92 -ാം വയസ്സിൽ ആദ്യമായി മുത്തശ്ശനായി; ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി 96 -കാരൻ

Published : Oct 28, 2026, 11:05 AM IST
Normand Tousignant

Synopsis

പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളും കേൾവിക്കുറവും ഉണ്ടെങ്കിലും മൂന്ന് വയസ്സുകാരിയായ കൊച്ചുമകൾ മാഡിസണൊപ്പം സമയം ചെലവഴിക്കാൻ നോർമണ്ടിന് ഏറെ ഇഷ്ടമാണ്. പ്ലേഗ്രൗണ്ടുകളിൽ ഒപ്പമോടാനും മിനി ഡോനട്ടുകൾ പങ്കിട്ടു കഴിക്കാനും അദ്ദേഹം മുന്നിലുണ്ട്.

ജീവിതത്തിൽ വൈകി സംഭവിക്കുന്ന പല കാര്യങ്ങളുമുണ്ട്. എന്നാൽ, അത്ര സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളിലൂടെ ലോക റെക്കോർഡ് തന്നെ നേടുകയെന്നാൽ കുറച്ച് അസാധാരണമാണ് അല്ലേ? അതും ഒരു മുത്തച്ഛനായതിന് ലോക റെക്കോർഡ്. അമേരിക്കക്കാരനായ നോർമണ്ട് ടുസിഗ്നന്റ് തന്റെ 92 -ാം വയസ്സിൽ ആദ്യമായി ഒരു കുഞ്ഞിന്റെ മുത്തശ്ശനായി. അങ്ങനെയാണ് നോർമണ്ടിനെ തേടി ഇപ്പോൾ ഗിന്നസ് ലോക റെക്കോർഡ് എത്തിയിരിക്കുന്നത്.

2022 സെപ്റ്റംബർ 22 -ന് കൊച്ചുമകൾ മാഡിസൺ ജനിക്കുമ്പോൾ നോർമണ്ടിന് 92 വയസ്സും 24 ദിവസവുമായിരുന്നു പ്രായം. അടുത്തിടെ നടന്ന അദ്ദേഹത്തിന്റെ 96 -ാം ജന്മദിനാഘോഷങ്ങൾക്കിടെയാണ് ഈ അപൂർവ്വ നേട്ടത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് അംഗീകാരം കുടുംബം ഔദ്യോഗികമായി ആഘോഷിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നോർമണ്ടും ഭാര്യ മേരി ലൂയിസും 1990 -ലാണ് തങ്ങളുടെ ഏക മകളായ കെറിയെ സ്വാഗതം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കെറിക്ക് കുഞ്ഞുണ്ടായി. പ്രായമായ അച്ഛന്റെ കൂടെ ചെലവഴിക്കുന്ന ഓരോ നിമിഷവും തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് കെറി പറയുന്നു.

ഓസ്ട്രേലിയക്കാരനായ ചാൾസ് സ്മിത്തിന്റെ റെക്കോർഡാണ് നോർമണ്ട് മറികടന്നത്. 91 വയസ്സും 209 ദിവസവും പ്രായമുള്ളപ്പോഴാണ് ചാൾസ് സ്മിത്ത് ആദ്യമായി മുത്തശ്ശനായത്. അതിനേക്കാൾ ആറ് മാസം കൂടുതൽ പ്രായമുള്ളപ്പോഴാണ് നോർമണ്ടിന് കൊച്ചുമകൾ ജനിക്കുന്നത്. മുൻ റെക്കോർഡ് ഉടമയെക്കുറിച്ചുള്ള പത്രവാർത്ത കണ്ട ബന്ധുക്കളാണ് ഗിന്നസ് റെക്കോർഡിനായി അപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.

പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളും കേൾവിക്കുറവും ഉണ്ടെങ്കിലും മൂന്ന് വയസ്സുകാരിയായ കൊച്ചുമകൾ മാഡിസണൊപ്പം സമയം ചെലവഴിക്കാൻ നോർമണ്ടിന് ഏറെ ഇഷ്ടമാണ്. പ്ലേഗ്രൗണ്ടുകളിൽ ഒപ്പമോടാനും മിനി ഡോനട്ടുകൾ പങ്കിട്ടു കഴിക്കാനും അദ്ദേഹം മുന്നിലുണ്ട്. അടുത്തിടെ പ്ലേഗ്രൗണ്ടിലെ സ്ലൈഡിൽ പോലും അദ്ദേഹം കയറിയതായി മകൾ കെറി ഓർക്കുന്നു.

മുമ്പ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന നോർമണ്ടിന് വായനയും പസിലുകളും സംഗീതകച്ചേരികളും മ്യൂസിയം സന്ദർശനവുമാണ് പ്രധാന വിനോദങ്ങൾ. അച്ഛന്റെ ഈ വായനാശീലം കൊച്ചുമകൾക്കും പകർന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് കെറി. നിലവിൽ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ കുടുംബത്തോടൊപ്പം സന്തോഷകരമായ വിശ്രമജീവിതം നയിക്കുകയാണ് ഈ 96-കാരൻ.

PREV
Read more Articles on
click me!

Recommended Stories

സ്കൂളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'തെറാപ്പി പൂച്ച'; തരംഗമായി പൈൻകോൺ!
പുഴകളിൽ നിന്ന് സ്വന്തമായി ശേഖരിച്ച സ്വർണം കൊണ്ട് കാമുകിക്ക് മോതിരം; കയ്യടി നേടി യുവാവ്