ഒരു പശു, കെറ്റിൽ, കുറച്ച് പണം, പകരം ഭാര്യയെ കാമുകന് 'കൈമാറി' യുവാവ്; കൈമാറ്റം നടന്നത് ആചാരപ്രകാരം

Published : Oct 09, 2025, 08:53 PM IST
representative image

Synopsis

"നിങ്ങളുടെ ഭാര്യയെ എനിക്ക് തരൂ, പകരം ഞാൻ നിങ്ങൾക്ക് ഒരു പശുവിനെ തരാം" എന്ന വാഗ്ദാനവുമായി കാമുകൻ പിന്നാലെ ഭർത്താവിനെ സമീപിക്കുകയായിരുന്നത്രെ.

പശുവും പണവുമടക്കമുള്ള സമ്മാനങ്ങൾക്ക് പകരമായി ഭാര്യയെ കാമുകന് കൈമാറി യുവാവ്. ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ നോർത്ത് കൊനാവെ ജില്ലയിലാണ് സംഭവം നടന്നത്. പരമ്പരാഗതമായ ഒരു ചടങ്ങിൽ വച്ചാണ് യുവാവ് ഒരു പശു, ഒരു കെറ്റിൽ, കുറച്ച് പണം എന്നിവയ്ക്ക് പകരമായി ഭാര്യയെ കാമുകന് കൈമാറിയത്. പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത് എന്നാണ് യുവാവ് പറയുന്നത്. തോലാക്കി ഗോത്രത്തിന്റെ ആചാരപ്രകാരം മോവെ സരപു അല്ലെങ്കിൽ മോഷെ എന്നറിയപ്പെടുന്ന ആചാരപ്രകാരമാണ് കൈമാറ്റം നടന്നത്.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം കൈമാറ്റത്തിന്റെ ഭാഗമായി കാമുകൻ ആരോഗ്യമുള്ള ഒരു പശുവിനെ യുവതിയുടെ ഭർത്താവിന് സമ്മാനിച്ചു. കുടുംബാംഗങ്ങളും ഗ്രാമവാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. രണ്ട് കുടുംബങ്ങളുടെയും അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഭർത്താവ് പിന്നീട് വിശദീകരിച്ചു.

തങ്ങളുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിലാണ് ഭാര്യയും യുവാവും തമ്മിലുള്ള പ്രണയം ആരംഭിച്ചതെന്ന് ഭർത്താവ് പറഞ്ഞു. "നിങ്ങളുടെ ഭാര്യയെ എനിക്ക് തരൂ, പകരം ഞാൻ നിങ്ങൾക്ക് ഒരു പശുവിനെ തരാം" എന്ന വാഗ്ദാനവുമായി കാമുകൻ പിന്നാലെ ഭർത്താവിനെ സമീപിക്കുകയായിരുന്നത്രെ. ഭർത്താവ് ഇതിന് സമ്മതിക്കുകയും അടുത്ത ദിവസം തന്നെ ദമ്പതികളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.

ദാമ്പത്യബന്ധത്തിലെ തർക്കങ്ങൾ അക്രമമില്ലാതെ പരിഹരിക്കുക എന്നതാണത്രെ ഈ ആചാരത്തിന്റെ ലക്ഷ്യം. പരമ്പരാഗതമായി, ഭാര്യയെ സ്വീകരിക്കുന്ന പുരുഷൻ കന്നുകാലികളോ, വീട്ടുപകരണങ്ങളോ അതുമല്ലെങ്കിൽ പണമോ ആയി നഷ്ടപരിഹാരം നൽകുകയാണ് ചെയ്യുന്നത്. അതേസമയം, വാർത്ത വന്നതോടെ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടാനുള്ളതാണോ സ്ത്രീ തുടങ്ങിയ ചർച്ചകളും ഉയരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു