18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി സ്ത്രീ, ബലി ജനിക്കാൻ പോകുന്ന കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ

Published : Aug 26, 2022, 11:18 AM IST
18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി സ്ത്രീ, ബലി ജനിക്കാൻ പോകുന്ന കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ

Synopsis

ഒരു കർഷകനാണ് തന്റെ കരിമ്പിൻ തോട്ടത്തിൽ ഒരു കുഞ്ഞിന്റെ ശരീരഭാ​ഗങ്ങൾ കിടക്കുന്നു എന്ന് പൊലീസിൽ അറിയിച്ചത്. ​ഗ്രാമത്തിൽ നിന്നും 400 മീറ്റർ വിട്ടുമാറിയാണ് പ്രസ്തുത കരിമ്പിൻ തോട്ടം. സരോജ് കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. 

ജനിക്കാൻ പോകുന്ന സ്വന്തം കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ 18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി ഒരു സ്ത്രീ. യുപിയിലെ അംരോഹ ജില്ലയിൽ മലക്പൂർ ഗ്രാമത്തിലെ ആദംപൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയതിന് 32 -കാരിയായ സരോജ് ദേവിയെയും അവരുടെ ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 

കുട്ടിയുടെ പിതാവായ രമേഷ് കുമാർ പറഞ്ഞു, 'എന്റെ മൂത്ത സഹോദരനും ഭാര്യയ്ക്കും മൂന്ന് കുട്ടികൾ ജനിക്കുകയും ജനിച്ചയുടനെ തന്നെ അവർ മരിക്കുകയും ചെയ്തു. അങ്ങനെ അവർ ഒരു ദുർമന്ത്രവാദിയെ കണ്ടു. ഏട്ടത്തിയമ്മ നാലാമതും ​ഗർഭിണിയായപ്പോൾ ആ കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാൻ അയാളുടെ ഉപദേശ പ്രകാരം എന്റെ  കുഞ്ഞിനെ അവർ കൊല്ലുകയായിരുന്നു.'

കുഞ്ഞിനെ വീട്ടിൽ നിന്നും ദുരൂഹമായി കാണാതായതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അടുത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നും കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങൾ കിട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അവന്റെ മുത്തശ്ശി ഗംഗാദേവിയെയും അമ്മായി സരോജിനെയും കുട്ടിയുടെ ചുമതല ഏൽപ്പിച്ചിരുന്നു. കാണാതായ കുട്ടിയെ കണ്ടെത്താൻ വീട്ടുകാർക്ക് സാധിക്കാത്തതിനെ തുടർന്ന് രമേഷ് കുമാർ പൊലീസിൽ പരാതി നൽകിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഒരു ദിവസത്തിന് ശേഷം ഒരു കർഷകനാണ് തന്റെ കരിമ്പിൻ തോട്ടത്തിൽ ഒരു കുഞ്ഞിന്റെ ശരീരഭാ​ഗങ്ങൾ കിടക്കുന്നു എന്ന് പൊലീസിൽ അറിയിച്ചത്. ​ഗ്രാമത്തിൽ നിന്നും 400 മീറ്റർ വിട്ടുമാറിയാണ് പ്രസ്തുത കരിമ്പിൻ തോട്ടം. സരോജ് കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. 

അംരോഹ പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ പറഞ്ഞു, "ഒരു യാഗത്തിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്. ഒരു 'മന്ത്രവാദിയുടെ' നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവർ പൊലീസിനോട് സമ്മതിച്ചു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്, കാലും മറ്റ് ശരീരഭാഗങ്ങളും പിന്നീട് മുറിച്ച് മാറ്റി, നെറ്റിയിൽ തിലകം തൊട്ട കുട്ടിയുടെ തല പിന്നീട് കണ്ടെത്തി."

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!