പുഴകളിൽ നിന്ന് സ്വന്തമായി ശേഖരിച്ച സ്വർണം കൊണ്ട് കാമുകിക്ക് മോതിരം; കയ്യടി നേടി യുവാവ്

Published : Oct 27, 2026, 04:32 PM IST
Gold

Synopsis

ഇതെല്ലാം ജോആനിൽ നിന്ന് ജാക്ക് വളരെ രഹസ്യമായി സൂക്ഷിച്ചു. മോതിരം തയ്യാറായ ശേഷം അവളെ ട്രെക്കിങ്ങിന് കൂട്ടിക്കൊണ്ടുപോയ ജാക്ക്, നദീതീരത്ത് സ്വർണം ശേഖരിക്കാൻ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ അടങ്ങിയ വീഡിയോ ഫോണിൽ കാണിച്ചുകൊടുത്തു.

വിവാഹനിശ്ചയത്തിന് സ്വർണ്ണമോതിരം കടകളിൽ നിന്ന് വാങ്ങുന്നതാണ് ഇന്നത്തെ പതിവ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി, കൊളറാഡോയിലെ നദികളിൽ നിന്ന് സ്വന്തമായി സ്വർണം ശേഖരിച്ച് കാമുകിക്കായി ഒരു മോതിരം നിർമ്മിച്ചിരിക്കുകയാണ് ജാക്ക് വുൾക്കാനി എന്ന യുവാവ്. കൊളറാഡോയിലെ വീറ്റ് റിഡ്ജ് സ്വദേശിയാണ് ജാക്ക്.

തന്റെ കാമുകിയായ ജോആനോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ജാക്കിന്റെ മനസ്സിൽ ഈ വ്യത്യസ്തമായ ആശയം ഉദിച്ചത്. വിലകൂടിയ മോതിരം വാങ്ങുന്നതിന് പകരം നദിയിൽ നിന്ന് സ്വർണം ശേഖരിച്ച് സ്വന്തമായി മോതിരം ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കൊളറാഡോയിലെ വിവിധ നദികളിൽ നിന്ന് ചെറിയ സ്വർണ്ണത്തരികൾ ഓരോന്നായി ജാക്ക് മാസങ്ങളോളം കഷ്ടപ്പെട്ട് ശേഖരിച്ചു. ഒടുവിൽ ആവശ്യത്തിന് സ്വർണം ലഭിച്ചപ്പോൾ അദ്ദേഹം വീറ്റ് റിഡ്ജിലെ ജ്വല്ലറി ഉടമയായ സാക്ക് അലനെ സമീപിക്കുകയും, ഈ സ്വർണം കൊണ്ട് ഒരു മോതിരം നിർമ്മിച്ചു നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തന്റെ കരിയറിലെ ഏറ്റവും കൗതുകകരമായ അനുഭവമാണിതെന്ന് ജ്വല്ലറി ഉടമ സാക്ക് പറഞ്ഞു.

ഇതെല്ലാം ജോആനിൽ നിന്ന് ജാക്ക് വളരെ രഹസ്യമായി സൂക്ഷിച്ചു. മോതിരം തയ്യാറായ ശേഷം അവളെ ട്രെക്കിങ്ങിന് കൂട്ടിക്കൊണ്ടുപോയ ജാക്ക്, നദീതീരത്ത് സ്വർണം ശേഖരിക്കാൻ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ അടങ്ങിയ വീഡിയോ ഫോണിൽ കാണിച്ചുകൊടുത്തു. ആദ്യം എന്തിനാണ് ഈ വീഡിയോ എന്ന് മനസ്സിലാവാതെ വിഷമിച്ച ജോആൻ, പിന്നീട് വീഡിയോയുടെ പകുതിയായപ്പോഴാണ് കാര്യം മനസ്സിലാക്കിയത്. തനിക്കായി സ്വർണം ശേഖരിച്ച് മോതിരമുണ്ടാക്കിയത് കണ്ട അവൾ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു.

മാത്രമല്ല, ബാക്കി വന്ന സ്വർണം കൊണ്ട് തനിക്കൊരു വിവാഹ മോതിരവും ജാക്ക് നിർമ്മിച്ചെടുക്കുകയുണ്ടായി. തന്റെ പ്രണയിനിയുടെ ദിവസം മനോഹരമാക്കാൻ മാത്രമാണ് താൻ ഇത് ചെയ്തതെന്ന് ജാക്ക് പറയുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ വൈറലായിരിക്കുകയാണ് ഈ പ്രണയകഥ.

PREV
Read more Articles on
click me!

Recommended Stories

സ്കൂളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'തെറാപ്പി പൂച്ച'; തരംഗമായി പൈൻകോൺ!
വിവാദങ്ങൾക്ക് തിരികൊളുത്തിയ പിറന്നാൾ സമ്മാനങ്ങൾ, സോഷ്യൽ മീഡിയയിൽ വൻ വിമർശനവും ചർച്ചയും