അമേരിക്കയില്‍ വീണ്ടും ലൈംഗിക വിവാദം; ഇത്തവണ ഹിലരിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരി

By Web TeamFirst Published Oct 27, 2021, 12:50 PM IST
Highlights

''വാഷിംഗ്ടണില്‍ നടന്ന ഡിന്നറിനുശേഷം ഒരു യു എസ് സെനറ്ററിന്റെ കൂടി പുറത്തേക്കിറങ്ങി. വീടിനു മുന്നിലെത്തിയപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നതും എല്ലാം മാറി"

അമേരിക്കന്‍ സെനറ്റര്‍ക്കെതിരെ (US senator) ലൈംഗിക ആരോപണവുമായി ഹിലരി ക്ലിന്റന്റെ (Hillary Clinton) മുന്‍ സഹായിയുടെ പുസ്തകം. ഒബാമയുടെ (Obama) കാലത്തെ മുന്‍ വിദേശകാര്യ സെക്രട്ടറിയും 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റന്‍ തന്റെ രണ്ടാം മകളെന്ന് വിശേഷിപ്പിച്ച ഹുമ ആബിദീന്‍ (Huma Abedin) ആണ് ക്ലിന്റന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു യു എസ് സെനറ്റ് അംഗം തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ (sexual assault) ശ്രമിച്ചതിന്റെ വിവരങ്ങള്‍ പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയത്.  Both/And: A Life in Many Worlds  എന്നു പേരിട്ട പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിന്റെ വിശദാംശങ്ങള്‍ ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടു. 

ഇന്ത്യക്കാരനായ സയ്യിദ് സൈനുല്‍ ആബിദിന്റെയും പാകിസ്താന്‍കാരിയായ സാലിഹ മഹമൂദിന്റെ മകളായ ഹുമ അമേരിക്കയിലെ മിഷിഗണിലാണ് പിറന്നത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഡോക്ടറല്‍ ഗവേഷകരായിരിക്കെ പരിചയപ്പെടുകയും പ്രണയവിവാഹം നടത്തുകയും ചെയ്ത മാതാപിതാക്കള്‍ അക്കാദമിക് രംഗത്തെ പ്രമുഖരായിരുന്നു. സൗദിയിലെ ജിദ്ദയിലും അമേരിക്കയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹുമ ബില്‍ ക്ലിന്റന്റെ പ്രചാരണ കാലത്താണ് ഇന്‍േറണ്‍ ആയി ഹിലരിക്കൊപ്പം ചേര്‍ന്നത്. പിന്നീട് ഹുമ ഹിലരിയുടെ മന:സാക്ഷിസൂക്ഷിപ്പുകാരിയായി മാറി. ഹിലരി വിദേശകാര്യ സെക്രട്ടറി ആയിരിക്കെ അവരുടെ സക്കന്റ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു ഹുമ. ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കെ ഹുമ പ്രചാരണ സമിതിയുടെ ഉപാധ്യക്ഷയായി. ട്രംപ് പ്രസിഡന്റായിരിക്കെ, ഹിലരിയെ ലക്ഷ്യമിട്ട്, ഹുമയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് അംഗവുമായ ആന്റണി വെയിനറിനെതിരെ ലൈംഗികരോപണം ഉയര്‍ന്നിരുന്നു. 

 

ഹുമ ഹിലരിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍

 

ഹിലരിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, ഒരു യു എസ് സെനറ്റര്‍ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് ഹുമ പുസ്തകത്തില്‍ പറയുന്നത്. ഗാര്‍ഡിയന്‍ ആ പുസ്തകത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്: 

''വാഷിംഗ്ടണില്‍ നടന്ന ഡിന്നറിനുശേഷം ഒരു യു എസ് സെനറ്ററിന്റെ കൂടി പുറത്തേക്കിറങ്ങി. വീടിനു മുന്നിലെത്തിയപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നതും എല്ലാം മാറി. എന്റെ കൈയില്‍ കയറിപ്പിടിച്ചശേഷം വലതുകൈ കൊണ്ട് തോളില്‍ പിടിച്ചു. അതിനുശേഷം അയാള്‍ എന്നെ ചുംബിക്കുകയും നാവ് എന്റെ വായിനകത്തേക്ക് കടത്തുകയും ചെയ്തു. പിന്നെ അയാള്‍ എന്നെ സോഫയിലേക്ക് തള്ളിയിട്ടു. 
ഞാനാകെ ഞെട്ടിപ്പോയി. ഞാനയാളെ തള്ളിമാറ്റി. ആ പത്ത് സെക്കന്‍ഡുകള്‍ എന്റെ ജീവിതത്തില്‍ ഇല്ലാതിരിക്കട്ടെ എന്നു മാത്രമാണ് ഞാനന്നേരം ആഗ്രഹിച്ചത്. അതുകഴിഞ്ഞ് അയാള്‍ എന്നോട് ക്ഷമാപണം നടത്തി. അപ്പോള്‍ തന്നെ ഞാനവിടെനിന്നും രക്ഷപ്പെട്ടു.'' 

ആരാണ് ഈ സെനറ്റര്‍ എന്നോ അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ എന്തെന്നോ ഹുമയുെട പുസ്തകത്തില്‍ പറയുന്നില്ല. 

click me!