മുന്നറിയിപ്പ് അവഗണിച്ച് ലിഫ്റ്റ് ഉപയോഗിച്ചു; വീട്ടുജോലിക്കാർക്ക് പിഴ ചുമത്തി ഹൗസിംഗ് സൊസൈറ്റി, വിവാദം

Published : Feb 20, 2025, 12:07 PM IST
മുന്നറിയിപ്പ് അവഗണിച്ച് ലിഫ്റ്റ് ഉപയോഗിച്ചു; വീട്ടുജോലിക്കാർക്ക് പിഴ ചുമത്തി ഹൗസിംഗ് സൊസൈറ്റി, വിവാദം

Synopsis

മിക്ക ഹൌസിംഗ് സൊസൈറ്റികളിലും ഇത്തരം നോട്ടീസുകൾ കാണാമെങ്കിലും പിഴ ഈടാക്കിക്കൊണ്ട് അവ കർശനമായി പാലിക്കുന്നത് ആദ്യമായി കാണുകയാണെന്ന് ചിലരെഴുതി. 


സർവ്വീസ് ലിഫ്റ്റ് ഉപയോഗിക്കാതെ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചതിനും ബാൽക്കണിയില്‍ വസ്ത്രങ്ങൾ ഉണക്കാനിട്ടതിനും വീട്ടു ജോലിക്കാര്‍ക്ക് ഗുരുഗ്രാം ഹൌസിംഗ് സൊസൈറ്റി പിഴ ചുമത്തിയതായി പരാതി. ഇത് സംബന്ധിച്ച് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഹൌസിംഗ് സൊസൈറ്റിയുടെ നോട്ടീസ് പങ്കുവച്ച് കൊണ്ട് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'വീട്ട് ജോലിക്കാരും ഡെലിവറി സ്റ്റാഫും സര്‍വ്വീസ് ലിഫ്റ്റ് മാത്രമേ ഉപയോഗിക്കാവൂ'വെന്ന് നിര്‍ദ്ദേശിക്കുന്ന ഹൌസിംഗ് സൊസൈറ്റി, പതിച്ച പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ഇത് മനുഷ്യരെ രണ്ട് തട്ടായി തിരിക്കുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. 

കുറിപ്പിനൊപ്പം പങ്കുവച്ച മറ്റ് ചിത്രങ്ങളില്‍,  ഹൌസിംഗ് സൊസൈറ്റിയുടെ നിയമം തെറ്റിച്ച വീട്ടുജോലിക്കാരിൽ നിന്നും ഈടാക്കിയ പിഴ തുകയുടെ റെസീപ്റ്റിന്‍റെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.  മുന്നറിയിപ്പ് നല്‍കിയിട്ടും നിയമങ്ങൾ പാലിക്കാത്തെ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചതിന് കാജൽ, മഞ്ജു എന്നീ വീട്ടു ജോലിക്കാരിയില്‍ നിന്നും 100 രൂപ വീതം പിഴ ഈടാക്കിയെന്ന് റെസീപ്റ്റില്‍ നിന്നുള്ള വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് ഗുരുഗ്രാമില്‍ സാധാരണമാണോ എന്ന് ചോദിച്ച് കൊണ്ടാണ്ട് ചിത്രങ്ങൾ പങ്കുവച്ചത്. ഒപ്പം താനിവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും പക്ഷേ, ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നെന്നും ഇവിടെ സാധാരണമാണോയെന്നും കുറിപ്പില്‍ ചോദിക്കുന്നു. 

Read More: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി

Watch Video: 17 -ാം വയസിൽ 270 കിലോ ഉയർത്താൻ ശ്രമം; ഗോൾഡ് മെഡലിസ്റ്റ് പവർലിഫ്റ്റർ യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം, വീഡിയോ

ചിത്രങ്ങളും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കിയെന്ന് അവരുടെ പ്രതികരണങ്ങളില്‍ വ്യക്തം. പലരും മനുഷ്യരെ രണ്ട് തരമായി തിരിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ബോധവത്ക്കരണം ആവശ്യമാണെന്ന് ചിലരെഴുതി. 'ഗുഡ്ഗാവ് മാത്രമായി പരിഗണിക്കാതെ മിക്ക സൊസൈറ്റികളിലും ഈ അറിയിപ്പ് ലഭ്യമാണ്, പക്ഷേ, ഞാൻ ആദ്യമായിട്ടാണ് പിഴ കാണുന്നതെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. നാൽപ്പത് ശതമാനം സൊസൈറ്റികളും ഇത്തരം മുന്നറിയിപ്പുകൾ കാണാമെന്നും എന്നാല്‍ ഇത്രയും ശക്തമായി നടപ്പാക്കിയത് ആദ്യമായി കാണുകയാണെന്നും മറ്റൊരു കാഴ്ചക്കാരനും എഴുതി. അതേസമയം മുംബൈയില്‍ 19 നിലയുള്ള ഒരു കെട്ടിടത്തിലെ നാല് ലിഫ്റ്റുകളില്‍ ഒന്ന്  ഡെലിവറിക്കാര്‍ക്കും മറ്റ് ജോലിക്കാര്‍ക്കുമായി മാറ്റിവച്ചിരിക്കുകയാണെന്നും ഇതിനാല്‍ താമസക്കാരുടെ യാത്രകൾക്ക് തടസം നേരിടുന്നില്ലെന്നും മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

Watch Video:  വിവാഹത്തിന് മുമ്പ് വരന്‍റെ രഹസ്യ ബന്ധം അറിഞ്ഞ വധു ഞെട്ടി; ആളെ തിരിച്ചറിപ്പോൾ അമ്പരപ്പ് !

 

 

PREV
click me!

Recommended Stories

സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റില്ല; കേൾവിപരിമിതിയെ തോൽപ്പിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി യുവാവ്
എഐയെ അമിതമായി ആശ്രയിക്കുന്നത് എഴുത്തിനെ നശിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് ജിപിടി സീറോ സഹസ്ഥാപകൻ