കരൾ, ഹൃദയം, കുടൽ - എല്ലാം ഒറ്റനോട്ടത്തിൽ തന്നെ കാണാം; ചില്ലുതവളയുടെ വിശേഷങ്ങൾ

Published : Sep 07, 2020, 11:15 AM ISTUpdated : Sep 07, 2020, 11:16 AM IST
കരൾ, ഹൃദയം, കുടൽ - എല്ലാം  ഒറ്റനോട്ടത്തിൽ തന്നെ കാണാം; ചില്ലുതവളയുടെ വിശേഷങ്ങൾ

Synopsis

രാത്രി ഉണർന്നിരുന്ന് എട്ടുകാലികളെയും പ്രാണികളെയും പിടിച്ച് അകത്താക്കുകയാണ് ഇവയുടെ പ്രധാന പണി. 

തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ഒരു പ്രത്യേകയിനം തവളകളാണ് ചില്ലു തവളകൾ എന്ന് അറിയപ്പെടുന്നത്. ഭൂമിയിൽ ഇന്നുള്ള അപൂർവം ചില 'സീ-ത്രൂ;' അഥവാ സുതാര്യസ്തര ജീവികളാണ് ഇവ. അവയുടെ സുതാര്യമായ തൊലിയിലൂടെ അകത്തുള്ള ഹൃദയവും, കരളും, ശ്വാസകോശങ്ങളും, കുടലുമെല്ലാം പുറത്തേക്ക് നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ തന്നെ വ്യക്തമായി കാണാം. 

 

 

വ്യത്യസ്തങ്ങളായ 150 -ലധികം ഇനം ചില്ലുതവളകളെ ഇന്നുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പനാമ, ഇക്വഡോർ, കൊളംബിയ, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളാണ് ഈ തവളകളുടെ ആവാസഭൂമി. രാത്രി ഉണർന്നിരുന്ന് എട്ടുകാലികളെയും പ്രാണികളെയും പിടിച്ച് അകത്താക്കുകയാണ് ഇവയുടെ പ്രധാന പണി. 

 

 

തങ്ങളുടെ ഈ സുതാര്യമായ ശരീരവും അതിൽ നിന്ന് വെളിച്ചം പ്രതിഫലിപ്പിക്കാനുള്ള ശേഷിയുമെല്ലാം തന്നെ കൃത്യമായി തങ്ങളെ വേട്ടയാടാൻ വന്നെത്തുന്ന ജീവികളിൽ നിന്ന് പശ്ചാത്തലത്തിന്റെ ഭാഗമായി മാറി മറഞ്ഞിരിക്കാൻ വേണ്ടി പ്രയോജനപ്പെടുത്തുന്നവരാണ് ഈ തവളകൾ. 

 

 

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി