റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിങ് ​ഗം ലേലത്തിന്, വില 45 ലക്ഷം!

Published : Apr 01, 2023, 09:55 AM IST
റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിങ് ​ഗം ലേലത്തിന്, വില 45 ലക്ഷം!

Synopsis

അതേ സമയം ഇതേ ചൊല്ലി വൻ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. ആളുകൾക്കെന്താ ഭ്രാന്താണോ ഇത്രയധികം തുക മുടക്കി ഇത് വാങ്ങാൻ എന്നാണ് വിമർശകർ ചോദിച്ചത്.

ആരെങ്കിലും ചവച്ച ച്യൂയിങ് ​ഗം നാം ലക്ഷങ്ങൾ കൊടുത്ത് വാങ്ങുമോ? എന്നാൽ, അങ്ങനെ ചവച്ച ച്യൂയിങ് ​ഗം 45 ലക്ഷത്തിന് ലേലം ചെയ്യുകയാണ്. ആരാണ് ഈ ച്യൂയിങ് ​ഗം ചവച്ചത് എന്നല്ലേ? അയൺ മാൻ റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിം​ഗമാണ് 45 ലക്ഷത്തിന് ലേലത്തിന് വച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഒരു ഇ ബേ ഉപയോക്താവിന് ഈ ​ഗം ലഭിച്ചതാണ് ലക്ഷങ്ങളുടെ ലേലത്തിന് കാരണമായിത്തീർന്നത്. തന്റെ കയ്യിൽ റോബർട്ട് ഡൗണി ജൂനിയർ ചവച്ച ​ച്യൂയിങ് ​‍ഗമ്മിന്റെ ഒരു കഷ്ണം ഉണ്ട് എന്നും പറഞ്ഞാണ് ഇയാൾ ഇത് ഇ ബേയിൽ ലേലത്തിന് വച്ചിരിക്കുന്നത്. അതിവേ​ഗം ഇന്റർനെറ്റിൽ ഇത് വൻ ചർച്ചയ്ക്ക് കാരണമായി തീർന്നു. കഴിഞ്ഞ മാസം നടന്ന ജോൺ ഫാവ്റോയുടെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ ചടങ്ങിലാണ് പ്രസ്തുത ​ഗം റോബർട്ട് ഡൗണി ജൂനിയർ ചവച്ചത്. 

പിന്നീട്, അത് പ്രസ്തുത ഇ ബേ ഉപയോക്താവ് കൈവശപ്പെടുത്തുകയായിരുന്നത്രെ. ഏതായാലും അതാണ് ഇപ്പോൾ ഇയാൾ ലക്ഷങ്ങൾക്ക് ലേലത്തിന് വച്ചിരിക്കുന്നത്. 32 ലക്ഷത്തിലാണ് ലേലം തുടങ്ങിയത് എങ്കിലും അത് പിന്നീട് ഉയരുകയായിരുന്നു. അധികം വൈകാതെ തന്നെ അത് 45 ലക്ഷം വരെ ആയി ഉയർന്നു. ലേലത്തിലൂടെ അത് സ്വന്തമാക്കുന്ന വ്യക്തിക്ക് ച്യൂയിങ് ​ഗം ഒരു കടലാസിൽ പൊതിഞ്ഞ് നൽകും. അയാൾ അത് തിരികെ നൽകേണ്ടതില്ല എന്നാണ് ലേലത്തിന് വച്ചിരിക്കുന്ന ആൾ പറയുന്നത്. 

അന്ന് റോബർട്ട് ഡൗണി ജൂനിയർ പങ്കെടുത്ത പരിപാടിയിൽ താനും ഉണ്ടായിരുന്നു. അന്ന് സ്റ്റാറിൽ ആ ച്യൂയിങ് ​ഗം ഒട്ടിച്ച് വച്ചു. അവിടെ നിന്നുമാണ് ഭാ​ഗ്യത്തിന് തനിക്കത് സ്വന്തമാക്കാൻ സാധിച്ചത്. ഇത് കിട്ടുന്ന ആൾക്ക് റോബർട്ട് ഡൗണി ജൂനിയറിന്റെ ഡിഎൻഎ സ്വന്തമാക്കാനുള്ള അവസരമാണ് വരിക എന്നും ഇയാൾ പറയുന്നു. 

അതേ സമയം ഇതേ ചൊല്ലി വൻ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. ആളുകൾക്കെന്താ ഭ്രാന്താണോ ഇത്രയധികം തുക മുടക്കി ഇത് വാങ്ങാൻ എന്നാണ് വിമർശകർ ചോദിച്ചത്. അതേ സമയം ഇത് സ്വന്തമാക്കുന്നവരെ പിന്തുണച്ച് കൊണ്ടും ആളുകൾ രം​ഗത്തെത്തി. 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!