ഭർത്താവ് സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റ്, യുവതിക്ക് കോടികളുടെ ജാക്ക്‌പോട്ട്!

Published : Oct 18, 2026, 02:41 PM IST
lottery

Synopsis

ഭർത്താവിന്റെ ചെറിയൊരു സ്നേഹസമ്മാനം ഇത്രയും വലിയൊരു ഭാഗ്യമായി മാറിയതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ.

അമേരിക്കയിലെ വെർജീനിയയിൽ നിന്നുള്ള ഒരു വീട്ടമ്മയ്ക്ക് ഭർത്താവ് നൽകിയ ചെറിയൊരു സമ്മാനം മാറ്റിമറിച്ചത് അവരുടെ ജീവിതം തന്നെ. വെർജീനിയയിലെ ബെഡ്‌ഫോർഡ് കൗണ്ടിയിൽ താമസിക്കുന്ന സ്ത്രീയ്ക്കാണ് ഭർത്താവ് സമ്മാനമായി നൽകിയ ലോട്ടറിയിലൂടെ 5,77,777 ഡോളർ (ഏകദേശം 5 കോടി രൂപയോളം) സമ്മാനമായി ലഭിച്ചത്.

ഫോറസ്റ്റിലെ വാട്ടർലിക്ക് റോഡിലുള്ള 'ക്വിക്ക്-ഇ ഫുഡ്സ്' എന്ന കടയിൽ നിന്നാണ് യുവതിയുടെ ഭർത്താവ് 'ഗോൾഡ് 7എസ്' വിഭാഗത്തിൽപ്പെട്ട രണ്ട് ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. തുടർന്ന് വീട്ടിലെത്തിയ അദ്ദേഹം ഈ രണ്ട് ടിക്കറ്റുകളും മേശപ്പുറത്ത് വെക്കുകയും ഭാര്യയ്ക്ക് സമ്മാനമായി നൽകുകയാണെന്ന് പറയുകയും ചെയ്തു.

ഭർത്താവ് നൽകിയ ടിക്കറ്റുകൾ കൗതുകത്തോടെ സ്ക്രാച്ച് ചെയ്ത് നോക്കിയ യുവതിക്ക് ലഭിച്ചത് വൻ ഭാഗ്യമായിരുന്നു. ടിക്കറ്റ് സ്ക്രാച്ച് ചെയ്തപ്പോൾ അതിലൊന്ന് ഗെയിമിലെ ഏറ്റവും ഉയർന്ന സമ്മാനമായ 5,77,777 ഡോളർ നേടിയിരിക്കുന്നു!

ഭർത്താവിന്റെ ചെറിയൊരു സ്നേഹസമ്മാനം ഇത്രയും വലിയൊരു ഭാഗ്യമായി മാറിയതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ. സമ്മാനത്തുക ലഭിച്ച വിവരം അവർ വെർജീനിയ ലോട്ടറി അധികൃതരെ അറിയിച്ചു. തുകയിൽ ഒരു ഭാഗം വിനോദയാത്രകൾക്കായി ഉപയോഗിക്കാനാണ് തന്റെ ആഗ്രഹമെന്ന് യുവതി വ്യക്തമാക്കി. എന്തായാലും ഒട്ടും പ്രതീക്ഷിക്കാതെ ഭാ​ഗ്യം വന്നുചേർന്നതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ഇപ്പോൾ കുടുംബം.

PREV
Read more Articles on
click me!

Recommended Stories

വാടക ഒരു ദിവസം വൈകിയതിന് പിഴ, വീട്ടുടമയ്ക്ക് ചുട്ടമറുപടിയായി യുവാവിന്റെ എക്സൽ ഷീറ്റ്
ആരും കൊതിക്കുന്ന കരിയറുപേക്ഷിച്ച് കാറില്‍ ജീവിതം, ലോകം കാണാനിറങ്ങി യുവതി, ആദ്യം എതിര്‍ത്ത സുഹൃത്ത് ഇന്നേറ്റവും വലിയ കരുത്ത്