രണ്ടുവർഷത്തേക്ക് പരസ്പരം കണ്ടുമുട്ടരുത്, പിടിച്ച് അകത്തിടും, അമ്മയ്ക്കും മകനും പൊലീസ് മുന്നറിയിപ്പ്

Published : Nov 10, 2022, 04:02 PM IST
രണ്ടുവർഷത്തേക്ക് പരസ്പരം കണ്ടുമുട്ടരുത്, പിടിച്ച് അകത്തിടും, അമ്മയ്ക്കും മകനും പൊലീസ് മുന്നറിയിപ്പ്

Synopsis

യാതൊരുവിധ അടിയന്തര സഹായങ്ങളും ആവശ്യമില്ലാത്തപ്പോൾ അടിയന്തര സേവന ദാദാക്കളെ വിളിച്ചുവരുത്തി പറ്റിക്കുന്നതും ഇവരുടെ പതിവാണ്. ഇവരുടെ ഇത്തരം പ്രവർത്തനങ്ങളിൽ സഹികെട്ട് ദിനംപ്രതി 100 കണക്കിന് പരാതികളാണ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.

രണ്ടുവർഷത്തേക്ക് പരസ്പരം കണ്ടുമുട്ടിയാൽ രണ്ടുപേരെയും പിടിച്ച് ജയിലിൽ ഇടുമെന്ന് ഒരു അമ്മയ്ക്കും മകനും പൊലീസിന്റെ മുന്നറിയിപ്പ്. ഈ അപൂർവങ്ങളിൽ അപൂർവമായ പൊലീസ് ശാസനം ലഭിച്ചത് യുകെയിലെ തേംസ് വാലിയിൽ നിന്നുള്ള ഒരു അമ്മയ്ക്കും മകനും ആണ്. 54 -കാരിയായ ടീന ലീനിനും അവളുടെ 31 -കാരനായ മകൻ ജാമി പവറിനുമാണ് തേംസ് വാലി പൊലീസ് ഈ ശാസനം നൽകിയിരിക്കുന്നത്. 

2024 വരെ പരസ്പരം കണ്ടുമുട്ടരുത് എന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ നിർദ്ദേശം മറികടന്ന് ഇരുവരും തമ്മിൽ കണ്ടുമുട്ടിയാൽ രണ്ടുപേരെയും പിടിച്ച് ജയിലിൽ ഇടുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. മിൽട്ടൺ കെയിൻസ് കൗണ്ടി കോടതി ആണ് പൊലീസിന് 2024 സെപ്തംബർ വരെ പ്രാബല്യത്തിൽ വരുന്ന ഈ സാമൂഹിക വിരുദ്ധ സിവിൽ ഇഞ്ചക്ഷൻ നടപ്പിലാക്കാൻ അനുമതി നൽകിയത്.

ഇരുവരും തമ്മിൽ കണ്ടുമുട്ടിയാൽ ഉണ്ടാകുന്ന കലഹങ്ങളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും പൊറുതിമുട്ടിയാണ് പൊലീസ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇവർ കണ്ടുമുട്ടിയാൽ പരസ്പരം കലഹിക്കുന്നതും മറ്റ് സമീപവാസികളോട് കലഹിക്കുന്നതും പതിവാണ്. സമീപവാസികളെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നതും ഇവർക്ക് ഒരു വിനോദമാണ്. ഇതുകൊണ്ടൊന്നും തീരുന്നില്ല അമ്മയുടെയും മകന്റെയും സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ. 

യാതൊരുവിധ അടിയന്തര സഹായങ്ങളും ആവശ്യമില്ലാത്തപ്പോൾ അടിയന്തര സേവന ദാദാക്കളെ വിളിച്ചുവരുത്തി പറ്റിക്കുന്നതും ഇവരുടെ പതിവാണ്. ഇവരുടെ ഇത്തരം പ്രവർത്തനങ്ങളിൽ സഹികെട്ട് ദിനംപ്രതി 100 കണക്കിന് പരാതികളാണ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. പൊലീസും നാട്ടുകാരും നിരവധി തവണ ഇവരെ ഉപദേശിച്ചെങ്കിലും അമ്മയുടെയും മകന്റെയും സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നില്ല. ഒടുവിൽ സഹികെട്ടാണ് കോടതിയുടെ അനുവാദത്തോടെ പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!