വിവാഹം കഴിഞ്ഞ് തൊ‌ട്ടുപിന്നാലെ വരന് ഹൃദയസ്തംഭനം, 17 വർഷത്തെ പ്രണയം, തകർന്ന് യുവതി 

Published : Jan 31, 2024, 04:01 PM IST
വിവാഹം കഴിഞ്ഞ് തൊ‌ട്ടുപിന്നാലെ വരന് ഹൃദയസ്തംഭനം, 17 വർഷത്തെ പ്രണയം, തകർന്ന് യുവതി 

Synopsis

വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പോലുമാകുന്നതിന് മുമ്പ് ഭർത്താവ് ഈ ലോകം വിട്ടുപോയി എന്ന സത്യം അവൾക്ക് വിശ്വസിക്കാനായില്ല.

ഓരോ വ്യക്തികൾക്കും തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടാവും. എന്നാൽ, നെബ്രാസ്കയിൽ നിന്നുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസം കൂടിയായി അത് മാറി. ജോണി ഡേവിസ് എന്ന 44 -കാരിയുടെ ജീവിതത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. 

അവളുടെ 48 -കാരനായ വരൻ പള്ളിയിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ തളർന്നു വീണു. ചടങ്ങുകൾ കഴിഞ്ഞ് പള്ളിക്ക് പുറത്ത് ഫോട്ടോ സെഷൻ നടക്കുകയായിരുന്നു. അപ്പോഴാണ് ജോണി ഡേവിസിന്റെ വരനായ ടോറേസ് കുഴഞ്ഞു വീണത്.  'എനിക്ക് ശ്വസിക്കാനാവുന്നില്ല, ഭയങ്കരമായി ചൂടെടുക്കുന്നു എനിക്ക് കുറച്ച് വെള്ളം വേണം എന്നാണ് ടോറേസ് എന്നോട് പറഞ്ഞത്' എന്നാണ് ജോണി പറഞ്ഞത്. ഉടനെ തന്നെ ആരോ​ഗ്യപ്രവർത്തകരെ വിവരമറിയിച്ചു. ആംബുലൻസിൽ ടോറേസിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. 

ടോറേസിന് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജോണി ആകെ തകർന്നു പോയി. വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പോലുമാകുന്നതിന് മുമ്പ് ഭർത്താവ് ഈ ലോകം വിട്ടുപോയി എന്ന സത്യം അവൾക്ക് വിശ്വസിക്കാനായില്ല. അതിന് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അവൾക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടത്. 

17 വർഷങ്ങൾക്ക് മുമ്പാണ് ടോറേസും ജോണിയും പ്രണയത്തിലായത്. എന്നാൽ, പിന്നീട് ഇരുവരുടേയും വിവാഹം കഴിയുകയും ഇരുവരും പിരിയുകയും ചെയ്തു. ശേഷം വളരെ വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചിതരായി. പിന്നാലെയാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്. 2017 -ൽ ടോറേസ് അവളോട് വിവാഹാഭ്യർത്ഥന നടത്തി. അവൾക്കും സമ്മതമായിരുന്നു. 

എന്നാൽ, ഒരുപാട് ആ​ഗ്രഹിച്ചിരുന്ന വിവാഹമാണെങ്കിലും ആ ദിവസം തന്നെ ടോറേസ് അവളെയും ഈ ലോകവും വിട്ട് യാത്രയായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്