ലോകാവസാന കാലത്ത് മനുഷ്യനെങ്ങനെയായിരിക്കും, ഭൂമിയോ? പ്രവചനവും ചിത്രങ്ങളും

Published : Jul 31, 2022, 02:02 PM IST
ലോകാവസാന കാലത്ത് മനുഷ്യനെങ്ങനെയായിരിക്കും, ഭൂമിയോ? പ്രവചനവും ചിത്രങ്ങളും

Synopsis

എല്ലാ ചിത്രങ്ങളിലും, വികൃതമായ അസ്ഥികൂടം പോലെയാണ് ഓരോ മനുഷ്യരും. അവരുടെ പശ്ചാത്തലത്തിൽ ഒരു വലിയ സ്ഫോടനം നടന്നതായും കാണാം.

നാളെ ഒരു കാലത്ത് ലോകം അവസാനിക്കുകയാണെന്ന് വയ്ക്കുക. അപ്പോൾ ഭൂമിയുടെ അവസ്ഥയെന്തായിരിക്കും? ലോകാവസാന സമയത്ത് ഭൂമിയിൽ അവശേഷിക്കുന്ന മനുഷ്യരുടെ രൂപം എന്തായിരിക്കും? ഒരുപക്ഷെ നമുക്കെല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള ഒരു കാര്യമായിരിക്കും അത്, അല്ലെ? ലോകാവസാനം എങ്ങനെയായിരിക്കുമെന്ന് നമ്മൾ പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതുമാണ്. എന്നാൽ ഇപ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി (AI) ലോകാവസാനത്തിന് മുമ്പ് ഭൂമിയിലെ 'അവസാന സെൽഫികൾ' എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു പ്രവചനം നടത്തിയിരിക്കയാണ്.

ഭൂമിയിലെ അവസാന ചിത്രങ്ങളിൽ ചിലതായിരിക്കും ഇവയെന്ന് പ്രവചിച്ചുകൊണ്ട് 'റോബോട്ട് ഓവർലോഡ്സ്' ടിക് ടോക്കിൽ പങ്കുവച്ചതാണ് ഈ ചിത്രങ്ങൾ. വിചിത്രമായ ആ ചിത്രങ്ങളിൽ, നീളമേറിയ വിരലുകളും വലുപ്പമുള്ള കണ്ണുകളുമുള്ള ഒരു മനുഷ്യനെയാണ് കാണാൻ കഴിയുക. ഭൂമി കത്തിയെരിയുന്നത് പശ്ചാത്തലത്തിൽ നമുക്ക് കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്ററായ DALL-E 2 നിർമ്മിച്ച ചിത്രങ്ങളിൽ അപ്പോക്കലിപ്‌റ്റിക് രംഗങ്ങളാണ് കാണാൻ സാധിക്കുക. മനുഷ്യൻ തീയ്ക്ക് മുന്നിൽ നിന്ന് സെല്ഫിയെടുക്കുന്ന ചിത്രങ്ങളാണ് അതിലുള്ളത്. അതിൽ ഭൂമിയുടെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അപ്പോഴത്തെ കോലവും ഒരുപോലെ ഭീതിജനകമാണ്.  

എല്ലാ ചിത്രങ്ങളിലും, വികൃതമായ അസ്ഥികൂടം പോലെയാണ് ഓരോ മനുഷ്യരും. അവരുടെ പശ്ചാത്തലത്തിൽ ഒരു വലിയ സ്ഫോടനം നടന്നതായും കാണാം. ഭയപ്പെടുത്തുന്ന ആ രൂപത്തിന് ചുറ്റും പുകപടലങ്ങൾ കാണാം. ഓൺലൈനിൽ ഈ ചിത്രങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ചുരുങ്ങിയ സമയം കൊണ്ട് 12.7 ദശലക്ഷം തവണ ആളുകൾ ഇത് കണ്ടു കഴിഞ്ഞു. ചിത്രങ്ങൾ കണ്ട് ആളുകൾ ഭയന്ന് വിറച്ചു. ഇന്ന് താൻ കണ്ട ഏറ്റവും ഭയാനകമായ കാര്യമാണ് ഇതെന്ന് പലരും എഴുതി. മറ്റ് ചിലർ ലോകാവസാന സമയത്തെ ക്യാമറയുടെ  വ്യക്തതയെക്കുറിച്ചാണ് സംസാരിച്ചത്. ഏതായാലും ഇതെല്ലാം വെറും പ്രവചനം മാത്രമാണ്. 

PREV
Read more Articles on
click me!

Recommended Stories

എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്
വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ