയ്‌ക്ക് പരമാവധി 25,000 രൂപയാണ് ശമ്പളം. ഒരു പൈസ പോലും ചെലവാക്കാതെ 3 വര്‍ഷം പണിയെടുത്താൽ സാധിച്ചേക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. സൊമാറ്റോ ഓർഡറിനേക്കാൾ വേഗത്തിൽ ജീവനാംശം നൽകാൻ സുപ്രീം കോടതി തീരുമാനിച്ചതായി തോന്നുന്നുവെന്നാകുന്നു മറ്റൊരു കുറിപ്പ്. വിവാഹത്തിൽ ഒറ്റത്തവണ പണം നൽകുന്നത് യഥാർത്ഥത്തിൽ ഗുരുതരമായ അനീതിയാണ്. ഇത് മനുഷ്യന്‍റെ ജീവിതത്തെ പൂർണ്ണമായും അസ്ഥിരപ്പെടുത്തുന്നു. ജീവനാംശത്തിനായി പ്രതിമാസ പണം മാത്രം. നിങ്ങൾ ഒറ്റത്തവണ ജീവനാംശം ഒത്തുതീർപ്പിനെതിരെ ശബ്ദിക്കുന്നില്ല, അത് യഥാർത്ഥത്തിൽ അഴിമതിക്ക് വളം നല്‍കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്