ഗുജറാത്തിലെ എരുമകള്‍ ബ്രസീലില്‍ സൃഷ്ടിച്ച ക്ഷീര വിപ്ലവം

Published : Sep 21, 2024, 02:04 PM IST
ഗുജറാത്തിലെ എരുമകള്‍ ബ്രസീലില്‍ സൃഷ്ടിച്ച ക്ഷീര വിപ്ലവം

Synopsis

ഗുജറാത്തിലെ ഭാവ്നഗർ മഹാരാജാവ് ബ്രസീലിന് സമ്മാനിച്ച കൃഷ്ണ എന്ന് പേരുള്ള എരുമയില്‍ നിന്നാണ് ഇന്നത്തെ ബ്രസീലിന്‍റെ ക്ഷീര മേഖല വളർന്നത്. 

തുപ്പും ചെറു ദ്വീപുകളും നിറഞ്ഞ രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ എത്തിച്ചേരാനുള്ള അസൌകര്യത്തെ ബ്രസീലിയന്‍ പോലീസ് മറികടന്നത് എരുമകളെ ഉപയോഗിച്ചായിരുന്നു. എരുമയോ പോത്തോ ഒന്നും ഇല്ലാതിരുന്ന ഒരു ഭൂപ്രദേശമായിരുന്നു ബ്രസീല്‍. എന്നാല്‍, ഇന്ന് ബ്രസീലിന് സ്വന്തമായി ഒരു 'ബഫല്ലോ പോലീസ്' വിഭാഗം തന്നെയുണ്ട്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പാൽ ഉൽപാദകരുമാണ് ബ്രസീൽ. ഇത്രയും ശക്തമായ ക്ഷീര മേഖല കെട്ടിപ്പടുക്കാന്‍ ബ്രസീലിനെ സഹായിച്ചത് ഇന്ത്യയിലെ പ്രത്യേകിച്ചും ഗുജറാത്തിലെ എരുമകളായിരുന്നു. അത് അല്പം പഴയ ഒരു കഥയാണ്. 

1960 -കളിൽ ബ്രസീലിലെ ക്ഷീരമേഖലയെ വികസിപ്പിക്കുന്നതിൽ ഇന്ത്യ നിർണായക പങ്കാണ് വഹിച്ചത്. ഗുജറാത്തിലെ ഭാവ്നഗർ മഹാരാജാവ് ബ്രസീലിന് സമ്മാനിച്ച കൃഷ്ണ എന്ന് പേരുള്ള എരുമയില്‍ നിന്നാണ് ഇന്നത്തെ ബ്രസീലിന്‍റെ ക്ഷീര മേഖല വളർന്നത്. ഇന്ന് ബ്രസീലിന്‍റെ ക്ഷീര മേഖല ബില്യണ്‍ ഡോളറിന്‍റെതാണ്. ബ്രസീലിയൻ കന്നുകാലി വ്യവസായി സെൽസോ ഗാർസിയ സിഡ് 1958 -ൽ ബ്രസീലിയൻ കന്നുകാലികളെ മെച്ചപ്പെടുത്തുന്ന ഒരു കാളയെ തേടി ഒരു കൗബോയ് ഇൽഡെഫോൺസോ ഡോസ് സാന്‍റോസിനെ ഇന്ത്യയിലേക്ക് അയച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.  ഇതിന് പിന്നാലെയാണ് ബ്രസീലിയൻ കന്നുകാലി വിപണിയിൽ കൃഷ്ണ ഒരു ജനിതക വിപ്ലവമായി മാറിയത്.  അതോടെ കൃഷ്ണ ഇനം ഉള്‍പ്പെട്ട ഗിർ ഇനങ്ങളുടെ മൂല്യം അന്താരാഷ്ട്രാ തലത്തില്‍ ഉയര്‍ന്നു. നിലവില്‍ കന്നുകാലി ഭ്രൂണ വിപണിയില്‍ ഏറ്റവും ആവശ്യമുള്ള ഇനങ്ങളിലൊന്നാണ് ഇവ. 

21 വയസുള്ള തത്തയുടെ കഴുത്തിൽ നിന്നും 20 ഗ്രാമോളം വളർന്ന ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കി

ബ്രസീലിൽ ഉത്പാദിപ്പിക്കുന്ന പാലിന്‍റെ 80 ശതമാനവും കൃഷ്ണ എരുമകളുടെ വംശപരമ്പരയിൽ നിന്നാണ്. സിഡ് സാച്ചെറ്റിമിന്‍റെ ചെറുമകനായ ഗിൽഹെർം സാച്ചെറ്റിം പറയുന്നതും മറ്റൊന്നല്ല. ജനിതക മെച്ചപ്പെടുത്തൽ നടപടിക്രമങ്ങളെ തുടര്‍ന്ന് കൃഷ്ണയുടെ ഉയർന്ന പ്രകടനമുള്ള ഡിഎൻഎയ്ക്ക് ബ്രസീലിലുടനീളം ആവശ്യക്കാരുണ്ടായി. കൃഷ്ണ എരുമകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറിയതോടെ ഈ ഇനത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കതായി റിപ്പോർട്ടുകള്‍ പറയുന്നു. ഇന്ത്യയിലെ മോശം സങ്കര പ്രജനനം കാരണം ഇന്ന് ഇവ ഏതാണ്ട് വംശനാശം സംഭവിച്ച അവസ്ഥയിലാണ്. അതേസമയം ഇന്ത്യയില്‍ നിന്നും ബ്രസീലിലേക്ക് ഇറങ്ങിയ ആദ്യ കാളയായ കൃഷ്ണയെ എംബാം ചെയ്ത് സിഡിന്‍റെ ഫാം ഹൌസില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. "ഗിറിനെ കാണാൻ ആഗ്രഹമുണ്ടോ? എന്നെ നോക്ക്!" എന്ന കുറിപ്പും ഈ ഗ്ലാസ് ശവകുടീരത്തിന് താഴെ എഴുതിയിട്ടുണ്ട്. 

പിറന്നാൾ ദിനത്തിൽ ഒറ്റയ്ക്ക് കേക്ക് മുറിച്ച് യുവാവ്; റസ്റ്റോറന്‍റ് ജീവനക്കാരുടെ സർപ്രൈസിന് വന്‍ കൈയടി

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?