വീട്ടുജോലിക്കാരി അയച്ച സന്ദേശം പങ്കുവച്ച് യുവതി; അത് പൊളിച്ചു, കയ്യടിച്ച് സോഷ്യൽ മീഡിയ

Published : Jul 10, 2025, 08:41 PM IST
Representative image

Synopsis

‘ദീദി, ഇത് മാധുരിയാണ്, ഞങ്ങൾ വരില്ലെന്ന് അറിയിക്കാൻ മറന്നുപോയി, നാളെ ഞങ്ങൾ അവധിയെടുക്കുകയാണ്’ എന്നാണ് റിച്ചയുടെ വീട്ടിലെ ജോലിക്കാരി മെസ്സേജ് അയച്ചിരിക്കുന്നത്.

ഒരു വീട്ടുജോലിക്കാരി താൻ ജോലി ചെയ്യുന്ന വീട്ടിലുള്ളവർക്ക് അയച്ച ഒരു സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സന്ദേശം വന്നിരിക്കുന്നത് ഇം​ഗ്ലീഷിലാണ് എന്നതാണ് പോസ്റ്റ് വൈറലാവാൻ കാരണമായത്.

മുംബൈയിൽ നിന്നുള്ള റിച്ച എന്ന യൂസറാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ എക്സിൽ (ട്വിറ്ററിൽ) വീട്ടുജോലിക്കാരിയിൽ നിന്നും ലഭിച്ചിരിക്കുന്ന ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്. സന്ദേശത്തിൽ റിച്ച പറയുന്നത് താനും തന്റെ സഹോദരിയും നാളെ ജോലിയിൽ നിന്നും അവധി എടുക്കുന്നു എന്നാണ്.

'ദീദി, ഇത് മാധുരിയാണ്, ഞങ്ങൾ വരില്ലെന്ന് അറിയിക്കാൻ മറന്നുപോയി, നാളെ ഞങ്ങൾ അവധിയെടുക്കുകയാണ്' (Didi this is madhuri we forgot to informe that we are not coming we are taking holiday tomorrow) എന്നാണ് റിച്ചയുടെ വീട്ടിലെ ജോലിക്കാരി മെസ്സേജ് അയച്ചിരിക്കുന്നത്. ഇത് ഇം​ഗ്ലീഷിലാണ് അയച്ചിരിക്കുന്നത്.

'എന്റെ ജോലിക്കാരി എന്തൊരു ക്യൂട്ടിയാണ്' എന്നും പറഞ്ഞാണ് റിച്ച ഈ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്. ഇം​ഗ്ലീഷ് എന്ന ഭാഷ പലപ്പോഴും സമൂഹത്തിലെ കൂടുതൽ വിദ്യാഭ്യാസം നേടിയവരും, അതുപോലെയുള്ള ജോലികൾ ചെയ്യുന്നവരും ഒക്കെ സംസാരിക്കുന്ന ഭാഷയാണ് എന്ന തോന്നൽ എക്കാലവും ശക്തമായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാവാം റിച്ച ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടിന് നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.

 

 

ചെറിയ ചില അക്ഷരത്തെറ്റുകളും മറ്റും ഉണ്ടെങ്കിലും മാധുരിയുടെ മെസ്സേജ് എന്തൊരു ഭം​ഗിയാണ് എന്നാണ് ആളുകളുടെ അഭിപ്രായം. ഇം​ഗ്ലീഷ് പഠിക്കാനും അത് പ്രയോ​ഗിക്കാനും അവർ കാണിച്ച ആത്മവിശ്വാസത്തെ മിക്കവരും അഭിനന്ദിച്ചു. 'എനിക്ക് ശരിക്ക് ഇം​ഗ്ലീഷ് അറിയില്ല' എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാളുടെ പ്രതികരണം. ജോലിക്കാരിക്ക് അത്രയും ഇം​ഗ്ലീഷ് അറിയാമെന്നത് ഒരു വലിയ കാര്യമായിട്ട് തന്നെ കാണണം എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അതേസമയം റിച്ച മെയ്‍ഡ് (maid) എന്ന വാക്കാണ് മാധുരിയെ വിശേഷിപ്പിക്കാൻ ഉപയോ​ഗിച്ചത്. അതിനെ ചിലർ വിമർശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ