ജപ്പാനിലെ ഈ കഫേയിൽ കയറിയാൽ ജീവനക്കാർ നിങ്ങളെ അപമാനിക്കും

Published : Jul 12, 2023, 04:53 PM IST
ജപ്പാനിലെ ഈ കഫേയിൽ കയറിയാൽ ജീവനക്കാർ നിങ്ങളെ അപമാനിക്കും

Synopsis

എന്നു കരുതി ഈ കഫേയിലുള്ളവർ നിങ്ങളോട് മാന്യമായി പെരുമാറില്ല എന്ന് കരുതരുത്. ഏറ്റവും മോശമായ രീതിയിൽ പെരുമാറി അതിഥികൾ അത് അതിജീവിച്ച് അവിടെ തുടർന്നാൽ പിന്നീട് ലഭിയ്ക്കുന്നത് മാന്യമായ സ്വീകരണമായിരിക്കുമത്രേ.

സാധാരണയായി റെസ്റ്റോറന്റുകളിലും കഫേകളിലുമൊക്കെ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് ശാന്തമായ അന്തരീക്ഷവും വെയിറ്റേഴ്സിന്റെയും മറ്റ് ജീവനക്കാരുടെയുമൊക്കെ ഭാഗത്തു നിന്നും മാന്യമായ ഇടപെടലുകളുമൊക്കെ ആയിരിക്കും അല്ലേ? എന്നാൽ ഇതിനെല്ലാം വിപരീതമായി സംഭവിക്കുന്ന ഒരു കഫേയുണ്ട് ജപ്പാനിൽ. 

ഇവിടെ കയറുന്ന ഉപഭോക്താക്കൾക്ക് നേരിടേണ്ടി വരിക വെയിറ്റേഴ്സിന്റെ ഭാഗത്തു നിന്നുമുള്ള പരിഹാസവും റാഗിങ്ങുമൊക്കെയാണ്. യാതൊരു വിധത്തിള്ള ആതിഥ്യമര്യാദയും ഇവിടെ കയറുന്ന ഉപഭോക്താക്കൾക്ക് ലഭിക്കില്ല. വെയ്റ്റേഴ്സായിരിക്കും ഈ കഫേയിലെ രാജാക്കന്മാർ. ജപ്പാനിലെ സുന്ദേരെ കഫേ (Tsundere cafes) -കളിലാണ് ഇത്തരത്തിൽ വിചിത്രമായ രീതി നിലവിലുള്ളത്.

വസ്ത്രത്തിനുള്ളിൽ ജീവനുള്ള പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവതി പിടിയിൽ

എന്നു കരുതി ഈ കഫേയിലുള്ളവർ നിങ്ങളോട് മാന്യമായി പെരുമാറില്ല എന്ന് കരുതരുത്. ഏറ്റവും മോശമായ രീതിയിൽ പെരുമാറി അതിഥികൾ അത് അതിജീവിച്ച് അവിടെ തുടർന്നാൽ പിന്നീട് ലഭിയ്ക്കുന്നത് മാന്യമായ സ്വീകരണമായിരിക്കുമത്രേ. സുന്ദേരെ കഫേകൾ മെയിഡ് കഫേകൾക്ക് സമാനമാണ്. jobsinjapan.com പറയുന്നതനുസരിച്ച്, 2001 മാർച്ചിൽ അക്കിഹബാരയിൽ ആണ് ആദ്യത്തെ മെയിഡ് കഫേ സ്ഥാപിച്ചത്. 

വെയിറ്റേർസിനെ സ്പർശിക്കുന്നത് (ഇതിൽ ഹസ്തദാനം പോലും ഉൾപ്പെടുന്നു)  ഈ കഫേകളിൽ അനുവദനീയമല്ല. ആളുകൾ പരിചാരികമാരെ ഏതെങ്കിലും തരത്തിൽ സ്പർശിച്ചാൽ അവരെ കഫേയിൽ നിന്നും ഇറക്കി വിടും. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് പരിചാരികമാരുടെ കോൺടാക്റ്റ് വിവരങ്ങൾ ചോദിക്കാനോ കഫേ പരിസരത്തിന്റെ ഫോട്ടോ എടുക്കാനോ കഴിയില്ല. 

എന്നാൽ അതിഥികൾക്ക് പണം നൽകിയാൽ  വെയിറ്റേഴ്സിന്റെ ചിത്രങ്ങൾ എടുക്കാൻ കഴിയും. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ഫോട്ടോ എടുക്കുന്നതും അനുവദിക്കില്ല. സന്ദർശനങ്ങൾക്ക് ഒരു നിശ്ചിത സമയവും ഉണ്ടായിരിക്കും. ചില കഫേകൾ ഓരോ മണിക്കൂർ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുന്നത്.

PREV
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്