
അയൽവാസിയുടെ പറമ്പിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയ ആൾക്ക് 15 കോടി രൂപ പിഴ. ന്യൂജേഴ്‌സിയിലെ കിന്നലോണിൽ ആണ് സംഭവം. ഗ്രാന്റ് ഹേബർ എന്ന വ്യക്തിയാണ് തൻറെ അയൽവാസിയുടെ പറമ്പിൽ നിന്നും അനുമതിയില്ലാതെ 32 മരങ്ങൾ മുറിച്ചു മാറ്റിയത്. ഇതിനെ തുടർന്നാണ് കിന്നലോണിൽ ബറോ ഫോറസ്റ്ററായ ജോൺ ലിൻസൺ 15 കോടിയോളം രൂപ ഗ്രാന്റ് ഹേബറിന് പിഴ ചുമത്തിയത്.
60 വർഷമായി ഒട്ടും ഉറങ്ങാത്ത ഒരാൾ, അത്ഭുതമായി ഒരു മനുഷ്യൻ!
ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഏകദേശം 30 മൈൽ പടിഞ്ഞാറായാണ് കിന്നലോൺ സ്ഥിതി ചെയ്യുന്നത്. മുറിച്ചുമാറ്റിയ ഒരു മരത്തിന് ആയിരം ഡോളർ വരെ പിഴ ചുമത്താം എന്നാണ് ജോൺ ലിൻസൺ പറയുന്നത്. ഇത് പ്രകാരമാണ് 32,000 ഡോളർ പിഴയായി ചുമത്തിയത്. മുറിച്ചുമാറ്റിയ മരങ്ങൾ നീക്കം ചെയ്യുന്നതിനും ആ സ്ഥാനത്ത് പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ച് വളർത്തുന്നതിനും ആവശ്യമായ ചെലവുകൾ കണക്കാക്കിയാണ് തുക ഈടാക്കിയത്. ഗ്രാന്റ് ഹേബറിൽ നിന്ന് പിഴ ഈടാക്കുന്നതിന് പുറമേ, മരം മുറിക്കുന്നതിന് അദ്ദേഹം നിയമിച്ച രണ്ട് കരാറുകാരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ഈ പിഴകൾ 400,000 ഡോളർ (ഏകദേശം 15 കോടി രൂപ) വരും.
പ്രതിഭാഗം അഭിഭാഷകനായ മാത്യു മുള്ളർ, കേസിലെ തെളിവുകൾ പരിശോധിക്കാൻ കൂടുതൽ സമയം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നത് കോടതി ജൂലൈ 18 -ലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
നക്ഷത്രമത്സ്യവുമായി സെൽഫി, ചൈനീസ് വിനോദസഞ്ചാരികൾക്ക് തായ്‍ലാൻഡിൽ തടവും പിഴയും
ലോകമെമ്പാടും, മരങ്ങൾ സംരക്ഷിക്കുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്. ഇന്ത്യയിൽ, വനമേഖലകളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായാണ് 1927 -ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ് പ്രത്യേകമായി നടപ്പാക്കി. ഈ നിയമപ്രകാരം വനംവകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിക്കുന്ന വ്യക്തികൾക്ക് പിഴ ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കും.