ഒരേ ഉയരം, ഒരേ പോലുള്ള താടിയും മുടിയും, പേര് പോലും ഒന്ന്, ഡിഎൻഎ പരിശോധനാഫലം വന്നപ്പോൾ ഞെട്ടി

By Web TeamFirst Published Jan 12, 2023, 10:57 AM IST
Highlights

ഇരുവർക്കും ഒരേ ഉയരമാണ്. അതുപോലെ രണ്ടുപേർക്കും ചുവന്ന മുടിയും താടിയും ഉണ്ട്. എന്തിന് രണ്ട് പേർക്കും ഒരുപോലെ ഉള്ള കണ്ണട വരെ ഉണ്ട്.

ഇരട്ടകൾ രണ്ടുപേർ കാണാൻ ഒരുപോലെ ഇരിക്കുന്നത് സ്വാഭാവികമാണ്. സഹോദരങ്ങൾ തമ്മിലും ചിലപ്പോൾ ഒരുപോലെ ഇരിക്കാറുണ്ട്. എന്നാൽ, തമ്മിൽ ഒരു ബന്ധവുമില്ലാത്ത രണ്ടുപേർ കാണാൻ ഒരുപോലെ ഇരിക്കുന്നതോ? ഒരാളെപ്പോലെ ഏഴുപേർ ഉണ്ടാവും എന്ന് പറയാറുണ്ടെങ്കിലും നമ്മെ പോലിരിക്കുന്ന മറ്റൊരാളെ കാണുന്നത് ഭയങ്കര പ്രയാസമാണ് അല്ലേ? എന്നാൽ, ഇവിടെ രണ്ടുപേർ കാണാൻ ഒരുപോലെയാണ്. ഒരേ നീളം, ഒരേ പോലുള്ള താടി, ഒരേ പോലെയുള്ള മുടി, എന്തിന് പേരുപോലും ഒന്ന്!

ഈ സാമ്യം ഇരുവരെയും കൊണ്ടു ചെന്നെത്തിച്ചത് ഡിഎൻഎ പരിശോധനയിലാണ്. ഇരുവരുടെയും കഥ അധികം വൈകാതെ ഇന്റർനെറ്റിൽ വൈറലായി. ഇരുവരുടേയും പേര് ബ്രാഡി ഫീ​ഗൽ. രണ്ടുപേരും രണ്ട് വ്യത്യസ്ത ടീമിന് വേണ്ടി കളിക്കുന്ന ബേസ്ബോൾ പ്ലയർമാരാണ്. 

ഇരുവർക്കും ഒരേ ഉയരമാണ്. അതുപോലെ രണ്ടുപേർക്കും ചുവന്ന മുടിയും താടിയും ഉണ്ട്. എന്തിന് രണ്ട് പേർക്കും ഒരുപോലെ ഉള്ള കണ്ണട വരെ ഉണ്ട്. ഏതായാലും ഫീൽഡിൽ ഉള്ളവർക്കും ഓൺലൈനിൽ ഉള്ളവർക്കും ഇരുവരും സഹോദരന്മാരാണോ പണ്ടേ എങ്ങനെയെങ്കിലും അകന്ന് പോയതാണോ എന്നൊക്കെ അറിയാനുള്ള കൗതുകം അടക്കി വയ്ക്കാൻ ആയില്ല. 

Which one of these players is Brady Feigl? Trick question: they are both named Brady Feigl. One is in the Rangers system, and the other is in the A's system. pic.twitter.com/nCIufSkpdQ

— Levi Weaver (@ThreeTwoEephus)

രണ്ട് സ്ഥലത്ത് രണ്ട് വ്യത്യസ്ത ജീവിതം നയിക്കുന്ന, അതുവരെ പരസ്പരം അറിയുക പോലും ചെയ്യാതിരിക്കുന്ന രണ്ടുപേർ എന്ന നിലയിൽ ഇരുവരുടെയും കാര്യത്തിൽ വലിയ പ്രത്യേകതകൾ ഉണ്ടായിരുന്നു. അങ്ങനെ ഇരുവരും ഡിഎൻഎ ടെസ്റ്റ് ചെയ്തു. 

എന്നാൽ, ഫലത്തിൽ ഇരുവരും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് കണ്ടെത്തി. രണ്ടുപേരുടെയും മാതാപിതാക്കൾ വ്യത്യസ്തരായ ആളുകളായിരുന്നു. മാത്രമല്ല, അഞ്ച് വർഷത്തെ വ്യത്യാസത്തിലാണ് ഇരുവരും ജനിച്ചത്. അതായത്, രണ്ടുപേരും തമ്മിൽ കുടുംബപരമായി യാതൊരു ബന്ധവും ഇല്ല. എന്നാൽ, കണ്ടാൽ തിരിച്ചറിയാത്ത വണ്ണം ഒരുപോലെ ഇരിക്കുന്ന ഇരുവരും പറയുന്നത്, ഒരുതരത്തിൽ നോക്കിയാൽ ഞങ്ങൾ സഹോദരന്മാർ തന്നെ എന്നാണ്. 

tags
click me!